- Trending Now:
തലസ്ഥാന നഗരിയുടെ ഹൃദയഭാഗത്ത് സ്ഥിതി ചെയ്യുന്ന പ്രസിദ്ധമായ ശ്രീപത്മനാഭസ്വാമി ക്ഷേത്രം ലോകത്തിലെ ഏറ്റവും സമ്പന്നമായ ക്ഷേത്രമാണ്. ഒരു ലക്ഷം കോടിയിലധികം മൂല്യമുള്ള ആസ്തിയുണ്ട് ക്ഷേത്രത്തിന്. സമ്പന്നതയുടെ നെറുകയ്യില്‍ നില്‍ക്കുമ്പോളും സാമ്പത്തിക ബുദ്ധിമുട്ടുകള്‍ മറികടക്കാന്‍ കേരള സര്‍ക്കാരില്‍ നിന്നും സാമ്പത്തിക സഹായം ക്ഷേത്ര ഭരണ സമിതി ആവശ്യപ്പെട്ടത്.തിരുവിതാംകൂര്‍ രാജകുടുംബത്തിന്റെ കീഴിലാണ് പത്മനാഭസ്വാമി ക്ഷേത്ര ഭരണം നടക്കുന്നത്.തിരുവിതാംകൂര്‍ മഹാരാജാവ് മൂലം തിരുനാള്‍ രാമവര്‍മ്മയാണ് ക്ഷേത്രത്തിന്റെ ട്രസ്റ്റി.ക്ഷേത്ര വരുമാനത്തില്‍ ഇടിവുണ്ടായതിനെ തുടര്‍ന്ന് സംസ്ഥാന സര്‍ക്കാര്‍ രണ്ട് കോടി രൂപ അനുവദിച്ചിരുന്നു.ഒരു വര്‍ഷത്തിനുള്ളില്‍ തിരികെ നല്‍കണമെന്ന നിബന്ധനയ്ക്ക് പുറത്തതാണ് സര്‍ക്കാര്‍ വായ്പ നല്‍കിയത്.സ്ഥിരവും താത്കാലികവുമായി 200 ഓളം ജീവനക്കാര്‍ക്ക് പെന്‍ഷന്‍ നല്‍കുന്നത് ക്ഷേത്രത്തിന്റെ സാമ്പത്തിക പ്രീതിസന്ധിക്ക് കാരണമായി ചൂണ്ടികാട്ടപ്പെടുന്നു.
ക്ഷേത്ര വരവ് വര്‍ധിക്കാനുള്ള മാര്‍ഗ്ഗങ്ങള്‍ തേടുകയാണ് ക്ഷേത്ര ഭരണ സമിതി ഇപ്പോള്‍.നിലവറയ്ക്കുള്ളിലെ സമ്പത്തുമാത്രമല്ല പത്മനാഭ സ്വാമി ക്ഷേത്രത്തിന്റെ പ്രത്യേകത. വാസ്തുകലകൊണ്ട് സമ്പന്നമാണ് ശ്രീപത്മനാഭസ്വാമി ക്ഷേത്രം.അതില്‍ നിന്നും വരുമാനം നേടാന്‍ ഉള്ള തയ്യാറെടുപ്പിലാണ് ക്ഷേത്ര സമിതി.അതിനായി ക്ഷേത്ര ഗോപുരം ഭക്തര്‍ക്കായി തുറന്നു കൊടുക്കാനുള്ള ഒരുക്കത്തിലാണ് പത്ഭാനാഭ സ്വാമി ക്ഷേത്രം. ഏഴു നിലകളുള്ള ഗോപുരത്തിലെ ആദ്യ മൂന്നു നിലകളിലേക്കാണ് തല്‍ക്കാലം പ്രവേശനം അനുവദിക്കുന്നത്.ഭക്തരെ പ്രവേശിപ്പിക്കുന്നതിനു മുന്നോടിയായുള്ള സാധ്യതാ പഠനത്തിനായി പുരാവസ്തു, വാസ്തുവിദ്യ, സിവില്‍ എന്‍ജിനീയര്‍മാര്‍ അടങ്ങുന്ന സംഘത്തെ നിയോഗിച്ചിട്ടുണ്ട്.ഏഴാം നിലയിലെ വാതില്‍ വഴി തിരുവനന്തപുരം നഗരം ഏകദേശം മുഴുവനായി കാണാന്‍ കഴിയും.ആറുമാസത്തിലൊരിക്കലുള്ള പൗര്‍ണമി ദിവസം അസ്തമയ സൂര്യന്റെ രശ്മികള്‍ നേര്‍രേഖയില്‍ വരുന്ന വിധത്തിലാണ് ക്ഷേത്രഗോപുര വാതിലുകളുടെ നിര്‍മ്മാണം.
അമൂല്യ നിധിശേഖരം കണ്ടെത്തിയതിന് പിന്നാലെ ക്ഷേത്ര സുരക്ഷ വര്‍ധിപ്പിച്ചപ്പോഴാണ് ഗോപുരത്തിലേക്കുള്ള പ്രവേശനം താല്‍ക്കാലികമായി നിര്‍ത്തി വച്ചത്. അതുവരെ ഏഴു നിലകളിലേക്കും ഭക്തര്‍ക്ക് പ്രവേശനം ഉണ്ടായിരുന്നു.ഗോപുരത്തിലേക്ക് പ്രവേശനം അനുവദിക്കുന്നതോടെ കൂടുതല്‍ ഭക്തരെ ആകര്‍ഷിക്കുമെന്ന ഭരണസമിതിയുടെ വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് ഈ തീരുമാനം.മൂന്നാം നിലയിലെ ഗോപുര വാതില്‍ വഴി മതിലകം മുഴുവനായി കാണാം . അതിനാലാണ് പ്രവേശനം ഈ നിലയില്‍ ഒരുക്കുന്നത്. ഒരു സമയം 10 പേര്‍ക്ക് മാത്രം ആയിരിക്കും പ്രവേശനം. ഗോവണികളും മറ്റും പുരാവസ്തുക്കളാല്‍ അലങ്കരിക്കാനും പദ്ധതിയുണ്ട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.