- Trending Now:
ഈ വാര്‍ത്ത വന്നതിനു പുറകെ എണ്ണ വില കുത്തനെ കുറഞ്ഞു 112 - 114 ഡോളറിലെത്തി
പെട്രോള്‍, ഡീസല്‍ വില കുറയാന്‍ സാധ്യത. റഷ്യയില്‍നിന്നും അസംസ്‌കൃത എണ്ണയുടെയും പ്രകൃതി വാതകത്തിന്റെയും ഇറക്കുമതി 90 ശതമാനവും നിരോധിക്കുമെന്ന് യൂറോപ്യന്‍ യൂണിയന്‍ തീരുമാനമെടുത്തതിന്റെ പുറകെ രാജ്യാന്തര വിപണിയില്‍ എണ്ണ വില ബാരലിന് 124 ഡോളറില്‍ എത്തിയിരുന്നു. എന്നാല്‍ ഇപ്പോള്‍ സൗദി അറേബ്യ, കൂടുതല്‍ എണ്ണ ഉല്‍പ്പാദിപ്പിച്ചു യൂറോപ്യന്‍ യൂണിയന് നല്‍കാം എന്നൊരു ആശയം മുന്നോട്ടു വച്ചിട്ടുണ്ട്.
ഈ വാര്‍ത്ത വന്നതിനു പുറകെ എണ്ണ വില കുത്തനെ കുറഞ്ഞു 112 - 114 ഡോളറിലെത്തി. സൗദിയും, റഷ്യയും ഒപെക്കില്‍ അംഗരാജ്യങ്ങളായിരിക്കെ, സൗദി ഇത്തരമൊരു തീരുമാനം എടുക്കുമോയെന്ന കാര്യത്തില്‍ വിദഗ്ധര്‍ക്ക് സംശയമുണ്ട്. സൗദി എണ്ണ ഉല്‍പ്പാദനം കൂട്ടുകയാണെങ്കില്‍ ആഗോളതലത്തില്‍ എണ്ണവില കുറയാന്‍ സാധ്യതയുണ്ട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.