- Trending Now:
നിലവില്‍ 90-ലധികം പങ്കാളികളുമായി ചേര്‍ന്നാണ് പ്രവര്‍ത്തനം
ഇ-കൊമേഴ്‌സ് ഫര്‍ണിച്ചര്‍ ഹോം ഗുഡ്‌സ് കമ്പനിയായ പെപ്പര്‍ഫ്രൈയുടെ ആദ്യ സ്റ്റുഡിയോ കൊച്ചിയില്‍ ആരംഭിച്ചു. ഇന്ത്യയിലെ പ്രധാന വിപണികളിലേക്ക് സാന്നിധ്യം വ്യാപിപ്പിക്കുക, ഹോം, ലിവിങ് സ്‌പേസ് തുടങ്ങിയ വിപണികളില്‍ ഒമ്‌നി ചാനല്‍ ബിസിനസ് രൂപപ്പെടുത്തുക എന്നീ ലക്ഷ്യങ്ങളുടെ ഭാഗമായാണ് ഈ ഓഫ് ലൈന്‍ വിപുലീകരണം. രാജ്യത്ത് 200ലേറെ സ്റ്റുഡിയോകളുള്ള പെപ്പര്‍ഫ്രൈ നൂറിലേറെ നഗരങ്ങളില്‍ സാന്നിധ്യമുള്ള കമ്പനിയാണ്.
പെപ്പര്‍ഫ്രൈ സ്റ്റുഡിയോ ഇന്ത്യയിലെ ഫര്‍ണിച്ചര്‍ റീട്ടെയില്‍ മേഖലയില്‍ മാറ്റങ്ങള്‍ കൊണ്ടുവന്നു. നിലവില്‍ 90-ലധികം പങ്കാളികളുമായി ചേര്‍ന്നാണ് പ്രവര്‍ത്തനം. മെസര്‍സ് ചെറിയാന്‍ കണ്ടത്തില്‍ മാര്‍ക്കറ്റിങ്ങിന്റെ പങ്കാളിത്തത്തോടെ ആരംഭിച്ച പുതിയ സ്റ്റുഡിയോ 1400 ചതുരശ്രഅടി വിസ്താരത്തില്‍ കൊച്ചി, കാക്കനാട് കാവനാട്ട് ബില്‍ഡിങ്ങിലാണ് സ്ഥിതി ചെയ്യുന്നത്. ഫര്‍ണിച്ചറുകളുടെയും ഹോം ഉല്‍പ്പന്നങ്ങളുടെയും വലിയ കാറ്റലോഗ് ഉപഭോക്താക്കള്‍ക്ക് ഇവിടെ ലഭ്യമാക്കിയിരിക്കുന്നു.
കമ്പനിയുടെ ഇന്റീരിയര്‍ ഡിസൈന്‍ കണ്‍സള്‍ട്ടന്റുമാര്‍, ഉപഭോക്താക്കള്‍ക്ക് ഡിസൈന്‍ സംബന്ധിച്ച മാര്‍ഗനിര്‍ദേശങ്ങളും നല്‍കും. കേരളത്തിലെ ഹോം, ലിവിങ് സ്‌പേസ് ഉപഭോക്താക്കളുടെ തനതായ ആവശ്യങ്ങള്‍ക്കനുസൃതമായി, വ്യക്തിഗത ഷോപ്പിങ് അനുഭവം നല്‍കാനാണ് കൊച്ചിയിലെ സ്റ്റുഡിയോ ലക്ഷ്യമിടുന്നത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.