- Trending Now:
സൈബർ സുരക്ഷ വീഴ്ചയ്ക്ക് പിഎസ്ഒ ഡയറക്ടർ ബോർഡ് ഉത്തരവാദിയായിരിക്കും
രാജ്യത്തെ പെയ്മന്റ് സിസ്റ്റം ഓപ്പറേറ്റർ (പിഎസ്ഒ) മാർ പാലിക്കേണ്ട സൈബർ സുരക്ഷ സംബന്ധിച്ച കരട് നിയമം റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (ആർബിഐ) പുറത്തിറക്കി. സുരക്ഷാ സാധ്യതകൾ തിരിച്ചറിയൽ, വിലയിരുത്തൽ, നിരീക്ഷണം, മാനേജുമെന്റ്,ഡിജിറ്റൽ പേയ്‌മെന്റ് ഇടപാടുകൾക്കായുള്ള അടിസ്ഥാന സുരക്ഷാ നടപടികൾ എന്നിവ കരട് നിർദ്ദേശങ്ങളിൽ ഉൾപ്പെടുന്നു.
ഇന്ത്യയിലെ പിഎസ്ഒകളിൽ ക്ലിയറിംഗ് കോർപ്പറേഷൻ ഓഫ് ഇന്ത്യ, നാഷണൽ പേയ്മെന്റ് കോർപ്പറേഷൻ ഓഫ് ഇന്ത്യ, കാർഡ് പേയ്മെന്റ് നെറ്റ്വർക്കുകൾ, ക്രോസ് ബോർഡർ മണി ട്രാൻസ്ഫർ, എടിഎം നെറ്റ്വർക്കുകൾ, പ്രീപെയ്ഡ് പേയ്മെന്റ് ഉപകരണങ്ങൾ, വൈറ്റ് ലേബൽ എടിഎം ഓപ്പറേറ്റർമാർ, തൽക്ഷണ പണ കൈമാറ്റം, ട്രേഡ് റീസിവബിൾസ് ഡിസ്‌കൗണ്ടിംഗ് സിസ്റ്റം, ഭാരത് ബിൽ പേയ്മെന്റ് സിസ്റ്റം എന്നിവ ഉൾപ്പെടുന്നു.
പിഎസ്ഒ ബോർഡ് അംഗീകൃത ഇൻഫർമേഷൻ സെക്യൂരിറ്റി (ഐഎസ്) നയം രൂപീകരിക്കുകയും ബന്ധപ്പെട്ട എല്ലാ അപ്ലിക്കേഷനുകളേയും ഉല്പന്നങ്ങളേയും കുറിച്ചുള്ള വിവരങ്ങൾ അതിൽ ഉൾപ്പെടുത്തുകയും വേണം. സൈബർ ഭീഷണികളും സൈബർ ആക്രമണങ്ങളും കണ്ടെത്തുന്നതിനും നിയന്ത്രിക്കുന്നതിനുമായി സൈബർ ക്രൈസിസ് മാനേജ്‌മെന്റ് പ്ലാൻ (സിസിഎംപി) തയ്യാറാക്കണം.
സൈബർ സുരക്ഷ വീഴ്ചയ്ക്ക് പിഎസ്ഒ ഡയറക്ടർ ബോർഡ് ഉത്തരവാദിയായിരിക്കും. അതേസമയം പ്രാഥമിക മേൽനോട്ടം ഉപസമിതിയ്ക്ക് കൈമാറാം. പുതിയ ഉൽപ്പന്നം, സേവനങ്ങൾ എന്നിവ ആരംഭിക്കുന്നതിനു മുമ്പ് സൈബർ റിസ്‌ക് അസസ്‌മെന്റ് എക്‌സർസൈസ് നടത്തണം. നിലവിലുള്ള ഉൽപ്പന്നത്തിന്റെ ,സേവനങ്ങളുടെ ഇൻഫ്രാസ്ട്രക്ചറിലോ പ്രക്രിയകളിലോ സൈബർ സുരക്ഷ ഉറപ്പു വരുത്തുന്ന മാറ്റങ്ങൾ വരുത്തണം.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.