- Trending Now:
പ്രമുഖ ഓണ്‍ലൈന്‍ പേയ്‌മെന്റ് ആപ്ലിക്കേഷന്‍ ആയ പേടിഎമ്മിലൂടെ വിദേശത്തേക്കും പണം അയക്കാന്‍ സാധിക്കും.വിദേശത്ത് നിന്നുള്ള പണം വാലറ്റില്‍ സ്വീകരിക്കുകയും ചെയ്യാം.ഇന്ത്യയില്‍ നിന്നുള്ള പ്രവാസികള്‍ക്ക് ഇനി പണം അയയ്ക്കാന്‍ കൂടുതല്‍ സൗകര്യമൊരുക്കിയിരിക്കുകയാണ് ആപ്ലിക്കേഷന്‍.
പേടിഎം പേയ്‌മെന്റ്‌സ് ബാങ്ക് വിവിധ രാജ്യങ്ങള്‍ക്കുള്ളില്‍ പണമിടപാടുകള്‍ നടത്തുന്നതിനായി യൂറോനെറ്റ് വേള്‍ഡ് വൈഡിന്റെ റിയ മണി ട്രാന്‍സ്ഫറുമായി പങ്കാളിത്തത്തില്‍ ഏര്‍പ്പെട്ടതോടെയാണ് പുതിയ സൗകര്യം ഒരുക്കിയിരിക്കുന്നത്.
പണം അത്യാവശ്യമുണ്ടോ ? പത്തു മിനിട്ടിനുള്ളില്‍ ഫെഡ് മൊബൈല്‍ ആപ്ലിക്കേഷന്‍ വായ്പ നല്‍കും... Read More
ഒരു ഡിജിറ്റല്‍ വാലറ്റിലേക്ക് മറ്റ് രാജ്യങ്ങളില്‍ നിന്ന് നേരിട്ട് പണം സ്വീകരിക്കുന്ന ആദ്യത്തെ പ്ലാറ്റ്‌ഫോമായി ഇതോടെ പേടിഎം മാറും.
ലോകമെമ്പാടും 490000 റീട്ടെയില്‍ ഔട്ട്‌ലറ്റുകളാണ് റിയ മണിക്കുള്ളത്.റിയയുടെ ഉപഭോക്താക്കള്‍ക്ക് ആപ്പിലൂടെയോ വെബ്‌സൈറ്റ് വഴിയോ പണം കൈമാറാന്‍ സാധിക്കും.
കയ്യില്‍ കാര്‍ഡ് ഇല്ലാതെ എടിഎമ്മില്‍ നിന്ന് പണം പിന്‍വലിക്കാന്‍ സാധിക്കുമോ...? ... Read More
ഓരോ പണം ഇടപാടുകളും തത്സമയം തന്നെ നടക്കും.അതിനൊപ്പം അക്കൗണ്ട് മൂല്യനിര്‍ണ്ണയം,പേര് വിവരങ്ങള്‍ പരിശോധിക്കല്‍ അടക്കം സുരക്ഷ സവിശേഷതകളും ഇടപാടുകളില്‍ ഉണ്ടായിരിക്കും.റിയയുടെ നെറ്റ്വര്‍ക്ക് 3.6 ബില്യണിലധികം ബാങ്ക് അക്കൗണ്ടുകളെയും 410 ദശലക്ഷം മൊബൈല്‍ വെര്‍ച്വല്‍ അക്കൗണ്ടുകളെയും പിന്തുണയ്ക്കുന്നുണ്ട്.
2023 ഓടെ പേടിഎമ്മുമായുള്ള പങ്കാളിത്തം പ്രതിവര്‍ഷം 1 ട്രില്യണ്‍ ഡോളര്‍ ഇടപട് നടക്കുന്നതിലേക്ക് നയിക്കുമെന്നാണ് വിദഗ്ധരുടെ നിഗമനം.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.