- Trending Now:
അടുത്തിടെ പുറത്തിറക്കിയ ഉത്തരവാണ് ഇപ്പോള്‍ ചര്‍ച്ചാ വിഷയമായിരിക്കുന്നത്
കോവിഡ് സൃഷ്ടിച്ച പ്രതിസന്ധി കാരണം ജോലി നഷ്ടപ്പെട്ടിട്ടുണ്ട്. സാമ്പത്തിക പ്രതിസന്ധി കാരണം സ്ഥാപനം അടച്ചു പൂട്ടിയതു കൊണ്ടോ മറ്റ് ആരോഗ്യ പ്രശ്നങ്ങളോ യാത്രാ വിലക്കുകളോ ഒക്കെ ജോലി നഷ്ടമാകുന്നതിന് കാരണങ്ങളായിട്ടുണ്ട്. എന്നാല്‍ അത്തരം പ്രതിസന്ധികള്‍ പിന്നിട്ട് രാജ്യവും ജനങ്ങളും മുന്നോട്ട് നീങ്ങുകയാണ്. സര്‍ക്കാരുകളുടെ സാമ്പത്തിക ഉത്തേജന പാക്കേജുകളുടെ ഗുണഫലമായും പുതിയതായി ഉയര്‍ന്നു വന്ന തൊഴില്‍ മേഖലകളും അവിടെയുള്ള അവസരങ്ങളില്‍ നിന്നുമൊക്കെയായി എല്ലാവരും അതിജീവനത്തിന്റെ വഴിയിലൂടെ മുന്നോട്ട് പോകുകയാണ്.
ഇതിനിടെ കൃത്യമായ നടപടി ക്രമങ്ങള്‍ പാലിച്ചല്ല നിങ്ങള്‍ പുതിയ ജോലിയിലേക്ക് പ്രവേശിക്കുന്നതെങ്കില്‍ നേരിടാന്‍ സാധ്യതയുള്ള ജിഎസ്ടി പിഴശിക്ഷയെ കുറിച്ചാണ് ഈ റിപ്പോര്‍ട്ടില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. അതുപോലെ, കോവിഡ് ഭീഷണി തുടരുന്ന സാഹചര്യത്തില്‍ പ്രധാനമായും ഐടി മേഖലയില്‍ വന്‍ തോതില്‍ തൊഴിലവസരങ്ങള്‍ വര്‍ധിച്ചു. ഇതോടെ കമ്പനികളും പുതിയ പ്രതിഭകളെ തേടിയിറങ്ങിയിരിക്കുകയാണ്. പുതിയതായി ലഭിച്ച പദ്ധതികളുടെ സമയബന്ധിതമായ പൂര്‍ത്തീകരണത്തിനും വര്‍ധിച്ച ആവശ്യകത നേരിടാനുമൊക്കെയായി കൂടുതല്‍ തൊഴിലാളികളെ കമ്പനിക്കും പ്രയോജനപ്പെടുത്തേണ്ട സാഹചര്യം ഉരുത്തിരിഞ്ഞു.
ഇതോടെ പഴയ കമ്പനിയിലെ രാജി സമര്‍പ്പിച്ചതിനു ശേഷം, അവിടെയുള്ള ഔപചാരിക വിടുതല്‍ നടപടി ക്രമങ്ങള്‍ പൂര്‍ത്തികരിക്കും മുമ്പെ തന്നെ തങ്ങളുടെ കമ്പനിയിലേക്ക് തൊഴിലാളികളെ പ്രവേശിപ്പിക്കുന്ന രീതിയും ഇപ്പോള്‍ വിരളമല്ല. എങ്ങനെയും പ്രതിഭാധനരായ തൊഴിലാളികളെ ഉള്‍പ്പെടുത്തി കരാറുകള്‍ പൂര്‍ത്തീകരിക്കാനും ബിസിനസ് മെച്ചപ്പെടുത്താനും അതാത് കമ്പനികള്‍ ശ്രമിക്കുന്നതു കൊണ്ടാണിങ്ങനെ സംഭവിക്കുന്നത്. തങ്ങള്‍ ഏല്‍പ്പിച്ച ദൗത്യവും ഉത്തരവാദിത്തവും ഫലപ്രദമായി കൈമാറുന്നതിന് മുമ്പേ ഇത്തരത്തില്‍ തൊഴിലാളികളുടെ കൊഴിഞ്ഞുപോക്ക് പ്രവര്‍ത്തിച്ചു കൊണ്ടിരിക്കുന്ന കമ്പനികളേയും പ്രതിസന്ധിയിലാക്കുന്നു.
അങ്ങനെ, സമാന വിഷയത്തില്‍, ധനമന്ത്രാലയത്തിന് കീഴിലുള്ള സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഇന്‍ഡയറക്ട് ടാക്സസിന്റെ ''അഥോറിറ്റി ഓഫ് അഡ്വാന്‍സ് റൂളിങ്ങ് (AAR)'' അടുത്തിടെ പുറത്തിറക്കിയ ഉത്തരവാണ് ഇപ്പോള്‍ ചര്‍ച്ചാ വിഷയമായിരിക്കുന്നത്. ഭാരത് പെട്രോളിയത്തിന്റെ ഉപകമ്പനിയായ ഭാരത് ഒമാന്‍ റിഫൈനറീസ് നല്‍കിയ പരാതിയിലായിരുന്നു ഉത്തരവ്. ഇതുപ്രകാരം വിടുതല്‍ നടപടി ക്രമം പൂര്‍ത്തിയാക്കുന്നതിനു (Notice Period) മുമ്പെ കമ്പനിയില്‍ നിന്നും വിട്ടു പോകുന്നവര്‍ക്ക് ലഭിക്കാനുള്ള ശമ്പളത്തില്‍ നിന്നും ഗ്രൂപ്പ് ഇന്‍ഷുറന്‍സ്, ടെലിഫോണ്‍ ബില്‍ പോലെയുള്ള സേവനങ്ങള്‍ക്കും നല്‍കുന്ന തുകയ്ക്കുള്ള ജിഎസ്ടി (GST) അടയ്ക്കണമെന്നാണ് ഉത്തരവ്. കമ്പനി തൊഴിലാളിക്ക് നല്‍കുന്നത് ''സേവനം'' ആണെന്ന വ്യാഖ്യാനത്തോടെയാണ് ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.