- Trending Now:
തൊഴിലില്ലായ്മ രൂക്ഷമായ സാഹചര്യത്തില്‍ ബാങ്കില്‍ നിക്ഷേപിച്ച പണം പോലും തിരിച്ചെടുക്കാന്‍ സാധിക്കാത്തത് സാധാരണക്കാരുടെ ജീവിതം ദുസ്സഹമാക്കി
രൂക്ഷമായ സാമ്പത്തിക പ്രതിസന്ധിയിലായ ചൈനീസ് ബാങ്കുകളില്‍ നിന്നും സ്വന്തം പണം തിരിച്ചെടുക്കാനാകാതെ ജനങ്ങള്‍. വര്‍ഷങ്ങള്‍കൊണ്ട് പൗരന്‍മാര്‍ സ്വരുക്കൂട്ടിയ ബാങ്ക് നിക്ഷേപങ്ങള്‍ ചൈനീസ് സര്‍ക്കാര്‍ മരവിപ്പിച്ചു. അതിന് എതിരെ ജനങ്ങള്‍ നടത്തിയ സമാധാന പൂര്‍ണമായ പ്രതിഷേധം അധികാരികള്‍ അടിച്ചൊതുക്കാന്‍ ശ്രമിച്ചതോടെ അക്രമാസക്തമായി.
ഏപ്രില്‍ മുതല്‍ ചൈനയിലെ സെന്‍ട്രല്‍ ഹനാന്‍ പ്രവിശ്യയിലെ നാല് ഗ്രാമീണ ബാങ്കുകള്‍ ദശലക്ഷക്കണക്കിന് ഡോളര്‍ മൂല്യമുള്ള നിക്ഷേപങ്ങള്‍ മരവിപ്പിച്ചിരിക്കുകയാണ്. ഇതോടെ ഉടമകള്‍ക്ക് സ്വന്തം അക്കൗണ്ടുകളില്‍ നിന്നും പണം പിന്‍വലിക്കാനാകുന്നില്ല. തൊഴിലില്ലായ്മ രൂക്ഷമായ സാഹചര്യത്തില്‍ ബാങ്കില്‍ നിക്ഷേപിച്ച പണം പോലും തിരിച്ചെടുക്കാന്‍ സാധിക്കാത്തത് സാധാരണക്കാരുടെ ജീവിതം ദുസ്സഹമാക്കി. അതോടെയാണ് സമാധാനപരമായ പ്രതിഷേധത്തിനു ഇറങ്ങാന്‍ അവര്‍ നിര്‍ബന്ധിതരായത്.
ഇന്ത്യന്‍ ബാങ്കു തകര്‍ന്നാല്‍ പണം നഷ്ടപ്പെടുമോ?
ഇന്ത്യയില്‍ ബാങ്കുകള്‍ തകര്‍ന്നാല്‍ ബാങ്ക് അക്കൗണ്ടുകള്‍ക്ക് സുരക്ഷ നല്‍കുന്ന ഇന്‍ഷുറന്‍സ് നിയമം അനുസരിച്ച്, 5 ലക്ഷം രൂപ വരെ ഒരു ബാങ്കില്‍ നിന്നും ലഭിക്കും. അതിനാല്‍ എല്ലാ സമ്പാദ്യവും ഒരു ബാങ്കില്‍ തന്നെ നിക്ഷേപിക്കാതെ പല ബാങ്ക് അക്കൗണ്ടുകളില്‍ സൂക്ഷിക്കുന്നതാണ് ബുദ്ധി. 90 ദിവസത്തിനുള്ളില്‍ അക്കൗണ്ട് ഉടമകള്‍ക്ക് അവരുടെ ഇന്‍ഷ്വര്‍ ചെയ്ത നിക്ഷേപ തുക കൈപ്പറ്റാന്‍ കഴിയുന്ന രീതിയില്‍ 'ഡിപ്പോസിറ്റ് ഇന്‍ഷുറന്‍സ് ആന്‍ഡ് ക്രെഡിറ്റ് ഗ്യാരണ്ടി കോര്‍പ്പറേഷന്‍' നിയമത്തിലെ ഭേദഗതി ഓഗസ്റ്റില്‍ കേന്ദ്രം പാസാക്കിയിരുന്നു. പ്രശ്‌നങ്ങളുണ്ടായ പി എം സി ബാങ്ക്, യെസ് ബാങ്ക് , ലക്ഷ്മി വിലാസ് ബാങ്ക് എന്നിവയിലെ പ്രശ്‌നങ്ങള്‍ സര്‍ക്കാര്‍ ഇടപെട്ട് രമ്യമായി നിക്ഷേപകരുടെ താല്പര്യങ്ങള്‍ സംരക്ഷിച്ച് ഒത്തുതീര്‍ന്നിരുന്നു.
റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ പൂര്‍ണ ഉടമസ്ഥതയിലുള്ള ഡിപ്പോസിറ്റ് ഇന്‍ഷുറന്‍സ് ആന്‍ഡ് ക്രെഡിറ്റ് ഗ്യാരണ്ടി കോര്‍പ്പറേഷന്‍ (ഡിഐസിജിസി) ആണ് ഓരോ നിക്ഷേപകനും 5 ലക്ഷം രൂപയുടെ പരിരക്ഷ നല്‍കുന്നത്. 5 ലക്ഷം രൂപയില്‍ കൂടുതല്‍ അക്കൗണ്ടുള്ള നിക്ഷേപകര്‍ക്ക് ബാങ്ക് തകരുന്ന സാഹചര്യത്തില്‍ പണം വീണ്ടെടുക്കാന്‍ നിയമപരമായ മാര്‍ഗമില്ല.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.