- Trending Now:
കണ്ണൂര്‍: കോട്ടയം ഗ്രാമപഞ്ചായത്തില്‍ കുരുമുളക് ഗ്രാമം പദ്ധതിക്ക് തുടക്കമായി. കൂത്തുപറമ്പ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ആര്‍ ഷീല കുരുമുളക് തൈകള്‍ നല്‍കി ഉദ്ഘാടനം നിര്‍വ്വഹിച്ചു.
പന്നിയൂര്‍ കുരുമുളക് ഗവേഷണ കേന്ദ്രത്തിന്റെ സഹായത്തോടെയാണ് പദ്ധതി നടപ്പിലാക്കുന്നത്. 14 വാര്‍ഡുള്ള പഞ്ചായത്തിലെ മുഴുവന്‍ വീടുകളിലും സൗജന്യമായി തൈകള്‍ എത്തിച്ചു. നാഗപതി എന്ന ദ്രുത പ്രവര്‍ത്തന രീതിയിലൂടെ നിര്‍മ്മിച്ച അത്യുല്‍പാദന ശേഷിയുള്ളതും ഒന്നര വര്‍ഷം കൊണ്ട് കായ്ഫലം തരുന്നതുമായ പന്നിയൂര്‍ കുരുമുളകിന്റെ 1 മുതല്‍ 10 വരെയുള്ള ഇനങ്ങളാണ് വിതരണം ചെയ്തത്. സ്ഥലപരിമിതിയുള്ളവര്‍ക്കും പദ്ധതിയുടെ ഭാഗമാകാന്‍ കഴിയുന്ന കൃഷി രീതിയാണ് അവലംബിച്ചിരിക്കുന്നത്. വിവിധ ഘട്ടങ്ങളിലായി ആവശ്യമായ സഹായങ്ങള്‍ കൃഷിഭവന്‍ മുഖേന തുടര്‍ന്നും ലഭ്യമാക്കും. കൃഷിയില്‍ സ്വയം പര്യാപ്തത കൈവരിച്ചു കഴിഞ്ഞാല്‍ കോട്ടയതനിമ എന്ന പേരില്‍ മുല്യവര്‍ധിത ഉല്‍പ്പന്നങ്ങള്‍ ഉണ്ടാക്കി വിപണിയിലെത്തിക്കാനും ആലോചനയുണ്ട്. വീട്ടാവശ്യം കഴിഞ്ഞുള്ളവ വിപണിയില്‍ വിറ്റഴിക്കാനുള്ള സൗകര്യവും പഞ്ചായത്ത് ഒരുക്കിയിട്ടുണ്ട്.
പഞ്ചായത്ത് ഹാളില്‍ നടന്ന ചടങ്ങില്‍ പ്രസിഡണ്ട് സി രാജീവന്‍ അധ്യക്ഷനായി. പന്നിയൂര്‍ കുരുമുളക് ഗവേഷണ കേന്ദ്രം മേധാവി യാമിനി വര്‍മ മുഖ്യാതിഥിയായി. പഞ്ചായത്ത് വൈസ് പ്രസിഡണ്ട് എം ധര്‍മ്മജ, കൂത്തുപറമ്പ് ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ ടി കെ ദീപ, ഗ്രാമപഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷന്‍ പി കെ അബൂബക്കര്‍, പഞ്ചായത്തംഗം പി സി ഷൈജ, കത്തുപറമ്പ് അഗ്രികള്‍ച്ചറല്‍ അസിസ്റ്റന്റ് ഡയറക്ടര്‍ ബിന്ദു കെ മാത്യൂ, കോട്ടയം സര്‍വ്വീസ് സഹകരണ ബാങ്ക് പ്രസിഡന്റ് എം മോഹനന്‍, കൃഷി ഓഫീസര്‍ പി എസ് സ്വരൂപ്, പഞ്ചായത്ത് സെക്രട്ടറി പി എന്‍ മഞ്ജുഷ എന്നിവര്‍ സംബന്ധിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.