Sections

വ്യക്തിഗത വിവരങ്ങള്‍ സെര്‍ച്ചില്‍ കാണുന്നുണ്ടോ? പരിഹാരവുമായി ഗൂഗിള്‍ 

Thursday, Sep 29, 2022
Reported By admin
google

ഇതു നീക്കം ചെയ്യാന്‍ ഉപയോക്താക്കള്‍ക്ക് ഗൂഗിളിനെ സമീപിക്കാം

 

വ്യക്തിഗത വിവരങ്ങള്‍ സെര്‍ച്ചില്‍ പ്രത്യക്ഷപ്പെടുന്ന ഉപയോക്താക്കള്‍ക്ക് നോട്ടിഫിക്കേഷന്‍ നല്‍കുമെന്ന് ഗൂഗിള്‍. ഇതിനുള്ള സംവിധാനം ഉടന്‍ പ്രാബല്യത്തില്‍ വരുമെന്ന് ഗൂഗിള്‍ അറിയിച്ചു. ഫോണ്‍ നമ്പര്‍, ഇമെയില്‍, വിലാസം തുടങ്ങിയ വ്യക്തിഗത വിവരങ്ങള്‍ സെര്‍ച്ചില്‍ കാണുന്നത് നീക്കുന്നതിന് ഉപയോക്താക്കള്‍ക്ക് അപേക്ഷ നല്‍കാം. റിസള്‍ട്ട്സ് എബൗട്ട് യു ടൂള്‍ ആണ് ഇതിനായി നിലവില്‍ വരിക. 

സെര്‍ച്ചില്‍ വ്യക്തിഗത വിവരങ്ങള്‍ കാണുന്നുണ്ടെങ്കില്‍ അടുത്ത വര്‍ഷം ആദ്യം മുതല്‍ ഉപയോക്താക്കളെ ഗൂഗിള്‍ നോട്ടിഫിക്കേഷന്‍ വഴി അറിയിക്കും. ഇതു നീക്കം ചെയ്യാന്‍ ഉപയോക്താക്കള്‍ക്ക് ഗൂഗിളിനെ സമീപിക്കാം. റിസള്‍ട്ട്സ് എബൗട്ട് യൂ ടൂളില്‍ വലത്തേ അറ്റത്തുള്ള മുന്നു ഡോട്ടുകളില്‍ ക്ലിക്ക് ചെയ്താല്‍ റിമൂവ് ഓപ്ഷന്‍ ഉണ്ടാവും. 

നിലവില്‍ ഗൂഗിള്‍ സപ്പോര്‍ട്ട് ടീമിനെ സമീപിച്ചാണ് ഇതു ചെയ്യാനാവുക. ടൂള്‍ ഉപയോഗിച്ച് റിമൂവ് ചെയ്താല്‍ വെബില്‍ നിന്ന് വിവരങ്ങള്‍ പോവില്ല, എന്നാല്‍ അതു സെര്‍ച്ചില്‍ പ്രത്യക്ഷപ്പെടുന്നത് ഒഴിവാക്കാനാവും.
 


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.