- Trending Now:
വ്യവസായ വകുപ്പ് കുടുംബശ്രീ-സഹകരണ-കൃഷി-ഫിഷറീസ് വകുപ്പുകളുടെ സഹകരണത്തോടെ നടപ്പാക്കുന്ന ഒരു വർഷം ഒരു ലക്ഷം സംരംഭം പദ്ധതിയിലൂടെ ജില്ലയിൽ ഇത് വരെ 11636 സംരംഭങ്ങൾ ആരംഭിച്ചു. അതുവഴി 25553 തൊഴിലവസരങ്ങൾ ഉണ്ടായി. 616.82 കോടിയുടെ നിക്ഷേപമാണ് ജില്ലയ്ക്കുണ്ടായത്. സംസ്ഥാനത്ത്, ജില്ല നിലവിൽ ഏഴാം സ്ഥാനത്താണെന്ന് വ്യവസായ വകുപ്പ് അധികൃതർ അറിയിച്ചു. പദ്ധതി നടത്തിപ്പിനായി വ്യവസായ വകുപ്പിന്റെ നേതൃത്വത്തിൽ ഓരോ പുതിയ സംരംഭകനും സംരംഭം തുടങ്ങാൻ ആവശ്യമായ പിന്തുണയും സംരംഭത്തെ കുറിച്ചുള്ള സംശയങ്ങളും ദുരീകരിക്കാനുമായി ഇന്റേൺസിന്റെ സേവനം ലഭ്യമാക്കുന്നുണ്ട്. ജില്ലയിൽ പഞ്ചായത്ത്-നഗരസഭാ തലത്തിൽ 103 ഇന്റേൺസിനെ നിയമിച്ചിട്ടുണ്ട്.
സംരംഭം ആരംഭിക്കാനുള്ള സഹായം, ഫീൽഡ് സന്ദർശിച്ച് സംശയങ്ങൾ ദൂരീകരിക്കുക, സംരംഭം തുടങ്ങാൻ പ്രാപ്തരാക്കുക എന്നിവയാണ് ഇന്റേൺസിന്റെ ചുമതലയെന്ന് ജില്ലാ വ്യവസായ കേന്ദ്രം ജനറൽ മാനേജർ ബെനഡിക്ട് വില്യം ജോൺ പറഞ്ഞു. പുതിയ സംരംഭം തുടങ്ങാൻ ഉദ്ദേശിക്കുന്ന സംരംഭകന് എന്താണ് ചെയ്യേണ്ടതെന്നും പ്രോജക്ട് റിപ്പോർട്ട്, മിഷനറി സംവിധാനങ്ങളുടെ ലഭ്യത, അസംസ്‌കൃത വസ്തുക്കളുടെ ഉറവിടം, തുടങ്ങിയ എല്ലാ വിവരങ്ങളും ബന്ധപ്പെടുത്തി കൊടുക്കുന്നതും ഇന്റേൺസിന്റെ ചുമതലകളാണ്. ഇതിനു പുറമെ തൊഴിൽ സഭകളിലൂടെ കൂടുതൽ സംരംഭകരെ കണ്ടെത്തുകയാണ് ലക്ഷ്യമെന്ന് ജില്ലാ വ്യവസായ കേന്ദ്രം ജനറൽ മാനേജർ ബെനഡിക്ട് വില്യം ജോൺ പറഞ്ഞു.
താത്പര്യമുള്ളവരെ സംരംഭകരാക്കാനായി 2022 ജൂലൈ, ഓഗസ്റ്റ്, സെപ്റ്റംബർ, നവംബർ മാസങ്ങളിലായി ജില്ലയിലെ എല്ലാ ഗ്രാമപഞ്ചായത്ത്, നഗരസഭാകളിലായി ഇത് വരെ 210 ഓളം ലോൺ, ലൈസൻസ്, സബ്‌സിഡി, മേളകൾ സംഘടിപ്പിച്ചിട്ടുണ്ട്. ജനറൽ ഓറിയന്റഷൻ പ്രോഗ്രാം സംഘടിപ്പിച്ചതിൽ 4123 പേര് പങ്കെടുത്തു 532 ലോൺ അപേക്ഷകൾ ലഭിച്ചപ്പോൾ 325 എണ്ണം അനുവദിച്ചതായും ബാക്കി 207 എണ്ണം ബാങ്ക് പരിശോധനയിലാണെന്നും ജനറൽ മാനേജർ പറഞ്ഞു.
പഞ്ചായത്ത്, മുനിസിപ്പാലിറ്റി, തലങ്ങളിൽ തൊഴിൽ സഭകൾ സംഘടിപ്പിച്ചാണ് സംരംഭകരെ കണ്ടെത്തിയത്. താലൂക്ക് അടിസ്ഥാനത്തിൽ ഒറ്റപ്പാലത്ത് 4345 സംരംഭങ്ങളാണ് ലക്ഷ്യം നിലവിൽ 3680 സംരംഭങ്ങൾ ആരംഭിച്ചു. മണ്ണാർക്കാട് 1636 സംരംഭങ്ങൾ ലക്ഷ്യമിട്ടതിൽ നിലവിൽ 1580 സംരംഭങ്ങൾ ആരംഭിച്ചു. ചിറ്റൂരിൽ 2574 സംരംഭങ്ങളാണ് ലക്ഷ്യം അതിൽ 2595 സംരംഭങ്ങൾ ആരംഭിച്ചു. ആലത്തൂരിൽ 1853 സംരംഭങ്ങളിൽ നിലവിൽ 1529 സംരംഭങ്ങൾ ആരംഭിച്ചിട്ടുണ്ട് .പാലക്കാട് ലക്ഷ്യമിട്ട 2313 സംരംഭങ്ങളിൽ നിലവിൽ 2266 സംരംങ്ങളും ആരംഭിച്ചിട്ടുണ്ടെന്ന് ജനറൽ മാനേജർ അറിയിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.