Sections

എന്റെ കേരളം മേള: പോസ്റ്റർ പ്രകാശനം ചെയ്തു

Wednesday, May 03, 2023
Reported By Admin
Ente Keralam 2023

എന്റെ കേരളം പ്രദർശന വിപണന സേവന മേളയുടെ പോസ്റ്റർ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് പ്രകാശനം ചെയ്തു


സംസ്ഥാന സർക്കാരിന്റെ രണ്ടാം വാർഷികത്തിന്റെ ഭാഗമായി പത്തനംതിട്ട ജില്ലാ സ്റ്റേഡിയത്തിൽ മേയ് 12 മുതൽ 18 വരെ നടക്കുന്ന എന്റെ കേരളം പ്രദർശന വിപണന സേവന മേളയുടെ പ്രചാരണത്തിനായി തയാറാക്കിയ പോസ്റ്റർ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് നഗരസഭാ അധ്യക്ഷൻ അഡ്വ. ടി. സക്കീർ ഹുസൈന് നൽകി പ്രകാശനം ചെയ്തു. 200 ശീതീകരിച്ച സ്റ്റാളുകളും ഭക്ഷ്യമേളയും സെമിനാറുകളും കലാ-സാംസ്കാരിക പരിപാടികളും ഉൾപ്പെടുന്ന മെഗാ മേളയാണ് വരുന്നത്.

ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഓമല്ലൂർ ശങ്കരൻ, ജില്ലാ കളക്ടർ ഡോ. ദിവ്യ എസ് അയ്യർ, ഓമല്ലൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജോൺസൺ വിളവിനാൽ, എഡിഎം ബി. രാധാകൃഷ്ണൻ, ദുരന്തനിവാരണം ഡെപ്യൂട്ടി കളക്ടർ ടി.ജി. ഗോപകുമാർ, അടൂർ ആർഡിഒ എ. തുളസീധരൻ പിള്ള, എൽആർ ഡെപ്യുട്ടി കളക്ടർ ബി. ജ്യോതി, ജില്ലാതല ഉദ്യോഗസ്ഥർ, വകുപ്പുതല മേധാവികൾ തുടങ്ങിയവർ പങ്കെടുത്തു.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.