- Trending Now:
ബിസിനസ്സിന്റെ വൈവിധ്യവൽക്കരണത്തിലാണ് പേടിഎം ശ്രദ്ധീകരിച്ചത്
ഫോൺ പേ, ഗൂഗിൾ പേ എന്നിവയെ മറികടന്ന് ഇന്ത്യൻ ഫിൻടെക് ഭീമനായ പേടിഎം. 2022- 23 സാമ്പത്തിക വർഷത്തിലെ വരുമാന റിപ്പോർട്ട് പുറത്തുവിട്ടപ്പോൾ പേടിഎമ്മിന്റെ വരുമാനം 7,991 കോടി രൂപയായി ഉയർന്നു. കഴിഞ്ഞ സാമ്പത്തിക വർഷം ആദ്യ ഒമ്പത് മാസങ്ങളിലെ ഫോൺ പേയുടെ യുടെ വരുമാനമായ 1,912 കോടി രൂപയേക്കാൾ മുന്നിലാണ് പേടിഎമ്മിന്റെ വരുമാനം. 2,334 കോടി രൂപയാണ് പേടിഎമ്മിന്റെ ആദ്യ പാദ വരുമാനം.
ഫോൺപേയും ഗൂഗിൾ പേയും യുപിഐ പി2പിയിൽ ശ്രദ്ധ കേന്ദ്രീകരിക്കുമ്പോൾ, ബിസിനസ്സിന്റെ വൈവിധ്യവൽക്കരണത്തിലാണ് പേടിഎം ശ്രദ്ധീകരിച്ചത്. വാസ്തവത്തിൽ പേടിഎം മർച്ചന്റ് പേയ്മെന്റുകൾക്ക് കൂടുതൽ ശ്രദ്ധ നൽകിയെന്ന് പറയാം. നാലാം പാദത്തിൽ, വാർഷികാടിസ്ഥാനത്തിൽ 101 ശതമാനം വർധിച്ച് 182 കോടി രൂപയുടെ യുപിഐ ഇൻസെന്റീവും പേടിഎമ്മിനുണ്ടായിരുന്നു.
വാലറ്റ്, യുപിഐ, പോസ്റ്റ്പെയ്ഡ്, ഫുഡ് വാലറ്റ്, ഫാസ്ടാഗ് തുടങ്ങിയ പേയ്മെന്റ് സംവിധാനങ്ങളും പേയ്മെന്റ് ബാങ്കിലൂടെ വാഗ്ദാനം ചെയ്ത സേവനങ്ങളുമുപയോഗിച്ച് പേടിഎം വിപണിയിൽ മാറ്റങ്ങൾ കൊണ്ടുവന്നു.
കൂടാതെ, കമ്പനി വായ്പകൾ നൽകാനും ആരംഭിച്ചിരുന്നു. പേടിഎം പ്ലാറ്റ്ഫോം വഴി വിതരണം ചെയ്യുന്ന വായ്പകളുടെ മൂല്യത്തിൽ 364 ശതമാനം വർദ്ധനവ് ഉണ്ടായിട്ടുണ്ട്. 2023 സാമ്പത്തിക വർഷത്തിന്റെ നാലാം പാദത്തിൽ, സാമ്പത്തിക സേവനങ്ങൾക്കും മറ്റുമുള്ള വരുമാനം 183 ശതമാനം വർധിച്ച് 475 കോടി രൂപയായി. 2023 സാമ്പത്തിക വർഷത്തിൽ, ഫിനാൻഷ്യൽ സർവീസസിൽ നിന്നുള്ള വരുമാനം 252 ശതമാനം ഉയർന്ന് 1,540 കോടി രൂപയായി.
സെയിൽസ്, മാൻപവർ, ടെക്‌നോളജി മെച്ചപ്പെടുത്തൽ എന്നിവയ്ക്കായി ഗണ്യമായ നിക്ഷേപമാണ് പേടിഎം നടത്തുന്നത്. ഇതിലൂടെ കൂടുതൽ വളർച്ച പേടിഎം ലക്ഷ്യമിടുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.