- Trending Now:
കൊച്ചി: ഇന്ത്യയിൽ ചോളത്തെ അടിസ്ഥാനമാക്കിയുള്ള പ്രത്യേക ഉൽപ്പന്നങ്ങളുടെ ഏറ്റവും വലിയ നിർമ്മാതാക്കളിൽ ഒരാളായ പരമേസു ബയോടെക് ലിമിറ്റഡ് പ്രാഥമിക ഓഹരി വിൽപനയ്ക്ക് (ഐപിഒ) അനുമതി തേടി സെബിയ്ക്ക് കരടുരേഖ (ഡിആർഎച്ച്പി) സമർപ്പിച്ചു.
ഐപിഒയിലൂടെ 600 കോടി സമാഹരിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്. 5 രൂപ വീതം മുഖവിലയുള്ള പുതിയ ഇക്വിറ്റി ഓഹരികളിലൂടെ 520 കോടി രൂപയും നിലവിലുള്ള നിക്ഷേപകരുടെ 80 കോടി രൂപയുടെ ഇക്വിറ്റി ഓഹരികളുടെ ഓഫർ ഫോർ സെയിലുമാണ് ഐപിഒയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.
പാൻറോമാത്ത് ക്യാപിറ്റൽ അഡൈ്വസേഴ്സ് പ്രൈവറ്റ് ലിമിറ്റഡാണ് ഈ ഇഷ്യൂവിൻറെ ഏക ബുക്ക് റണ്ണിങ് ലീഡ് മാനേജർ.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.