Sections

പാന്‍ കാര്‍ഡും ആധാറും ലിങ്ക് ചെയ്തില്ലെങ്കില്‍ പാന്‍ കാര്‍ഡ് പ്രവര്‍ത്തന രഹിതമാകും

Monday, Nov 28, 2022
Reported By MANU KILIMANOOR

പാന്‍ കാര്‍ഡും ആധാര്‍ കാര്‍ഡും ബന്ധിപ്പിച്ചിട്ടില്ലാത്ത ഉപയോക്താക്കള്‍ ശ്രദ്ധിക്കുക

പാന്‍ കാര്‍ഡും ആധാര്‍ കാര്‍ഡും അടുത്ത ഏപ്രിലിന് മുന്‍പ് ലിങ്ക് ചെയ്തില്ലെങ്കില്‍ പാന്‍ കാര്‍ഡ് പ്രവര്‍ത്തന രഹിതമാകും. പാനും ആധാറും ബന്ധിപ്പിക്കേണ്ടത് നിര്‍ബന്ധമാണ്, കാരണം അങ്ങനെ ചെയ്യുന്നത് ആദായ നികുതി റിട്ടേണുകള്‍ ഫയല്‍ ചെയ്യുന്നത് എളുപ്പമാക്കും. 2023  മാര്‍ച്ച് 31 വരെ എല്ലാ പാന്‍ കാര്‍ഡ് ഉപയോക്താക്കള്‍ക്കും പാന്‍ കാര്‍ഡ് ആധാര്‍ കാര്‍ഡുമായി ലിങ്ക് ചെയ്യാം. അങ്ങനെ ചെയ്തില്ലെങ്കില്‍ 2023 ഏപ്രില്‍ 1 മുതല്‍ അവരുടെ പാന്‍ കാര്‍ഡിന് സാധുതയുണ്ടാകില്ല.ആദായനികുതി വകുപ്പ് അതിന്റെ വെബ്സൈറ്റില്‍ സൂചിപ്പിച്ചിരിക്കുന്നത് പ്രകാരം 2023 മാര്‍ച്ച് 31 വരെ പാന്‍ ആധാറുമായി ലിങ്ക് ചെയ്യാം.  2022 മാര്‍ച്ച് 31 ആയിരുന്നു ആദ്യം പാന്‍ കാര്‍ഡ് ലിങ്ക് ചെയ്യേണ്ട അവസാന ദിവസം.  2022 ജൂണ്‍ 30 വരെ 500 രൂപയും 2022 ജൂലൈ 1 മുതല്‍ 1000 രൂപയും പിഴ അടച്ച് ഉപയോക്താക്കള്‍ ലിങ്ക് ചെയ്യാമെന്ന് ആദായ നികുതി വകുപ്പ് അറിയിച്ചു.

പാന്‍ ആധാറുമായി എങ്ങനെ ലിങ്ക് ചെയ്യാം

1) ആദായ നികുതി വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റായ www.incometax.gov.in ല്‍ ലോഗിന്‍ ചെയ്യുക.
2) ക്വിക്ക് ലിങ്ക്‌സ് വിഭാഗത്തിന് താഴെയുള്ള 'ലിങ്ക് ആധാര്‍' എന്ന ഓപ്ഷന്‍ തിരഞ്ഞെടുക്കുക.
3) നിങ്ങളുടെ പാന്‍ നമ്പര്‍ വിശദാംശങ്ങള്‍, ആധാര്‍ കാര്‍ഡ് വിവരങ്ങള്‍, പേര്, മൊബൈല്‍ നമ്പര്‍ എന്നിവ നല്‍കുക.
4) 'ഞാന്‍ എന്റെ ആധാര്‍ വിശദാംശങ്ങള്‍ സാധൂകരിക്കുന്നു' എന്ന ഓപ്ഷന്‍ തിരഞ്ഞെടുത്ത് 'തുടരുക' എന്നതില്‍ ക്ലിക്ക് ചെയ്യുക.
5) നിങ്ങളുടെ രജിസ്റ്റര്‍ ചെയ്ത മൊബൈല്‍ നമ്പറില്‍, നിങ്ങള്‍ക്ക് ഒറ്റത്തവണ പാസ്വേഡ് (ഒടിപി) ലഭിക്കും. അത് പൂരിപ്പിക്കുക, സബ്മിറ്റ് ചെയ്യുക.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.