Sections

നിലക്കടലയുടെ ആരോഗ്യ ഗുണങ്ങളും അപകടങ്ങളും

Monday, Feb 17, 2025
Reported By Soumya
Health Benefits & Risks of Peanuts | Nutritional Value & Uses

ധാരാളം പ്രോട്ടീനും ഫാറ്റും വൈറ്റമിനുകളും മിനറലുകളുമുള്ള നിലക്കടലയിൽ കാർബോഹൈഡ്രേറ്റ് വളരെ കുറവായും കൊളസ്ട്രോൾ ഇല്ലാതെയും കാണപ്പെടുന്നു.കടലയെന്നും കപ്പലണ്ടിയെന്നും അറിയപ്പെടുന്ന നിലക്കടല മണ്ണിനടിയിൽ ഉണ്ടാകുന്ന ഒരു നട്സ് ആണ്. അതിനാൽത്തന്നെ ഇത് പീനട്ട് എന്നും ഗ്രൗണ്ട്നട്ട് എന്നും പറയുന്നു.നിലക്കടലയിൽ ധാരാളം പ്രോട്ടീനും നല്ല കൊഴുപ്പും തയമീനും നിയാസിനും റൈബോഫ്ലേവിനും ഫോളിക് ആസിഡുമുണ്ട്. കൂടാതെ ഫോസ്ഫറസ്, ഇരുമ്പ്, ആന്റിഓക്സിഡന്റുകൾ ഇവയുമുണ്ട്.

  • ഹൃദയത്തിന്റെ ആരോഗ്യത്തിന് ഉത്തമമായ നട്സ് ആണ് നിലക്കടല.നിലക്കടലയിലുള്ള നിയാസിൻ, കോപ്പർ, മഗ്നീഷ്യം, ഒലീയിക്ക് ആസിഡ്, ആന്റി ഓക്സിഡന്റ് ആയ റെസ്വെററ്ററോൾ എന്നിവ ഹൃദയസംബന്ധിയായ അസുഖങ്ങളിൽ നിന്നും ഹൃദയത്തെ സംരക്ഷിക്കുന്നു.
  • കൊളസ്ട്രോളിനെ നിയന്ത്രിക്കാൻ കഴിവുള്ള നിലക്കടലയ്ക്ക് കൊളസ്ട്രോളുമായി ബന്ധപ്പെട്ടു കിടക്കുന്ന ഗാൽ സ്റ്റോണിനെയും നിയന്ത്രിക്കാൻ പറ്റുമെന്ന് പഠനങ്ങളിൽ തെളിയിച്ചിട്ടുണ്ട്. ഗ്ലൈസീമിക് ഇൻഡെക്സും കാർബോ ഹൈഡ്രേറ്റും കുറഞ്ഞതും ധാരാളം പ്രോട്ടീൻ ഉള്ളതുമായ നിലക്കടല പ്രമേഹരോഗികൾക്കും നല്ലതാണ്. എന്നാൽ ഊർജം കൂടുതലായ ഇവ ധാരാളം കഴിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവിനെ കൂട്ടാനും കാരണമാകും.
  • ഫോളിക് ആസിഡും വിറ്റാമിൻ ബിയും ധാരാളമുള്ള നിലക്കടല ഗർഭകാലത്ത് കഴിക്കുന്നത് ഉത്തമമാണ്. നിലക്കടലയിലെ നിയാസിനും തയാമിനും മസിലുകളുടെയും നാസികളുടെയും തലച്ചോറിന്റെയും സംരക്ഷണത്തിന് സഹായിക്കുന്നു.
  • ധാരാളം പ്രോട്ടീൻസും ഫാറ്റുമുള്ള നിലക്കടല കഴിക്കുമ്പോൾ പെട്ടെന്നു വയറുനിറയുന്ന അനുഭവം ഉണ്ടാകും. ഇത് മറ്റു ഭക്ഷണങ്ങൾ കഴിക്കുന്നതു കുറയ്ക്കാൻ കാരണമാകുന്നു. മാത്രമല്ല പ്രോട്ടീന്റെയും ഫാറ്റിന്റെയും ദഹനത്തിനും ആഗീരണത്തിനും കൂടുതലായി ഊർജ്ജവും ഉപയോഗിക്കുന്നു. നിലക്കടയുടെ ഈ പ്രത്യേകതയും നാരുകളുടെ സ്വാധീനവും ശരീരഭാരത്തെ നിയന്ത്രിക്കാൻ സഹായിക്കുന്നു.
  • അമിതമായ നിലക്കടലയുടെ ഉപയോഗം ചിലരിൽ നെഞ്ചെരിച്ചിലും ഗ്യാസ് പ്രശ്നങ്ങൾക്കും കാരണമാകുന്നു.
  • ധാരാളം ആളുകളിൽ നിലക്കടല കാരണം അലർജിയും കണ്ടുവരുന്നു. അതിനാൽ നിലക്കടലയുടെ അമിത ഉപയോഗം അത്രനല്ലതല്ല. ഒരു പിടി നിലക്കടല ഒരു ദിവസം എന്ന രീതിയിൽ എടുക്കുന്നതാണ് ഉത്തമം.
  • നിലക്കടല കഴിക്കുമ്പോൾ ചെറിയ കുട്ടികളിൽ വിക്കി നിറുകയിൽ കയറാൻ സാധ്യത ഉള്ളതിനാൽ ഇവർക്ക് കൊടുക്കുമ്പോൾ ഒന്നുകിൽ പൊടിച്ചോ അല്ലെങ്കിൽ ദ്രവരൂപത്തിലോ കൊടുക്കുന്നതാണ് നല്ലത്.
  • നിലക്കടലയിൽ പൂപ്പൽ ബാധിക്കുവാൻ സാധ്യതയുണ്ട്. പൂപ്പൽ അഫ്ലാടോക്സിൻ പോലുള്ള വിഷവസ്തു ഉണ്ടാക്കുകയും ഇവ കരളിനെ ദോഷകരമായി ബാധിക്കുകയും ചെയ്യുന്നു. അതിനാൽ നിലക്കടല സൂക്ഷിക്കുമ്പോഴും വാങ്ങുമ്പോഴും പ്രത്യേകം ശ്രദ്ധിക്കണം.

ഹെൽത്ത് ടിപ്സുകൾ ദിവസവും ലഭിക്കുവാൻ ഈ പോർട്ടൽ ഫോളോ ചെയ്യുക.

പഞ്ചസാരയുടെ അമിത ഉപയോഗത്തിന്റെ അപകടങ്ങൾ... Read More

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.