Sections

13 അംഗകുടുംബത്തിന് പ്രകൃതിയെ തൊട്ടറിയാന്‍ കെട്ടിവെച്ചത് 4,80,675 രൂപ

Wednesday, Dec 14, 2022
Reported By admin
train

സെക്യൂരിറ്റി ഡെപ്പോസിറ്റ് അടക്കം 4,80,675 രൂപയാണു ട്രെയിൻ യാത്രയ്ക്ക് കെട്ടിവച്ചത്


നീലഗിരിയുടെ സൗന്ദര്യം ആസ്വദിക്കാൻ പ്രത്യേകമായി പൈതൃക ട്രെയിൻ വാടകയ്ക്ക് എടുത്തെത്തി ഭൂട്ടാനിൽ നിന്നുള്ള കുടുംബം. മേട്ടുപ്പാളയം മുതൽ കൂനൂർ വരെയാണു വാടകയ്ക്കെടുത്ത ട്രെയിനുമായി ഇവർ എത്തിയത്. അമേരിക്കൻ വിമാനക്കമ്പനിയിൽ ജോലി ചെയ്യുന്ന ഭൂട്ടാൻ സ്വദേശി ആശിഷും 13 പേരടങ്ങുന്ന കുടുംബവുമാണു കൂനൂരിലെത്തിയത്.സെക്യൂരിറ്റി ഡെപ്പോസിറ്റ് അടക്കം 4,80,675 രൂപയാണു ട്രെയിൻ യാത്രയ്ക്ക് ഇവർ കെട്ടിവച്ചത്.നീലഗിരി മൗണ്ടൻ റെയിൽവേയിൽ ഒരുമിച്ചു യാത്ര ചെയ്യാനായി ഇവർ മുൻകൂട്ടി ബുക്ക് ചെയ്യുകയായിരുന്നു.

മേട്ടുപ്പാളയത്ത് നിന്നു കാലത്ത് 9.10നു പുറപ്പെട്ട ട്രെയിൻ 12.45നു കുനൂരിലെത്തി. ഊട്ടിയുടെ ദൃശ്യവിസ്മയം ആസ്വദിക്കാൻ കഴിഞ്ഞതിൽ ഏറെ സന്തുഷ്ടരാണെന്ന് അവർ അറിയിച്ചു.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.