- Trending Now:
കേരള നോളജ് എക്കണോമി മിഷൻ കേരളത്തിലെ 14 ജില്ലകളിലും ജില്ലാ സ്കിൽ ഫെയറുകൾ സംഘടിപ്പിക്കുന്നു.ആദ്യഘട്ടം നവംബർ 11ന്, കണ്ണൂർ, കൊല്ലം ജില്ലകളിൽ ആരംഭിക്കുന്നു.വൈജ്ഞാനിക തൊഴിലുകളിലേക്ക് ഉദ്യോഗാർത്ഥികളെ പ്രാപ്തരാക്കുന്നതിന് വേണ്ടി പ്രത്യേകം തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്ന നൂറിൽപരം നൈപുണ്യ പരിശീലന പ്രോഗ്രാമുകളുടെ പ്രദർശനം ഇതിന്റെ ഭാഗമായി സജ്ജീകരിച്ചിരിക്കുന്നു. കൂടാതെ നോളജ് മിഷൻ വഴി നൽകുന്ന സൗജന്യ Career Support Services, Skill Training, Internship, Apprenticeship, തുടങ്ങിയവയിലേക്കുള്ള SpotRegistration, ഉദ്യോഗാർത്ഥികൾക്ക് Live Experience നൽകുന്നതിനുള്ള Skilling Demonstrations, Skill Challenges, Skill Quiz വിവിധ ഇൻഡസ്ട്രികളുടെ നേതൃത്വത്തിലുള്ള Master Sessions, കൂടാതെ 1500ൽ അധികം തിരഞ്ഞെടുത്ത തൊഴിലുകളിലേക്കുള്ള Registrations, District Skill Fair ന്റെ ഭാഗമായി ഒരുക്കിയിരിക്കുന്നു.
17 വയസ്സ് മുതൽ 58 വയസ്സ് വരെയുള്ള ഏതൊരു വ്യക്തിക്കും ജില്ലാ സ്കിൽ ഫെയറുകളിൽ സൗജന്യമായി പങ്കെടുക്കാം. ഒരു ജോലി എന്ന സ്വപ്നത്തിലേക്ക് എത്തിച്ചേരുന്നതിന് ആവശ്യമായ എല്ലാവിധ സർവീസുകളും ജില്ലാ സ്കിൽ ഫെയറിന്റെ ഭാഗമായി ഒരുക്കിയിരിക്കുന്നു. കണ്ണൂർ ഗവ:എഞ്ചിനീയറിംഗ് കോളേജിൽ നവംബർ 11ന് നടക്കുന്ന ജില്ലാ സ്കിൽ ഫെയറിൽ പങ്കെടുക്കുവാൻ താഴെ തന്നിരിക്കുന്ന ലിങ്ക് വഴി ഉടൻ തന്നെ രജിസ്റ്റർ ചെയ്യുക.https://forms.gle/F6EH7Yax62P5Vcsh8.
കൂടുതൽ വിവരങ്ങൾക്ക് www.knowledgemission.kerala.gov.in സന്ദർശിക്കാവുന്നതാണ്.
തൊഴിൽ അധിഷ്ഠിത കോഴ്സുകളെക്കുറിച്ചുള്ള നിരന്തര അപ്ഡേഷനുകൾക്കായി ഈ പോർട്ടൽ ഫോളോ ചെയ്യുക...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.