Sections

പെരിഫറൽ വാസ്കുലർ ഡിസീസ് (PVD): പ്രധാന അപകട ഘടകങ്ങളും ലക്ഷണങ്ങളും

Sunday, Sep 29, 2024
Reported By Soumya
Illustration of blocked arteries due to Peripheral Vascular Disease (PVD) caused by cholesterol buil

പെരിഫറൽ വാസ്കുലർ ഡിസീസ് (പിവിഡി) രക്തക്കുഴലുകൾ ഇടുങ്ങിയതാകുകയോ കൊഴുപ്പും കാൽസ്യവും അടിഞ്ഞുകൂടുകയോ ചെയ്യുന്ന അവസ്ഥയാണ്. കൊളസ്ട്രോൾ പ്രധാനമായും രണ്ടുതരമാണുള്ളത്. എച്ച്ഡിഎൽ കൊളസ്ട്രോൾ എന്നറിയപ്പെടുന്ന നല്ല കൊളസ്ട്രോളും എൽഡിഎൽ എന്ന മോശം കൊളസ്ട്രോളും. എൽഡിഎൽ ആണ് വില്ലൻ. ഇത് അധികമാകുന്നത് രക്തധമനികളിൽ ബ്ലോക്ക് ഉണ്ടാകാൻ ഇടയാക്കും. ധമനികളുടെ മതിലുകൾ ഇടുങ്ങിയതാക്കുകയും രക്തം കടന്നുപോകാൻ അനുവദിക്കാതിരിക്കുകയും ചെയ്യും. ഹൃദയത്തിലേക്കുള്ള രക്തപ്രവാഹമാണ് ഇത്തരത്തിൽ തടസപ്പെടുന്നതെങ്കിൽ ഹാർട്ട് അറ്റാക്ക് വരെയുണ്ടാകാൻ സാധ്യതയുണ്ട്.

  • പുകവലി ഒരു പ്രധാന അപകട ഘടകമാണ്. സിഗരറ്റോ മറ്റ് പുകയില ഉൽപന്നങ്ങളോ വലിക്കുന്നവരിലാണ് പിവിഡി കൂടുതലായി കാണപ്പെടുന്നത്.
  • 50 വയസ്സിനു മുകളിൽ പ്രായമുള്ളവരിൽ PVD സാധാരണയായി കാണപ്പെടുന്നതിനാൽ പ്രായവും ഒരു അപകട ഘടകമാണ്.
  • പ്രമേഹം, ഉയർന്ന രക്തസമ്മർദ്ദം, അല്ലെങ്കിൽ ഉയർന്ന കൊളസ്ട്രോളിന്റെ അളവ് എന്നിവ ദീർഘകാല ധമനികളെ ബാധിക്കുകയും പിവിഡിയിലേക്ക് നയിക്കുകയും ചെയ്യുന്നു.
  • ഹൃദ്രോഗം ബാധിച്ചവരോ ഹൃദ്രോഗത്തിന്റെ കുടുംബ ചരിത്രമുള്ളവരോ പിവിഡി ബാധിക്കാനുള്ള സാധ്യത കൂടുതലാണ്.
  • ഉദാസീനമായ ജീവിതശൈലിയും ഭക്ഷണത്തിലെ പോഷകങ്ങളുടെയും വിറ്റാമിനുകളുടെയും അഭാവവും പി.വി.ഡി യുടെ കാരണങ്ങളാണ്.

പെരിഫറൽ വാസ്കുലർ രോഗത്തിന്റെ ലക്ഷണങ്ങൾ

  • കാലിന്റെ മരവിപ്പ്
  • ബലഹീനത
  • കാലുകളിലെയോ പാദങ്ങളിലെയോ നാഡിമിടിപ്പ് ഇല്ലാതിരിക്കുകയോ അല്ലെങ്കിൽ തീരെ ദുർബലമാവുകയോ ചെയ്യുക
  • കാലുകളിലെ തിളങ്ങുന്ന ചർമ്മം
  • കാലുകളിൽ ചർമ്മത്തിന്റെ നിറവ്യത്യാസം
  • കാൽവിരലുകളുടെ മന്ദഗതിയിലുള്ള വളർച്ച
  • കാൽവിരലുകളിലോ പാദങ്ങളിലോ കാലുകളിലോ ഉണ്ടാകുന്ന വ്രണങ്ങൾ

ഇത്തരം ലക്ഷണങ്ങൾ പെരിഫറൽ ആർട്ടറി ഡിസീസിന്റേതാകാം. കൊളസ്ട്രോൾ വർധിക്കുന്നത് മൂലവും ഈ അവസ്ഥ ഉണ്ടാകാം എന്നതിനാൽ കൃത്യസമയത്ത് ചികിത്സ തേടാൻ മടി കാണിക്കരുത്. അതേസമയം, തടസം ഹൃദയത്തിലേക്കുള്ള രക്തക്കുഴലുകളിലാണെങ്കിൽ നെഞ്ചുവേദനയും പടികയറുമ്പോൾ കിതപ്പും അനുഭവപ്പെട്ടേക്കാം. മുട്ടുവേദനയും ഉണ്ടാകാറുണ്ട്. ഇങ്ങനെയുള്ള ലക്ഷണങ്ങൾ അവഗണിക്കാതെ കൊളസ്ട്രോൾ പരിശോധന നടത്തണം. കൊളസ്ട്രോൾ തോത് നിയന്ത്രണം വിറ്റാൽ സ്ട്രോക്കിനും ഹൃദയാഘാതത്തിനും വരെ ഇടയാക്കും. ആരോഗ്യകരമായ ജീവിതശൈലി സ്വീകരിച്ച വ്യായാമവും പോഷകാഹാരവും ശീലമാക്കിയാൽ കൊളസ്ട്രോൾ നിയന്ത്രണവിധേയമാക്കാം. ജീവിതശൈലിയിൽ മാറ്റം വരുത്തിയിട്ടും കുറയുന്നില്ലെങ്കിൽ ചികിത്സ തേടേണ്ടത് അത്യാവശ്യമാണ്.



ഹെൽത്ത് ടിപ്സുകൾ ദിവസവും ലഭിക്കുവാൻ ഈ പോർട്ടൽ ഫോളോ ചെയ്യുക.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.