Sections

എംപ്ലോയ്മെന്റ് എക്സ്ചേഞ്ച്, എംപ്ലോയബിലിറ്റി സെന്റർ എന്നിവയുടെ ആഭിമുഖ്യത്തിൽ ജോബ് ഡ്രൈവ്

Thursday, Jan 09, 2025
Reported By Admin
Job Openings in Palakkad: Walk-in Interview on January 16

പാലക്കാട് ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് എംപ്ലോയബിലിറ്റി സെന്റർ എന്നിവയുടെ ആഭിമുഖ്യത്തിൽ രണ്ട് സ്വകാര്യ സ്ഥാപനങ്ങളിലേക്കുള്ള കസ്റ്റമർ സപ്പോർട്ട് അസ്സോസിയേറ്റ് മാനേജർ, റിസപ്ഷനിസ്റ്റ് മാർക്കറ്റിങ് ബോയ്, ബില്ലിംഗ് സ്റ്റാഫ്, റൂം ബോയ്, ഡെലിവറി ബോയ് എന്നീ ഒഴിവുകൾ നികത്തുന്നതിനായി ജനുവരി 16 ന് രാവിലെ 10 ന് പാലക്കാട് ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ അഭിമുഖം നടക്കും.

പ്ലസ് ടു, ഡിഗ്രി, എംബിഎ,എംസിഎ, ഹോട്ടൽ മാനേജ്മന്റ് ഡിപ്ലോമ, യോഗ്യത ഉള്ള, എംപ്ലോയബിലിറ്റി സെന്ററിൽ പേര് രജിസ്റ്റർ ചെയ്തിട്ടുള്ള ഉദ്യോഗാർത്ഥികൾക്ക് മാത്രമാണ് പ്രവേശനം. രജിസ്റ്റർ ചെയ്യാൻ താല്പര്യപ്പെടുന്നവർ ഏതെങ്കിലും തിരിച്ചറിയൽ രേഖയുടെ പകർപ്പും, ഒറ്റതവണ രജിസ്ട്രേഷൻ ഫീസായി 250 രൂപയും സഹിതം പാലക്കാട് ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ നേരിട്ട് ഹാജരാകണം. മുമ്പ് രജിസ്റ്റർ ചെയ്തിട്ടുള്ളവർ രസീത്, ബയോഡാറ്റ കോപ്പി എന്നിവ ഹാജരാക്കണം. ഫോൺ: 0491 2505435, 8289847817.



തൊഴിൽ മേളകളെക്കുറിച്ചുള്ള അപ്ഡേഷനുകൾ നിരന്തരം ലഭിക്കുവാനായി ഞങ്ങളുടെ വാട്ട്സാപ്പ് ഗ്രൂപ്പിൽ https://chat.whatsapp.com/IZAO7EDaYvsFNyyudtePy6 ഈ ലിങ്കിലൂടെജോയിൻ ചെയ്യുകയോ 8086441054 എന്ന നമ്പറിലേക്ക് വാട്ട്സാപ്പിൽ മെസേജ് അയക്കുകയോ ചെയ്യുക.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.