- Trending Now:
സംരംഭം തുടങ്ങാന്‍ മികച്ച ഐഡിയകളുമായി യുവാക്കള്‍ മുന്നോട്ട് വരാന്‍ തുടങ്ങിയതോടെ സംരംഭക മേഖലയില്‍ വലിയൊരു ഉണര്‍വ് ദൃശ്യമായിട്ടുണ്ട്.നൂറുകണക്കിന് നൂതനാശയങ്ങളില്‍ വളരെ കുറച്ച് മുതല്‍ മുടക്കില്‍ നിങ്ങള്‍ക്ക് പരീക്ഷിക്കാവുന്ന ഒരു ബിസിനസ് മേഖലയാണ് പേപ്പര്‍ സ്‌ട്രോ നിര്‍മ്മാണം.
പ്ലാസ്റ്റിക്കുകള്‍ കര്‍ശനമായി നിയന്ത്രിക്കാന്‍ ഗവണ്‍മെന്റ് തീരുമാനിച്ചതിനാല്‍ പ്ലാസ്റ്റിക് സ്‌ട്രോയ്ക്ക് വിലക്കുണ്ട്. ഇതിന് പകരമായാണ് പേപ്പറില്‍ നിര്‍മ്മിക്കുന്ന സ്‌ട്രോ വിപണിയിലെത്തുന്നത്. പ്രകൃതിക്ക് ഹാനികരമാകാതെ മണ്ണില്‍ അലിഞ്ഞ് ചേരുന്നു എന്നതിനാല്‍ വിപണി സാധ്യത ഈ ബിസിനസില്‍ കൂടുതലാണ്. പേപ്പറും ഭക്ഷ്യയോഗ്യമായ പശയുമാണ് അസംസ്‌കൃത വസ്തുക്കള്‍ ഇവ വന്‍തോതില്‍ ലഭ്യമാണ്. മനുഷ്യാധ്വാനം കുറച്ച് ഓട്ടോമാറ്റിക് യന്ത്രത്തില്‍ നിര്‍മ്മാണം പൂര്‍ത്തീകരിക്കുന്നതിനാല്‍ ഉല്പാദന ചിലവ് കുറവാണ്. ബ്രാന്റിംഗിനും മാര്‍ക്കറ്റിംഗിനുമായി തുക ചിലവഴിക്കേണ്ടതില്ല.
100 എണ്ണം,50 എണ്ണം വീതമുള്ള പായ്കറ്റുകളിലാക്കി ബോക്സുകളില്‍ നിറച്ച് വിതരണക്കാര്‍ക്ക് എത്തിച്ച് നല്‍കുന്നതാണ് പ്രധാന മാര്‍ക്കറ്റിംഗ് രീതി. ജ്യൂസ്, ശീതളപാനീയ ഉല്പാദകര്‍ക്ക് നേരിട്ടും നല്കാം. സോഷ്യല്‍ മീഡിയ മാര്‍ക്കറ്റിംഗ് വഴിയും, മറ്റ് പരസ്യമാര്‍ഗ്ഗങ്ങള്‍ വഴിയും വിതരണക്കാരെ കണ്ടെത്താം.സാധാരണ ശീതളപാനീയങ്ങള്‍ക്ക് ചെറിയ സ്‌ട്രോകളും ജ്യൂസ് ,ഷേക്ക് പോലുള്ളവയ്ക്ക് വലുപ്പം കൂടിയാവയുമാണ് ഉപയോഗിക്കുന്നത് .
നിര്‍മ്മാണ രീതി
120,70 ജി.എസ്സ്.എമ്മുകളിലുള്ള പേപ്പറുകളും ഭക്ഷ്യയോഗ്യമായ പശയുമാണ് നിര്‍മ്മാണത്തിന് ഉപയോഗിക്കുന്നത്. പേപ്പര്‍ റോളുകള്‍ മെഷീനില്‍ ലോഡ് ചെയ്തതിന് ശേഷം പേപ്പര്‍ സ്‌ട്രോയ്ക്ക് ആവശ്യമായ നീളവും യന്ത്രത്തില്‍ തന്നെ ക്രമീകരിക്കാം. യന്ത്രത്തില്‍ ആവശ്യത്തിന് പശയും നിറയ്ക്കണം. തുടര്‍ന്ന് 5mm മുതല്‍ 12mm വരെ വ്യാസത്തിലുള്ള പേപ്പര്‍ സ്‌ട്രോകള്‍ യന്ത്രംതന്നെ നിര്‍മ്മിക്കും.
13 സെന്റീമീറ്റര്‍ മുതല്‍ 20 സെന്റീമീറ്റര്‍വരെയുള്ള നീളത്തിലാണ് പേപ്പര്‍ ട്യൂബുകളില്‍ നിന്ന് സ്‌ട്രോ കട്ട്ചെയുന്നത്. പി .എല്‍.സി കണ്‍ട്രോള്‍ മെഷീനില്‍ ഒരു സമയം 5 നമ്പര്‍ വീതം കട്ട് ചെയ്യാന്‍ സാധിക്കും. 0.3 mm മുതല്‍ 1 mm വരെയാണ് സ്‌ട്രോയുടെ പുറം കനമുണ്ടാവുക.ആവശ്യാനുസരണം ഡൈ മാറ്റി സ്ഥാപിക്കാം ഡൈയുടെ വ്യാസത്തിനനുസരിച്ച് സ്‌ട്രോയുടെ വലുപ്പത്തിലും വ്യത്യാസം ഉണ്ടാകും.തുടര്‍ന്ന് പശ ഉണങ്ങി സ്‌ട്രോ ബലവത്താക്കിയതിനു ശേഷം പായ്ക്കറ്റുകളിലാക്കി മാറ്റാം.
പേപ്പര്‍ സ്‌ട്രോ നിര്‍മ്മാണ യന്ത്രം - 14,50,000 /-
കംപ്രസര്‍ 5 HP - 85 ,000 /-
അനുബന്ധ സൗകര്യങ്ങള്‍ - 50,000/-
ആകെ - 15,85,000 /-
പ്രവര്‍ത്തന മൂലധനം - 3,00,000 /-
ആകെ - 18,85,000 /-
പ്രവര്‍ത്തന വരവ് ചിലവ് കണക്ക്
(പ്രതിദിനം 50,000 പേപ്പര്‍ നിര്‍മ്മിക്കുന്നതിന്റെ ചിലവ് )
പേപ്പര്‍ 62.5KGx125.00 = 7812.50 /-
ഭക്ഷ്യയോഗ്യമായ പശ 6.25x125.00 = 781.25 /-
പായ്ക്കിങ് സാമഗ്രികള്‍ = 1200.00 /-
ഇലട്രിസിറ്റി ചിലവുകള്‍ = 250.00 /-
വേതനം = 1500.00
മറ്റിതര ചിലവുകള്‍ = 500.00 /-
ആകെ =12043.50 /-
(പ്രതിദിനം 50,000 പേപ്പര്‍ സ്‌ട്രോവിറ്റഴിക്കുമ്പോള്‍ ലഭിക്കുന്നത് )
ഒരു സ്‌ട്രോയുടെ വില = 0 .40ps
50,000X0 .40 = 20,000/-
ലാഭം
വരവ് - 20000
ചിലവ് -12043
ലാഭം 7957.00
പേപ്പര്‍ സ്‌ട്രോ നിര്‍മ്മാണത്തിനുള്ള ഓട്ടോമാറ്റിക് യന്ത്രങ്ങളും പരിശീലനവും പിറവം അഗ്രോപാര്‍ക്കില്‍ ലഭിക്കും.കുടുതല്‍ വിവരങ്ങള്‍ക്ക് 0485 -2999990.ഉദ്ധ്യം രജിസ്‌ട്രേഷന്‍, ചരക്ക് സേവന നികുതി രജിസ്‌ട്രേഷന്‍,കെ.സ്വിഫ്റ്റ് തുടങ്ങിയ ലൈസന്‍സുകള്‍ നേടി വ്യവസായം ആരംഭിക്കാം. നിക്ഷേപത്തിന് അനുപാതിതമായി വ്യവസായവകുപ്പില്‍നിന്ന് സബ്‌സിഡിയും ലഭിക്കും
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.