- Trending Now:
കൊല്ലം: കുടുംബശ്രീ ജില്ലാമിഷനും ചടയമംഗലം ബ്ലോക്ക്പഞ്ചായത്തും ചേർന്ന് 'കണക്ട് 2കെ23' തൊഴിൽമേള സെപ്റ്റംബർ 23ന് ചടയമംഗലം മാർത്തോമ കോളജ് ഓഫ് സയൻസ് ആൻഡ് ടെക്നോളജിയിൽ നടത്തും. ഡി ഡി യു ജി കെ വൈ/വൈ കെ പദ്ധതി വഴി പരിശീലനം പൂർത്തീകരിച്ച് തൊഴിൽ മാറ്റം ആഗ്രഹിക്കുന്നവരും തൊഴിൽ ലഭിച്ചിട്ടില്ലാത്തവർക്കും പങ്കെടുക്കാം.
ബാങ്കിങ് ആൻഡ് ഫിനാൻസ്, ഐ റ്റി ആൻഡ് ഐ റ്റി ഇ എസ് , ഓട്ടോമൊബൈൽ, മെഡിക്കൽ ആൻഡ് ഹെൽത്ത് കെയർ, ഇൻഷുറൻസ്, ഹോസ്പിറ്റാലിറ്റി തുടങ്ങിയ മേഖലകളിലുള്ള 40 കമ്പനികൾ പങ്കെടുക്കും. https://forms.gle/fgaAEwyf6sy6K4GMA ൽ രജിസ്റ്റർ ചെയ്യാം. സ്പോട്ട് രജിസ്ട്രേഷനുമുണ്ട്. രജിസ്ട്രേഷൻ സൗജന്യമാണ്. ഫോൺ 0474 2794692.
ചടയമംഗലം ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ തൊഴിൽ മേളയുടെ സംഘാടക സമിതി യോഗം ബ്ലോക്ക്പഞ്ചയാത്ത് പ്രസിഡന്റ് ലതിക വിദ്യാധരൻ ഉദ്ഘാടനം ചെയ്തു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.