ഉറക്കം തൂങ്ങൽ ഒഴിവാക്കാനും ഉന്മേഷം ലഭിക്കാനുമെല്ലാം ചായ തന്നെയാണ് പലർക്കുമുള്ള ഔഷധം. ചായയും കാപ്പിയും ആരോഗ്യത്തിന് കേടെന്ന് ആരൊക്കെ പറഞ്ഞാലും രാവിലെ എഴുന്നേറ്റാൽ ഒരു കപ്പ് ചായ മിക്കവർക്കും പതിവാണ്. നല്ല ചായ തയ്യാറാക്കാൻ ചില വഴികൾ നോക്കാം.
- ചായക്കെടുക്കുന്ന വെള്ളവും തേയിലപ്പൊടിയുടെ അളവും ആനുപാതത്തിലായിരിക്കണം. 200 മില്ലിഗ്രാം വെള്ളത്തിന് 5.2 ഗ്രാം ചായപ്പൊടി എന്നതാണ് ശരിയായ കണക്ക്.
- നല്ലപോലെ വെള്ളം വെട്ടിതിളച്ച ശേഷം മാത്രം തേയിലപ്പൊടിയിടുക. ഉടനെ തീ കെടുത്ത അടച്ചു വച്ച് രണ്ടു മിനിറ്റ് കഴിഞ്ഞ് ഊറ്റിയെടുക്കാം.
- തേയിലയിട്ട ശേഷം വെള്ളം വീണ്ടും തിളപ്പിച്ചാൽ ഇലയുടെ ചവർപ്പുള്ള ചായയാണ് ലഭിക്കുക.
- പാലൊഴിച്ച് ഒരുമിച്ചു ചായ തിളപ്പിക്കരുത്. കട്ടൻ ചായ ഊറ്റിയെടുത്ത ശേഷം അതിലേക്ക് പാൽ ചേർക്കണം.
- പാൽപ്പാട വീഴാതിരിക്കാനും ശ്രദ്ധിക്കുക. ഇത് ചായയ്ക്ക് വെണ്ണരുചി നൽകും.
- പാൽ തിളപ്പിച്ച ഉടൻ ചായയിൽ ചേർക്കുകയും വേണം. അല്ലെങ്കിൽ സ്വാദിൽ വ്യത്യാസമുണ്ടാകും. ഇതിന് ശേഷമെ മധുരം ചേർക്കാവൂ.
- പാൽച്ചായയാണ് പലരും കുടിയ്ക്കുകയെങ്കിലും നല്ല ചായയുടെ രുചി കട്ടൻ ചായക്കാണ് ലഭിക്കുക.
ഹെൽത്ത് ടിപ്സുകൾ ദിവസവും ലഭിക്കുവാൻ ഈ പോർട്ടൽ ഫോളോ ചെയ്യുക.
യൂറിക് ആസിഡ് നിയന്ത്രിക്കാൻ സഹായിക്കുന്ന പ്രകൃതിദത്ത മാർഗങ്ങൾ... Read More
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.