- Trending Now:
തിരുവനന്തപുരം: രോഗി സുരക്ഷ ബോധവത്കരണ വാരാചരണ വാക്കത്തോൺ 2025 കോസ്മോപൊളിറ്റൻ ഹോസ്പിറ്റൽ സംഘടിപ്പിച്ചു. രോഗി സുരക്ഷയെക്കുറിച്ചുള്ള ബോധവൽക്കരണം ഉയർത്തുന്നതിനായി നടത്തിയ ഈ പരിപാടിയിൽ ഏകദേശം മുന്നൂറ്റി അൻപതോളം ആശുപത്രി ജീവനക്കാർ പങ്കെടുത്തു. വെള്ളിയാഴ്ച രാവിലെ 7 മണിക്ക് കോസ്മോപൊളിറ്റൻ ഹോസ്പിറ്റലിൽ നിന്ന് ആരംഭിച്ച വാക്കത്തോൺ മെഡിക്കൽ കോളേജ് ട്രിഡ കോംപ്ലക്സ് വരെയും അവിടുന്ന് തിരികെ ആശുപത്രിയിലേക്കുമായിരുന്നു.
ഹോസ്പിറ്റൽ സി.ഇ.ഒ ശ്രീ. അശോക് പി. മേനോൻ വാക്കത്തോൺ ഉദ്ഘാടനം ചെയ്തു. ചീഫ് ഓപ്പറേറ്റിങ് ഓഫീസർ ഡോ. എബ്രഹാം തോമസ്, മെഡിക്കൽ സൂപ്രണ്ടന്റ് ഡോ. ശ്രീകുമാർ രാമചന്ദ്രൻ, അഡീഷണൽ മെഡിക്കൽ സൂപ്രണ്ടന്റ് ഡോ. മധു എന്നിവരും ചടങ്ങിൽ പങ്കെടുത്തു.
'രോഗി സുരക്ഷ ഞങ്ങളുടെ മുൻഗണനയാണ്. അതിന്റെ ഗൗരവം മനസ്സിലാക്കി പ്രവർത്തിക്കുമ്പോഴും ഇത്തരം പ്രവർത്തനങ്ങൾ ജീവനക്കാർക്ക് അതിന്റെ ആഴത്തിലുള്ള പ്രധാന്യം തിരിച്ചറിയാൻ സഹായിക്കുകയും അവരെ കൂടുതൽ ബോധവാന്മാരാക്കുകയും ചെയ്യുന്നു,' സി.ഇ.ഒ ശ്രീ. അശോക് പി. മേനോൻ പറഞ്ഞു.
ആശുപത്രിയിൽ ഉയർന്ന നിലവാരത്തിലുള്ള രോഗി സുരക്ഷ ഉറപ്പാക്കാനും ആരോഗ്യ സംരക്ഷണ മേഖലയിൽ സുരക്ഷാ സംസ്കാരം വളർത്താനും ഇതുവഴി സഹായകമാകുമെന്ന് ആശുപത്രി അധികൃതർവിലയിരുത്തി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.