- Trending Now:
മാൾ അടക്കാതെ പുലർച്ചെ മൂന്ന് മണി വരെ മാൾ ഉപഭോക്താക്കൾക്കായി തുറന്ന് പ്രവർത്തിപ്പിച്ചു
ലുലുമാൾ രാത്രിയിലും തുറന്ന് പ്രവർത്തിപ്പിച്ച് നടത്തിയ ലുലു നോൺ സ്റ്റോപ്പ് ഷോപ്പിങ് സെയിലിലേക്ക് ജനപ്രവാഹം. രാവിലെ ഒൻപത് മണി മുതൽ പുലർച്ചെ മൂന്ന് മണി വരെയാണ് മാൾ തുറന്ന് പ്രവർത്തിപ്പിച്ചത്.
ജൂലൈ ആറ് മുതൽ ഒൻപത് വരെ ലുലുവിൽ നടക്കുന്ന നോൺ സ്റ്റോപ്പ് ഷോപ്പിങ് സെയിൽ ഏറ്റെടുത്ത് ജനങ്ങൾ. രാത്രി ഷോപ്പിങും കൊച്ചിയിലെ നൈറ്റ് ലൈഫും പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായാണ് ലുലുവിൽ നോൺ സ്റ്റോപ്പ് സെയിൽ സംഘടിപ്പിച്ചത്. രാത്രിയിൾ മാൾ അടക്കാതെ പുലർച്ചെ മൂന്ന് മണി വരെ മാൾ ഉപഭോക്താക്കൾക്കായി തുറന്ന് പ്രവർത്തിപ്പിച്ചു.
ജൂലൈ ഒൻപത് വരെ ലുലു ഹൈപ്പർമാർക്കറ്റ്, ഫാഷൻസ്റ്റോർ, കണക്ട്, ഫൺടൂറ അടക്കമുള്ള ലുലുവിന്റെ എല്ലാ ഷോപ്പുകളിലും മാളിലെ 170ലധികം വരുന്ന റീട്ടെയ്ൽ ഷോപ്പുകളിലും 50 ശതമാനം വരെ ഇളവുകളും പ്രത്യേക ഡിസ്‌ക്കൗണ്ടും പ്രഖ്യാപിച്ചിരുന്നു. തിരഞ്ഞെടുത്ത ഇലക്ട്രോണിക് ഉൽപ്പന്നങ്ങൾക്കും ഓഫറുകൾ പ്രഖ്യാപിച്ചിരുന്നു. ഫൂഡ് കോർട്ടിലെ ഷോപ്പുകളും രാത്രിയിൽ തുറന്ന് പ്രവർത്തിക്കും.
ലുലു പ്രഖ്യാപിച്ച പ്രത്യേക ഇളവുകളോടെയുള്ള വിൽപ്പന ജൂലൈ 23 മുതൽ നടക്കും. പ്രത്യേക ഷോപ്പ് ആൻഡ് വിൻ പദ്ധതിയും പ്രഖ്യാപിച്ചിട്ടുണ്ട്. 2500 രൂപക്ക് മുകളിൽ പർച്ചേസ് നടത്തുന്ന ഉപഭോക്താക്കൾക്ക് നറുക്കെടുപ്പിൽ പങ്കാളികളാകാം. വിജയികൾക്ക് എക്‌സ് യുവി 300 സമ്മാനമായി ലഭിക്കും. രണ്ടാം സ്ഥാനം നേടുന്നയാ8ക്ക് ഏഥർ ഇലക്ട്രിക് സ്‌കൂട്ടറാണ് സമ്മാനം. മൂന്നാം സ്ഥാനത്തെത്തുന്ന വിജയിക്ക് ഹയാത്ത് റീജൺസിയിൽ ഒരു ദിവസം സൌജന്യമായി താമസിക്കാനാകും.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.