Sections

ഇക്കാര്യങ്ങൾ ശ്രദ്ധിച്ചാൽ കസ്റ്റമർ ഒബ്ജക്ഷൻ മറികടന്ന് സെയിൽസ് വർധിപ്പിക്കാം

Saturday, Oct 21, 2023
Reported By Soumya
Customer Objections

സെയിൽസിന്റെ ഭാഗമാണ് ഒബ്ജക്ഷൻ. ഒബ്ജക്ഷനെ ഒരു കാരണവശാലും സെയിൽസ്മാൻമാർ പേടിക്കാൻ പാടില്ല. ഒബ്ജക്ഷൻ വരുന്നത് കസ്റ്റമറിന് പ്രോഡക്റ്റിനെ കുറിച്ച് കൂടുതൽ അറിയാൻ വേണ്ടിയോ അല്ലെങ്കിൽ കസ്റ്റമറിന്റെ തെറ്റിദ്ധാരണ കൊണ്ടോ ആയിരിക്കാം. ആ തെറ്റിദ്ധാരണ മാറ്റി കസ്റ്റമറിന് കൂടുതൽ കോൺഫിഡൻസ് കൊടുക്കാൻ കഴിഞ്ഞാൽ ഒബ്ജക്ഷൻ നിങ്ങൾക്ക് തീർച്ചയായും മാറ്റാൻ കഴിയും. ഒരു കസ്റ്റ്റമർ എതിർക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തൊക്കെയാണ്.

  • ഏതൊരു ഒബ്ജക്ഷനിലും സാധ്യതയുണ്ടാകും. കസ്റ്റമറിന് ഒരു സംശയം ഉണ്ടാകും അത് എന്താണെന്ന് മനസ്സിലാക്കുക. എന്തുകൊണ്ടാണ് അവർക്ക് എതിർപ്പ് ഉണ്ടായത് എന്ന് മനസ്സിലാക്കുക.
  • ഒരാൾ ഒബ്ജക്ഷൻ പറയുമ്പോൾ താങ്കളുടെ എതിർപ്പിന് കാരണം ഇതാണോ എന്ന് എടുത്ത് ചോദിച്ച് കാര്യത്തിൽ വ്യക്തത വരുത്തുക.
  • കസ്റ്റമർന്റെ ഒബ്ജക്ഷന്റെ കാരണം മനസ്സിലാക്കി കഴിഞ്ഞാൽ, നിങ്ങളുടെ പ്രോഡക്റ്റ് ഉപയോഗിക്കുന്ന കസ്റ്റമേഴ്സിന്റെ അഭിപ്രായങ്ങളുടെ വീഡിയോകൾ അതുപോലെ ഫീഡ്ബാക്ക് കാണിക്കുന്ന മറ്റെന്തെങ്കിലും ആ കസ്റ്റമറിനെ കാണിച്ചുകൊടുത്ത് സംശയം മാറ്റാൻ ശ്രമിക്കുക.
  • കസ്റ്റമർ സംശയം പ്രകടിപ്പിച്ച കാര്യം നിങ്ങൾക്ക് ബോധ്യപ്പെട്ടു എന്ന രീതിയിൽ വേണം നിങ്ങൾ തിരിച്ചു പെരുമാറേണ്ടത്.
  • ഒരു കസ്റ്റമർ പ്രോഡക്റ്റിനെക്കുറിച്ച് എതിർക്കുന്ന സമയത്ത് അതിനെ വ്യക്തിപരമായി എടുക്കരുത്. വളരെ പോസിറ്റീവായി മാത്രം അതിനെ കാണുക.
  • അതുപോലെ തന്നെ എതിർപ്പ് പറയുന്ന സമയത്ത് ഇടയിൽ കയറി സംസാരിക്കരുത്. അയാൾ പറയുന്നത് പൂർണ്ണമായും കേൾക്കുക.
  • അയാൾ എതിർക്കുന്ന സമയത്തും തിരിച്ചുള്ള നിങ്ങളുടെ സംസാരം വളരെ ബഹുമാനത്തോടുകൂടിയും, ആ കസ്റ്റമറിനെ അംഗീകരിച്ചുകൊണ്ടുമായിരിക്കണം.
  • ഒരിക്കലും നെഗറ്റീവ് വാക്കുകൾ ഉപയോഗിച്ചുകൊണ്ട് കൗണ്ടർ നടത്തരുത്. പ്രോസ്പെക്റ്റിനെ മോശമായ രീതിയിൽ ബോഡി ഷെയ്മിംഗ് കൊണ്ടോ അല്ലെങ്കിൽ മറ്റു വാക്കുകൾ കൊണ്ടോ ആക്ഷേപിക്കരുത്.

ഇത്തരത്തിൽ നിങ്ങൾ കസ്റ്റമർ ഒബ്ജക്ഷൻ പറയുമ്പോൾ പെരുമാറുകയാണെങ്കിൽ തീർച്ചയായും നിങ്ങൾക്ക് ആ പ്രോസ്പെക്ടിനെ നിങ്ങളുടെ കസ്റ്റമർ ആക്കി മാറ്റാൻ സാധിക്കും.



സെയിൽസിനെക്കുറിച്ചുള്ള ടിപ്പുകൾ ദിവസവും ലഭിക്കുവാൻ ഈ പോർട്ടൽ ഫോളോ ചെയ്യുക.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.