Sections

പാർക്ക് മെഡി വേൾഡ് ലിമിറ്റഡ് ഐപിഒയ്ക്ക്

Thursday, Apr 03, 2025
Reported By Admin
Park Medi World Files for ₹1260 Crore IPO; Plans NSE & BSE Listing

കൊച്ചി: പാർക്ക് ബ്രാൻഡിന് കീഴിൽ 13 എൻഎബിഎച്ച് അംഗീകൃത മൾട്ടി-സൂപ്പർ സ്പെഷ്യാലിറ്റി ആശുപത്രികൾ നടത്തുന്ന വടക്കേ ഇന്ത്യയിലെ രണ്ടാമത്തെ വലിയ സ്വകാര്യ ആശുപത്രി ശൃംഖലയായ പാർക്ക് മെഡി വേൾഡ് ലിമിറ്റഡ് പ്രാഥമിക ഓഹരി വിൽപനയ്ക്ക് (ഐപിഒ) അനുമതി തേടി സെബിയ്ക്ക് കരടു രേഖ (ഡിആർഎച്ച്പി) സമർപ്പിച്ചു.

രണ്ട് രൂപ മുഖവിലയുള്ള ഇക്വിറ്റി ഓഹരികളുടെ ഐപിഒയിലൂടെ 1260 കോടി രൂപ സമാഹരിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്. 960 കോടി രൂപയുടെ പുതിയ ഇക്വിറ്റി ഓഹരികളും നിലവിലുള്ള നിക്ഷേപകരുടെ 300 കോടി രൂപയുടെ ഇക്വിറ്റി ഓഹരികളുടെ ഓഫർ ഫോർ സെയിലുമാണ് ഐപിഒയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ഓഹരികൾ എൻഎസ്ഇയിലും ബിഎസ്ഇയിലും ലിസ്റ്റ് ചെയ്യും.

നുവാമ വെൽത്ത് മാനേജ്മെൻറ് ലിമിറ്റഡ്, സിഎൽഎസ്എ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ്, ഡിഎഎം ക്യാപിറ്റൽ അഡൈ്വസേഴ്സ് ലിമിറ്റഡ്, ഇൻറൻസീവ് ഫിസ്കൽ സർവീസസ് പ്രൈവറ്റ് ലിമിറ്റഡ് എന്നിവരാണ് ഐപിഒയുടെ ബുക്ക് റണ്ണിങ് ലീഡ് മാനേജർമാർ.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.