- Trending Now:
ജൈവ കര്‍ഷകര്‍ക്ക് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ സംയുക്ത പ്രോത്സാഹന പദ്ധതി എന്ന പേരില്‍ ആവിഷ്‌കരിച്ച പദ്ധതിയാണ് പരമ്പരാഗത് കൃഷി വികാസ് യോജന അഥവ പികെവിവൈ.കേരളത്തില്‍ ക്ലസ്റ്ററുകളായി ജൈവകൃഷി പ്രോത്സാഹിപ്പിക്കുന്നതിനായി 85 കോടി രൂപ ഈ പദ്ധതിയിലൂടെ നീക്കിവെച്ചിട്ടുണ്ട്.കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ സംയുക്തമായി ഈ ചെലവ് വഹിക്കുകയും ചെയ്യും. സുസ്ഥിര കൃഷിക്കായുള്ള ദേശീയ മിഷന്‍ (എന്‍എംഎസ്എ) കീഴീലാണ് പരമ്പരാഗത് കൃഷി വികാസ് യോജന (പികെവിവൈ) പദ്ധതി നടപ്പാക്കുന്നത്.
പദ്ധതിയുടെ ലക്ഷ്യങ്ങള്‍
1) വാണിജ്യ അടിസ്ഥാനത്തില്‍ സാക്ഷ്യപ്പെടുത്തിയ ജൈവ കൃഷി പ്രോത്സാഹിപ്പിക്കുക
2) കീടനാശിനി രഹിതമായ കൃഷി ഉത്പന്നങ്ങള്‍ ഉപഭോക്താക്കള്‍ക്കു ലഭ്യമാക്കുക
3) കര്‍ഷകരുടെ വരുമാനം വര്‍ദ്ധിപ്പിക്കുകയും വില്പന കേന്ദ്രങ്ങള്‍ ശക്തിപ്പെടുത്തുകയും ചെയ്യുക
4) പ്രകൃതി ജന്യ വിഭവങ്ങള്‍ ഉപയോഗപ്പെടുത്തി ജൈവ വളങ്ങളും മറ്റും ഉത്പാദിപ്പിക്കുക
പരമ്പരഗത രീതികള്‍ക്കൊപ്പം ആധുനിക വിദ്യയുടെ സഹായത്തോടെ ജൈവകൃഷിയുടെ സുസ്ഥിര മാതൃകകള്‍ വികസിപ്പിക്കാന്‍ കര്‍ഷകരെ പ്രാപ്തമാക്കുകയാണ് ലക്ഷ്യം. പദ്ധതിയിലൂടെ മണ്ണിന്റെ ഫലഭൂയിഷ്ഠത വര്‍ദ്ധിപ്പിക്കുകയും അതുവഴി കാര്‍ഷിക-രാസവസ്തുക്കള്‍ ഉപയോഗിക്കാതെ ജൈവ രീതികളിലൂടെ ആരോഗ്യകരമായ ഭക്ഷണം ഉല്‍പ്പാദിപ്പിക്കുന്നതിന് സഹായിക്കുകയും ചെയ്യുന്നു.
ഫാം പ്രാക്ടീസ് മാനേജ്മെന്റ്, ഇന്‍പുട്ട് പ്രൊഡക്ഷന്‍, ക്വാളിറ്റി അഷ്വറന്‍സ് എന്നിവയില്‍ മാത്രമല്ല, മൂല്യവര്‍ദ്ധന, നൂതന മാര്‍ഗങ്ങളിലൂടെ നേരിട്ടുള്ള വിപണനം എന്നിവയിലും ക്ലസ്റ്ററുകള്‍ വഴി സ്ഥാപനപരമായ വികസനത്തിലൂടെ കര്‍ഷകരെ ശാക്തീകരിക്കാനും പികെവിവൈ ലക്ഷ്യമിടുന്നു.പിജിഎസ്-ഇന്ത്യ മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ട് ഏത് തരത്തിലുള്ള ജൈവകൃഷിയും സ്വീകരിക്കാന്‍ കര്‍ഷകര്‍ക്ക് അവസരമുണ്ട്.
പികെവിവൈ വഴി 50 ഏക്കര്‍ വീതമുല്‌ള 729 ക്ലസ്റ്ററുകള്‍ രൂപികരിച്ച് ജൈവകൃഷി പ്രോത്സാഹിപ്പിക്കാന്‍ കേരളം മുന്നിലുണ്ട്.60 ശതമാനം കേന്ദ്ര ഫണ്ടും 40 ശതമാനം സംസ്ഥാന ഫണ്ടും വിനിയോഗിച്ചാണ് ഈ പദ്ധതി നടപ്പിലാക്കുന്നത്.17.5 കോടിയാണ് 2019ല്‍ ഈ പദ്ധതിയിലേക്കായി കേന്ദ്ര സര്‍ക്കാര്‍ അനുവദിച്ചത്.
സ്‌കീം അനുസരിച്ച് പദ്ധതിയില്‍ നിന്ന് സാമ്പത്തിക സഹായം നേടാന്‍ 500 മുതല്‍ 100 ഹെക്ടര്‍ വരെയുള്ള പ്രദേശങ്ങളില്‍ 20 മുതല്ഡ 50 കര്‍ഷകര്‍ ഉള്‍പ്പെട്ട ക്ലസ്റ്ററുകള്‍ ഉണ്ടാകും.ഈ ഓരോ ക്ലസ്റ്ററുകള്‍ക്കും ജൈവ ഉത്പന്നങ്ങള്‍ക്കുള്ള പരിശീലനവും സര്‍ട്ടിഫിക്കേഷനും നല്‍കും.
എല്ലാ വര്‍ഷവും ഫെബ്രുവരി അവസാനത്തോടെയാകും ആ സാമ്പത്തിക വര്‍ഷത്തിലേക്കുള്ള പികെവിവൈ സംസ്ഥാനങ്ങള്‍ക്കുള്ള വിഹിതം പ്രഖ്യാപിക്കുന്നത്
സംസ്ഥാന സര്‍ക്കാരുകള്‍ ഓരോ ക്ലസ്റ്ററിലും ഏറ്റെടുക്കേണ്ട വിസ്തീര്‍ണത്തിന്റെ വിശദമായ രേഖകളോടെ ഒരു പ്രോജക്ട് തയ്യാറാക്കേണ്ടതുണ്ട്.ജൈവകൃഷി,വിപണനത്തിന് സാധ്യമായ മിച്ച ഉത്പന്നങ്ങള്‍,ഉള്‍പ്പെട്ടിരിക്കുന്ന ഏജന്‍സികളുടെ വിവരങ്ങള്‍,മൂല്യവര്‍ദ്ധന ഉത്പന്നങ്ങളുടെ മാര്‍ക്കറ്റിംഗ് തന്ത്രം അടക്കം എല്ലാംം സര്‍ക്കാര്‍ തയ്യാറാക്കുന്ന പ്രോജക്ട് റിപ്പോര്‍ട്ടിലുണ്ടാകണം.
പ്രോജക്ടിന് അംഗീകാരം ലഭിക്കാന്‍ വിവിധ ഡിവിഷനുകള്‍ പരിശോധിക്കുകയും വേണ്ട നിര്‍ദ്ദേശങ്ങള്‍ സംസ്ഥാനങ്ങള്‍ക്ക് കൈമാറുകയും ചെയ്യും.എല്ലാ കൊല്ലവും മെയ് ഒന്നാം വാരത്തോടെ എക്‌സിക്യൂട്ടീവ് കമ്മിറ്റി വാര്‍ഷിക കര്‍മ്മ പദ്ധതിക്ക് അംഗീകാരം നല്‍കിയ ശേഷം സംസ്ഥാനങ്ങള്‍ക്ക് ഫണ്ട് കൈമാറും.
ജൈവ കൃഷി,ഓണ്‍ ഫാം ഇന്‍പുട്ട് പ്രൊഡക്ഷന്‍,ഇന്‍ഫ്രാസ്ട്രക്ചര്‍ മുതലായവയ്ക്കുള്ള കാര്‍ഷിക സാമ്പത്തിക സഹായം കര്‍ഷകരുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് സംസ്ഥാന സര്‍ക്കാര്‍ കൈമാറും.ഈ ഫണ്ട് ഏത് വിധത്തില്‍ ഉപയോഗിക്കണം എന്ന് സംസ്ഥാന സര്‍ക്കാരാണ് തീരുമാനിക്കുന്നത്.
കേന്ദ്ര സര്‍ക്കാര്‍ ഫണ്ട് റിലീസിനൊപ്പം കാലാകാലങ്ങളില്‍ ഗ്രാന്റുകളും അനുവദിച്ചുനല്‍കാറുണ്ട്.പ്രൊജക്ട് 3 വര്‍ഷ കാലയളവിനുള്ളില്‍ തന്നെ നടപ്പിലാക്കേണ്ടതുണ്ട്.എല്ലാ വര്‍ഷവും ഓഡിറ്റ് ചെയ്ത റിപ്പോര്‍ട്ട് കേന്ദ്രത്തിന് സര്‍ക്കാര്‍ സമര്‍പ്പിക്കേണ്ടതുണ്ട്.
കഴിയുന്നിടത്തോളം, എല്ലാ പ്രവര്‍ത്തനങ്ങള്‍ക്കും മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ അനുസരിച്ച് PKVY വഴി ധനസഹായം നല്‍കണം എന്നാണ് 2015ല്‍ ഈ പദ്ധതി അവതരിപ്പിച്ചു കൊണ്ട് കേന്ദ്രം മുന്നോട്ട് വെച്ച നിര്‍ദ്ദേശം.നിലവില്‍ 26225 ഗ്രൂപ്പുകള്‍ ഈ പദ്ധതിക്ക് കീഴില്‍ രാജ്യത്ത് പ്രവര്‍ത്തിക്കുന്നുണ്ട്.ഇതില്‍ ആകെ 945261 കര്‍ഷകര്‍ പങ്കാളികളാണ്.
പദ്ധതിയിലേക്കുള്ള രജിസ്‌ട്രേഷന്‍ ഔദ്യോഗിക പോര്‍ട്ടലിലൂടെ ലഭ്യമാണ്.രജിസ്റ്റര്‍ ചെയ്ത ഉപയോക്താക്കള്‍ക്ക് ലോഗിന്‍ ചെയ്യാന്‍ കഴിയുന്നരീതിയിലാണ് പോര്‍ട്ടല്‍ രൂപകല്‍പ്പന.ലോഗിന്‍
ജൈവ ഉല്‍പ്പന്നങ്ങള്‍ വില്‍ക്കുന്നതിനും വാങ്ങുന്നതിനും സര്‍ക്കാര്‍ https://www.jaivikkheti.in/ പോര്‍ട്ടലും നല്‍കിയിട്ടുണ്ട്.ഈ പോര്‍ട്ടല്‍ പൂര്‍ണ്ണമായും ജൈവകൃഷി ഉല്‍പന്നങ്ങള്‍ക്കായി സമര്‍പ്പിച്ചിരിക്കുന്ന ഒരു ഇ-കൊമേഴ്സ് പോര്‍ട്ടലാണ്. ഉല്‍പ്പന്നങ്ങള്‍ വിപണനം ചെയ്യുന്നതിനും ജൈവ ഉല്‍പാദനത്തെക്കുറിച്ചുള്ള അറിവ് നേടുന്നതിനുമുള്ള ഒരു വേദിയാണിത്. ഇന്‍പുട്ടുകള്‍, പിജിഎസ് സര്‍ട്ടിഫിക്കേഷന്‍, കര്‍ഷകരുടെ ഡാറ്റ, ഓര്‍ഗാനിക് പ്രൊഡക്ഷന്‍ ഡാറ്റ എന്നിവയുമായി ബന്ധപ്പെട്ട ചില അവശ്യ വിവരങ്ങള്‍ ഇതില്‍ അടങ്ങിയിരിക്കുന്നു. കൂടാതെ, ഈ പോര്‍ട്ടല്‍ വഴി ഉപഭോക്താക്കള്‍ക്ക് കുറഞ്ഞ വിലയ്ക്ക് ജൈവ ഭക്ഷ്യവസ്തുക്കള്‍ വാങ്ങാനും കഴിയും.കൂടുതല്‍ വിവരങ്ങള്‍ക്ക് krishidirector@gmail.com
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.