- Trending Now:
കൊച്ചി; രാജ്യത്ത് പെഡൽ സ്പോർട്ട്സിനായി സമഗ്ര നീക്കങ്ങൾ നടത്തുന്ന പെഡൽപാർക്ക് ഇന്ത്യയിൽ ജെഎസ്ഡബ്ല്യു സ്പോർട്ട്സ് ആൻറ് ഇൻസ്പൈർ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പോർട്ട് സ്ഥാപകൻ പാർത്ഥ് ജിൻഡാൽ പുതിയ നിക്ഷേപങ്ങൾ നടത്തി.
മെക്സിക്കോയിൽ വേരുകളുള്ള പെഡൽ സ്പോർട്ട്സ് കഴിഞ്ഞ ഏതാനും വർഷങ്ങളായി യൂറോപ്പിലും ലോകത്തിൻറെ മറ്റു ഭാഗങ്ങളിലും വൻ ജനപ്രീതി നേടിക്കൊണ്ടിരിക്കുകയാണ്.
2016-ൽ ലോകത്താകെ 10,000ത്തോളം കോർട്ടുകളുണ്ടായിരുന്നത് 2024-ൽ 50,000 ആയി ഉയർന്നു. 2026-ൽ ഇത് 60,000 ആകുമെന്നാണ് പ്രതീക്ഷ. കഴിഞ്ഞ വർഷം ലോകത്ത് പുതിയ 2500 പെഡൽ ക്ലബ്ബുകളാണ് ആരംഭിച്ചത്. ആഗോള തലത്തിൽ 2.2 ബില്യൺ ഡോളറിൻറെ വ്യവസായമായാണ് പെഡൽ മേഖല കണക്കാക്കപ്പെടുന്നത്.
ലോകത്ത് അതിവേഗം പ്രചാരം നേടി വരുന്ന പെഡൽ ഭാവിയിൽ ഒരു ഒളിമ്പിക് ഇനമാകുമെന്ന കാര്യത്തിൽ സംശയമില്ലെന്നും ഇന്ത്യയിൽ ഈ സ്പോർട്ട്സിനായുള്ള സൗകര്യങ്ങൾ വികസിപ്പിക്കാൻ പെഡൽപാർക്ക് ശ്രമിക്കുകയാണെന്നും ജെഎസ്ഡബ്ല്യു സ്പോർട്ട്സ് & ഐഐഎസ് സ്ഥാപകൻ പാർത്ഥ് ജിൻഡാൽ പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.