- Trending Now:
കാൽനടയാത്രക്കാരെയും മറ്റു ഡ്രൈവർമാരെയും ഒരേ പോലെ ജാഗ്രതപ്പെടുത്തുന്ന തരത്തിലാണ് സാങ്കേതികവിദ്യ
കാൽനടയാത്രക്കാരുടെ സുരക്ഷ കണക്കിലെടുത്ത് കാറിൽ 'സേഫ്റ്റി വെഹിക്കിൾ അലാറം' ഫീച്ചറുമായി പ്രമുഖ വാഹന നിർമ്മാതാക്കളായ മാരുതി സുസുക്കി. എസ് യുവിയായ ഗ്രാൻഡ് വിറ്റാരയുടെ ഇലക്ട്രിക് ഹൈബ്രിഡ് വേരിയന്റിലാണ് പുതിയ ഫീച്ചർ അവതരിപ്പിച്ചതെന്ന് മാരുതി സുസുക്കി ഇന്ത്യ അറിയിച്ചു. പുതിയ ഫീച്ചർ ഗ്രാൻഡ് വിറ്റാരയിൽ ക്രമീകരിക്കുന്നതോടെ, കാറിന്റെ വിലയിൽ 4000 രൂപ വരെ ഉയരുമെന്നും കമ്പനി അറിയിച്ചു.
കാൽനടയാത്രക്കാരെയും മറ്റു ഡ്രൈവർമാരെയും ഒരേ പോലെ ജാഗ്രതപ്പെടുത്തുന്ന തരത്തിലാണ് സാങ്കേതികവിദ്യ. വാഹനം വരുന്നുണ്ട് എന്ന് മുൻകൂട്ടി അപകട മുന്നറിയിപ്പ് നൽകുന്ന വിധമാണ് സംവിധാനം. ശബ്ദം പുറപ്പെടുവിച്ചാണ് കാൽനടയാത്രക്കാർക്കും മറ്റു ഡ്രൈവർമാർക്കും മുന്നറിയിപ്പ് നൽകുന്നത്.
അഞ്ചടി അകലെ വരെ ശബ്ദം കേൾക്കാവുന്ന തരത്തിലാണ് സാങ്കേതികവിദ്യ. ഗ്രാൻഡ് വിറ്റാരയുടെ ഇലക്ട്രിക് ഹൈബ്രിഡ് വേരിയന്റുകൾക്ക് ആയി അക്കോസ്റ്റിക് വെഹിക്കിൾ അലേർട്ടിങ് സിസ്റ്റമാണ് കമ്പനി പ്രഖ്യാപിച്ചത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.