Sections

പങ്കാളിത്ത ബിസിനസ്: വിജയത്തിലെത്താനായി അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

Thursday, Feb 27, 2025
Reported By Soumya
Key Factors to Consider Before Starting a Partnership Business

ഇന്ന് പങ്കാളിത്ത ബിസിനസുകൾ വളരെയധികം കൂടുന്നുണ്ട്. പങ്കാളിത്ത ബിസിനസുകൾ കൂടുന്നതിനനുസരിച്ച് തന്നെ പല ഗുണങ്ങളും ദോഷങ്ങളും ഇതുമായി അനുബന്ധിച്ച് ഉണ്ടാകുന്നുണ്ട്. ബിസിനസ്സിൽ പാർട്ണർമാരെ സ്വീകരിക്കുമ്പോൾ നിരവധി കാര്യങ്ങൾ ശ്രദ്ധിച്ചു വേണം ചെയ്യാൻ. പങ്കാളിത്ത ബിസിനസ്സിൽ പാർട്ണർമാരെ എടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട് അതിനെക്കുറിച്ചാണ് ഇന്നവിടെ സൂചിപ്പിക്കുന്നത്.

  • മറ്റുള്ളവരുമായി ചേർന്ന് പോകുന്ന ആളാണോയെന്ന് നോക്കണം. മറ്റുള്ളവരുമായി ഒത്തുപോകാത്ത ആളുകളുമായി പാർടണർഷിപ്പ് നടത്തുകയാണെങ്കിൽ അത് പരാജയത്തിലെ കലാശിക്കുകയുള്ളൂ. നമുക്ക് മറ്റുള്ളവരുമായി സഹകരിക്കുവാനുള്ള മനസ്ഥിതി ഉണ്ടാവുക എന്നതാണ് ആദ്യത്തേത്. നിങ്ങൾക്ക് അങ്ങോട്ട് സഹകരിക്കാൻ കഴിയുമെങ്കിൽ മാത്രമേ മറ്റുള്ളവരും ഇങ്ങോട്ട് ചെയ്യുകയുള്ളൂ.
  • ബിസിനസ്സിൽ ഒരു നിയമാവലി ഉണ്ടാക്കി അത് അനുസരിച്ചാണ് പ്രവർത്തിക്കേണ്ടത്. പാർട്ണർഷിപ്പ് ഡീഡ് നിർബന്ധം ഉണ്ടാകണം അത് വായിച്ച് നോക്കി സംതൃപ്തരായി, രജിസ്റ്റർ ചെയ്തതിനുശേഷം മാത്രമേ തുടങ്ങാവൂ. വാക്കാലുള്ള ഒരു പാർണർഷിപ്പ് ബിസിനസും ആരംഭിക്കരുത്.
  • പങ്കാളിത്ത ബിസിനസ്സിൽ മികച്ച ഒന്നാണ് പ്രൈവറ്റ് ലിമിറ്റഡ് കമ്പനികൾ. പ്രൈവറ്റ് ലിമിറ്റഡ് കമ്പനി ആക്ട് പ്രകാരം രജിസ്റ്റർ ചെയ്ത പങ്കാളിത്ത ബിസിനസുകൾ പരാജയപ്പെടാൻ സാധ്യത വളരെ കുറവാണ്. ഇങ്ങനെയുള്ളവ പരാജയപ്പെട്ടാലും നിങ്ങൾക്ക് ലൈബിലിറ്റി ഉണ്ടാകില്ല. മുടക്കിയ തുകയ്ക്ക് മാത്രമേ ലൈബിലിറ്റി ഉണ്ടാവുകയുള്ളൂ. പക്ഷേ സാധാരണ പാർട്ണർഷിപ്പ് ബിസിനസാണ് ചെയ്യുകയാണെങ്കിൽ ബിസിനസിൽ എന്തെങ്കിലും നഷ്ടം ഉണ്ടാവുകയാണെങ്കിൽ നിങ്ങളുടെ പാർട്ണറാണ് ഉണ്ടാക്കുന്നതെങ്കിലും അത് അടച്ചു തീർക്കാൻ നിങ്ങൾ കൂടി ബാധ്യസ്ഥരാക്കും. പ്രൈവറ്റ് ലിമിറ്റഡ് കമ്പനി പോലുള്ളവ നിയമപരമായി പരിരക്ഷ നൽകുന്നവയാണ് ഒരുപാട് സെക്യൂരിറ്റി നൽകുന്ന ഒന്നാണ്.
  • നിങ്ങൾ പാർട്ട്ണർഷിപ്പ് ചെയ്യുമ്പോൾ സംതൃപ്തി ഇല്ലാത്ത ആൾക്കാരുമായി ഒരിക്കലും പാർട്ണർഷിപ്പ് ചെയ്യരുത്. സംതൃപ്തിയില്ലാത്ത ആൾക്കാരുമായി എത്ര കൂട്ടിച്ചേർത്താലും അവർ പരാതികൾ പറഞ്ഞുകൊണ്ട് ഒത്തു പോകാൻ തയ്യാറാകാത്തവർ ആയിരിക്കും.
  • അതുപോലെതന്നെ നെഗറ്റീവ് ചിന്താഗതിയുള്ള ആൾക്കാരുമായി പാർട്ണർഷിപ്പ് ചെയ്യാൻ പാടില്ല. നെഗറ്റീവ് ആൾക്കാർ ഏത് കാര്യത്തിലും നെഗറ്റീവ് കണ്ടെത്തുന്നവർ ആയിരിക്കും.
  • ചില ആളുകൾക്ക് ബിസിനസ് നോക്കാൻ താല്പര്യമുണ്ടാകില്ല അവർക്ക് പദവികളായിരിക്കും താല്പര്യം. അങ്ങനെയുള്ള ആൾക്കാരുമായി പങ്കാളിത്തം ചേർന്നു കഴിഞ്ഞാൽ കൂടുതൽ ദിവസം മുന്നോട്ടു പോകാൻ സാധിക്കില്ല.
  • ചില ആളുകൾ എപ്പോഴും കുറ്റപ്പെടുത്തുന്നവർ ആയിരിക്കും. അവരുമായി ചേർന്ന് ബിസിനസ് ചെയ്യാതിരിക്കുക. എന്തിനെയും ഏതിനെയും കുറ്റം പറയുന്നവർ നാളെ നിങ്ങളെയും കുറ്റം പറയും എന്ന് മനസ്സിലാക്കുക. അങ്ങനെയുള്ള ആൾക്കാരുമായി അകലം പാലിക്കുക.
  • പാർട്ണർഷിപ്പ് ബിസിനസ്സിൽ ഏറ്റവും പ്രധാനപ്പെട്ടതാണ് വിൻവിൻ സിറ്റുവേഷൻ. നിങ്ങൾക്ക് ഒപ്പം തന്നെ നിങ്ങളുടെ പാർട്ണറും വിജയിക്കണമെന്ന മനസ്ഥിതി ഉണ്ടാകണം. ഇങ്ങനെ ഒരു മനസ്ഥിതിയില്ലാത്ത ആളിനോടൊപ്പം ചേർന്ന് ബിസിനസ് ചെയ്യരുത്.
  • പാർട്ട്ണർഷിപ്പ് ഡീഡ് നിങ്ങളുടെ ഭാര്യയെയും കുടുംബത്തിലെ പ്രധാനപ്പെട്ടവരെയും നിർബന്ധം പറഞ്ഞു മനസ്സിലാക്കിയിരിക്കണം. നിങ്ങളുടെ ഇൻവെസ്റ്റ്മെന്റ് എന്താണ് നിങ്ങളുടെ പാർട്ണറിന്റെ ഇൻവെസ്റ്റ്മെന്റ് എന്താണ് എന്നൊക്കെയുള്ള കാര്യങ്ങൾ നിർബന്ധം കാണിച്ചിരിക്കണം. ഡീഡുകൾ പാർട്ണർഷിപ്പിൽ ഏറ്റവും പ്രധാനപ്പെട്ടവയാണ് അവ രജിസ്റ്റർ ചെയ്യാൻ മറക്കരുത്. വെറുതെ എഴുതി വെച്ചതുകൊണ്ട് പ്രയോജനം ഒന്നുമില്ല അത് നിർബന്ധം രജിസ്റ്റർ ചെയ്തിരിക്കണം.

ഇത്രയും കാര്യങ്ങൾ പാർട്ണർഷിപ്പ് ബിസിനസ്സിൽ ശ്രദ്ധിക്കേണ്ടവയാണ്.



ചെറുകിട സംരംഭകർക്കും സംരംഭം ആരംഭിക്കാൻ ഉദ്ദേശിക്കുന്നവർക്കുമുള്ള ടിപ്പുകൾ നിരന്തരം ലഭിക്കുവാൻ വേണ്ടി ഞങ്ങളെ ഫോളോ ചെയ്യുക


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.