Sections

പണിമുടക്കിലും മുടക്കില്ലാതെ പെട്രോള്‍ വില കുതിക്കുന്നു

Monday, Mar 28, 2022
Reported By admin
petrol

ലിറ്ററിന് 15 രൂപയെങ്കിലും വര്‍ധിക്കുന്നതു വരെ വിലവര്‍ധന തുടരുമെന്നാണു വലയിരുത്തല്‍.137 ദിവസത്തോളം രാജ്യത്ത് ഇന്ധനവില നിശ്ചലമായി തുടര്‍ന്നതിനെ തുടര്‍ന്നു പൊതുമേഖലാ എണ്ണക്കമ്പനികളായ ഐ.ഒ.സി, ഭാരത് പെട്രോളിയം കോര്‍പ്പറേഷന്‍, എച്ച്.പി.സി.എല്‍. തുടങ്ങിയവരുടെ നഷ്ടം 19,000 കോടിക്കുമേലാണെന്നു കഴിഞ്ഞ ദിവസം റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. 

 

പണിമുടക്ക് ദിനത്തിലും ഇന്ധനവിലയില്‍ ആശ്വാസമില്ല. രാജ്യത്ത് രണ്ടു ദിവസത്തെ പണിമുടക്ക് പുരോഗമിക്കവേ പെട്രോള്‍ ലിറ്ററിന് 32 പൈസയും ഡീസല്‍ ലിറ്ററിന് 37 പൈസയുമാണ് എണ്ണക്കമ്പനികള്‍ ഉയര്‍ത്തിയത്. ഒരാഴ്ച കൊണ്ട് ഇന്ധനവിലയില്‍ അഞ്ചു രൂപയ്ക്കടത്തു വര്‍ധന രേഖപ്പെടുത്തി. പ്രതിദിന വര്‍ധന കൊണ്ട് നഷ്ടം നികത്താന്‍ സാധിക്കില്ലെന്ന വാദമാണ് കമ്പനികള്‍ ഉയര്‍ത്തുന്നത്. 

പെട്ടെന്നൊരു വില വര്‍ധനയ്ക്ക് സര്‍ക്കാര്‍ അനുമതി നൽകാത്തപക്ഷമാണ് കമ്പനികള്‍ പ്രതിദിധ വര്‍ധനയ്ക്കു തുടക്കമിട്ടത്. നിലവിലെ സാഹചര്യത്തില്‍ ലിറ്ററിന് 15 രൂപയെങ്കിലും വര്‍ധിക്കുന്നതു വരെ വിലവര്‍ധന തുടരുമെന്നാണു വലയിരുത്തല്‍.137 ദിവസത്തോളം രാജ്യത്ത് ഇന്ധനവില നിശ്ചലമായി തുടര്‍ന്നതിനെ തുടര്‍ന്നു പൊതുമേഖലാ എണ്ണക്കമ്പനികളായ ഐ.ഒ.സി, ഭാരത് പെട്രോളിയം കോര്‍പ്പറേഷന്‍, എച്ച്.പി.സി.എല്‍. തുടങ്ങിയവരുടെ നഷ്ടം 19,000 കോടിക്കുമേലാണെന്നു കഴിഞ്ഞ ദിവസം റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. 

ഇന്ധനവിലയിലെ ദിനംപ്രതിയുള്ള കയറ്റം അപര്യാപ്തമാണെന്നാണു വിലയിരുത്തല്‍. രാജ്യത്തിന്റെ പല ഭാഗങ്ങളിലും റിലയന്‍സ് അടക്കമുള്ള സ്വകാര്യ പമ്പുകളില്‍ ആവശ്യത്തിന് ഇന്ധനം എത്തുന്നില്ലെന്നു പമ്പുടമകള്‍ വ്യക്തമാക്കുന്നു.ഇക്കഴിഞ്ഞ 22ന് ഇന്ധന വിലയ്ക്കൊപ്പം പാചകവാതകവിലയും കമ്പനികള്‍ വര്‍ധിപ്പിച്ചിരുന്നു. ഗാര്‍ഹിക സിലിണ്ടറിന് 50 രൂപയും അഞ്ചു കിലോയുടെ കുട്ടി സിലിണ്ടറിന് 13 രൂപയുമാണു കൂട്ടിയത്. ഇതോടെ പലിയിടങ്ങളിലും ഗാര്‍ഹിക സിലിണ്ടര്‍ വീട്ടിലെത്തണമെങ്കില്‍ 1,000 രൂപയ്ക്കു മുകളില്‍ നല്‍കേണ്ട ഗതികേടിലാണ് ജനങ്ങള്‍. നിലവിലെ വാങ്ങലുകള്‍ക്ക് സബ്സിഡിയില്ലെന്നതും തിരിച്ചടിയാണ്.റഷ്യ- യുക്രൈന്‍ യുദ്ധത്തെ തുടര്‍ന്ന് രാജ്യാന്തര എണ്ണവില കുതിച്ചുയരുകയാണ്. വരും നാളുകളിലും ഇന്ധനവില വര്‍ധിക്കുമെന്ന സൂചനയാണ് ഇതു നല്‍കുന്നത്. 

 

Story highlights:  Petrol, diesel prices hiked again, the fourth such hike in five days


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.