- Trending Now:
നമ്മുടെ രാജ്യത്ത് കര്‍ഷകരുടെ പുരോഗതിയ്ക്കായി കേന്ദ്ര,സംസ്ഥാന സര്‍ക്കാരുകള്‍ നിരവധി പദ്ധതികള്‍ ആവിഷ്‌കരിച്ചുവരുന്നു.പിഎം കിസാന്‍ ഉള്‍പ്പെടെയുള്ള പദ്ധതികള്‍ ഇതിന് മികച്ച ഉദാഹരണമാണ്. പശു, പോത്ത്, കോഴി, ചെമ്മരിയാട്, ആട് തുടങ്ങി മൃഗങ്ങളെ വളര്‍ത്തുന്ന കര്‍ഷകരുടെ ക്ഷേമത്തിനും ഉന്നമനത്തിനുമായും നിരവധി പദ്ധതികള്‍ രാജ്യത്ത് നടപ്പിലാക്കുന്നുണ്ട്.കര്‍ഷകര്‍ക്ക് അവരുടെ ആവശ്യങ്ങള്‍ നിറവേറ്റുന്നതിനായി വായ്പയും ധനസഹായവും നല്‍കുക എന്നതാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്.മോദി സര്‍ക്കാര്‍ ആരംഭിച്ച ഈ പദ്ധതി പ്രകാരം കര്‍ഷകര്‍ക്ക് വളരെ കുറഞ്ഞ പലിശ നിരക്കില്‍ വായ്പ ലഭിക്കുന്നു. ആട്, പശു, പോത്ത്, കോഴി, ചെമ്മരിയാട് എന്നിങ്ങനെ ഓരോ മൃഗങ്ങള്‍ വളര്‍ത്തുന്ന കര്‍ഷകര്‍ക്കും പശു കിസാന്‍ ക്രെഡിറ്റ് കാര്‍ഡിലൂടെ ആനുകൂല്യം നല്‍കുന്നത്. എന്നാല്‍, ഓരോ മൃഗത്തിനും പ്രത്യേകം വായ്പാ തുകയാണ് നിശ്ചയിച്ചിട്ടുള്ളത്.
പശു കിസാന്‍ ക്രെഡിറ്റ് കാര്‍ഡ് പദ്ധതി പ്രകാരം പശുവിനെ വളര്‍ത്തുന്ന കര്‍ഷകന് 40,783 രൂപയും, എരുമയ്ക്ക് 60,249 രൂപയും ലഭിക്കുന്നു. അതേസമയം, ആടിനും ചെമ്മരിയാടിനും 4063 രൂപയും കോഴിക്ക് 720 രൂപയുമാണ് സാമ്പത്തിക സഹായം ലഭിക്കുന്നത്.
കര്‍ഷകരുടെ വരുമാനം ഇരട്ടിയാക്കുക എന്നതാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്.പശു കിസാന്‍ ക്രെഡിറ്റ് കാര്‍ഡ് സ്‌കീമിന്റെ കീഴില്‍ മൃഗസംരക്ഷണത്തിനായി കര്‍ഷകര്‍ക്ക് കുറഞ്ഞ പലിശയ്ക്ക് വായ്പ നല്‍കുന്നു. കര്‍ഷകരുടെ വരുമാനം ഇരട്ടിയാക്കുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യം. ഇതിനായാണ് പദ്ധതി ആരംഭിച്ചിരിക്കുന്നത്. ഈ തുക നിങ്ങള്‍ക്ക് 6 ഗഡുക്കളായാണ് ഉപഭോക്താക്കളിലേക്ക് കൈമാറുന്നത്. ആദ്യ ഗഡു ലഭിച്ച ദിവസം മുതല്‍ വായ്പയുടെ കാലാവധി ആരംഭിക്കുന്നു.
ബാങ്കില്‍ പശു കിസാന്‍ ക്രെഡിറ്റ് കാര്‍ഡ്, ഡെബിറ്റ് കാര്‍ഡായി ഉപയോഗിക്കാമെന്നതാണ് ഇതിന്റെ ഏറ്റവും വലിയ പ്രത്യേകത. അതായത്, ഈട് വക്കാതെയോ, സെക്യൂരിറ്റിയില്ലാതെയോ നിങ്ങള്‍ക്ക് വായ്പ എടുക്കാനാകും.ക്രെഡിറ്റ് കാര്‍ഡ് ഉടമയ്ക്ക് 1.60 ലക്ഷം രൂപ വരെ യാതൊരു ജാമ്യവുമില്ലാതെ വായ്പയെടുക്കാം. കൃത്യസമയത്ത് പലിശ അടച്ചാല്‍, 3 ശതമാനം വരെ കിഴിവുമുണ്ട്.
പശു കിസാന്‍ ക്രെഡിറ്റ് കാര്‍ഡ് സ്‌കീമില്‍ പേര് രജിസ്റ്റര്‍ ചെയ്യണമെങ്കില്‍, നിങ്ങള്‍ വളര്‍ത്തുന്ന മേല്‍പ്പറഞ്ഞ മൃഗങ്ങളുടെ ആരോഗ്യ സര്‍ട്ടിഫിക്കറ്റ് ആവശ്യമാണ്. ഇന്‍ഷുറന്‍സ് ചെയ്ത മൃഗങ്ങള്‍ക്കും വായ്പ ലഭിക്കുന്നതാണ്. താത്പര്യമുള്ള കര്‍ഷകര്‍ക്ക് അടുത്തുള്ള ബാങ്ക് സന്ദര്‍ശിച്ച് അപേക്ഷ സമര്‍പ്പിക്കാം.ആവശ്യമായ എല്ലാ രേഖകളും ഇതിനൊപ്പം ഹാജരാക്കേണ്ടതുണ്ട്. അപേക്ഷയുടെ വെരിഫിക്കേഷന്‍ പൂര്‍ത്തിയാക്കി, ഒരു മാസത്തിന് ശേഷം നിങ്ങള്‍ക്ക് പശു ക്രെഡിറ്റ് കാര്‍ഡ് ലഭിക്കും.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.