Sections

മൊബൈല്‍ റീച്ചാര്‍ജിന് അധികതുകയുമായി പെയ്‌മെന്റ് ആപ്ലിക്കേഷന്‍

Saturday, Jun 11, 2022
Reported By admin
recharge

മാര്‍ച്ചില്‍ തന്നെ ഈ അപ്ഡേറ്റ് കുറച്ച് ഉപഭോക്താക്കള്‍ക്കിടയില്‍ നടപ്പാക്കിയിരുന്നുവെന്നും റിപ്പോര്‍ട്ടുണ്ട്.


മൊബൈല്‍ റീച്ചാര്‍ജുകള്‍ക്ക് പേടിഎമ്മിലും ഇനി സര്‍ചാര്‍ജ് ഈടാക്കും. റീച്ചാര്‍ജ് ചെയ്യുന്ന തുക അനുസരിച്ച് ഒരു രൂപ മുതല്‍ ആറ് രൂപ വരെയാണ് അധികതുക ഈടാക്കുക. 100 രൂപയ്ക്ക് മുകളിലുള്ള റീച്ചാര്‍ജുകള്‍ക്കാണ് പേടിഎം സര്‍ച്ചാര്‍ജ് ഈടാക്കുകയെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. പേടിഎം വാലറ്റ്, യുപിഐ, ബാങ്ക് ക്രെഡിറ്റ്കാര്‍ഡ്, ഡെബിറ്റ് കാര്‍ഡ് തുടങ്ങി എല്ലാ പേയ്‌മെന്റ് ഓപ്ഷനുകളിലും ചാര്‍ജ്ജ് ഈടാക്കും. 

അതേസമയം ഇതേക്കുറിച്ചുള്ള ഔദ്യോഗിക സ്ഥിരീകരണം പേടിഎം അധികൃതര്‍ നടത്തിയിട്ടില്ല. മാര്‍ച്ചില്‍ തന്നെ ഈ അപ്ഡേറ്റ് കുറച്ച് ഉപഭോക്താക്കള്‍ക്കിടയില്‍ നടപ്പാക്കിയിരുന്നുവെന്നും റിപ്പോര്‍ട്ടുണ്ട്. ഇപ്പോള്‍ അത് കൂടുതല്‍ ഉപഭോക്താക്കളിലേക്ക് എത്തിയെങ്കിലും പൂര്‍ണ്ണമായും അപ്ഡേറ്റ് നടപ്പാക്കിയിട്ടില്ല. 


 


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.