Sections

പരസ്യ ബോർഡുകളിൽ പിസിബി ക്യു ആർ കോഡ് നിർബന്ധം

Friday, Nov 24, 2023
Reported By Admin
PCB QR Code Mandatory

പരസ്യ ബോർഡ്, ബാനർ, ഹോർഡിങ്ങുകൾ എന്നിവയിൽ മലിനീകരണ ബോർഡിന്റെ ക്യു ആർ കോഡ് നിർബന്ധമായും വേണമെന്ന് ശുചിത്വ മിഷൻ ജില്ലാ കോർഡിനേറ്റർ അറിയിച്ചു. പരസ്യ വസ്തുക്കളിൽ പിവിസി ഫ്രീ റീസൈക്കിളബിൾ ലോഗോ, പ്രിന്റിങ് യൂണിറ്റിന്റെ പേര്, ഫോൺ നമ്പർ, മലിനീകരണ നിയന്ത്രണ ബോർഡ് നൽകിയ സർട്ടിഫിക്കറ്റിന്റെ ക്യു ആർ കോഡ് എന്നിവ പ്രിന്റ് ചെയ്യണം.

ക്യു ആർ കോഡ് സ്കാൻ ചെയ്യുമ്പോൾ പിസിബി സർട്ടിഫിക്കറ്റ് ലഭിക്കും. ഇവ രേഖപ്പെടുത്താത്ത ബോർഡുകൾ നിയമവിരുദ്ധമാണ്. ഇത്തരത്തിൽ പ്രിന്റ് ചെയ്ത് സ്ഥാപിച്ച സ്ഥാപനത്തിനെതിരെ നിയമനടപടി സ്വീകരിക്കും. ബോർഡുകളും ബാനറുകളും പ്രിന്റ് ചെയ്യാനുള്ള വസ്തുക്കൾ വിൽക്കുന്ന കടകൾ പിസിബിയുടെ സാക്ഷ്യപത്രം ക്യു ആർ കോഡായി പ്രിന്റ് ചെയ്തിരിക്കണം. ബോർഡ് സാക്ഷ്യപ്പെടുത്തിയ 100 ശതമാനം കോട്ടൺ പോളി എത്തിലിൻ എന്നിവയാണ് ഉപയോഗിക്കേണ്ടത്. തുടർന്ന് പോളി എത്തിലിൻ പുനരുപയോഗത്തിനായി സ്ഥാപനത്തിൽ തിരിച്ചേൽപ്പിക്കേണ്ടതാണെന്ന ബോർഡ് പ്രിന്റിങ് സ്ഥാപനത്തിൽ വ്യക്തമായി കാണാവുന്ന രീതിയിൽ നിർബന്ധമായും പ്രദർശിപ്പിക്കണം.

എൻഫോഴ്സ്മെന്റ് സ്ക്വാഡിന്റെ പരിശോധനയിൽ നിയമലംഘനം കണ്ടെത്തിയാൽ നിരോധിത വസ്തുക്കൾ പിടിച്ചെടുക്കും. ആദ്യഘട്ടത്തിൽ 10000 രൂപ, രണ്ടാമത് 20000 രൂപ വീതം പിഴ ചുമത്തും. ആവർത്തിച്ചാൽ 50000 രൂപ പിഴയും ലൈസൻസ് റദ്ദാക്കുന്നതടക്കമുള്ള നടപടിയും സ്വീകരിക്കും. അനധികൃതമായി സ്ഥാപിക്കുന്ന ബോർഡുകൾക്കെതിരെ കോടതി ഉത്തരവ് പ്രകാരം 5000 രൂപ പിഴ ഈടാക്കും.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.