- Trending Now:
പെട്രോളിയം ഉല്‍പന്നങ്ങളുടെ വില വര്‍ധന കാരണമാക്കി പെയിനകമ്പനികള്‍ വീണ്ടും വില കൂട്ടുന്നു. ലിറ്ററിന് മൂന്ന് മുതല്‍ എട്ട് രൂപ വരെയാണ് വില വര്‍ധിക്കുക. മേയ് ഒന്ന് വിലവര്‍ധന പ്രാബല്യത്തില്‍ വരുമെന്ന് പ്രധാന പെയിന്റ് കമ്പനികള്‍ കടയുടമകളെ അറിയിച്ചിട്ടുണ്ട്.ഇതോടെ ഒരു വര്‍ഷത്തിനിടെ അഞ്ചാം തവണയാണ് പെയിന്റുകള്‍ക്ക് വില കൂട്ടുന്നത്. ഇന്ധനവില കൂടിയതോടെ അസംസ്‌കൃത വസ്തുക്കള്‍ക്ക് വിലയേറിയതാണ് പെയിന്റ് വില വര്‍ധിപ്പിക്കാന്‍ കാരണമായതെന്ന് കമ്പനി അധികൃതര്‍ അറിയിച്ചിട്ടുണ്ട്. ഒരു വര്‍ഷത്തിനിടെ 30 ശതമാനം വരെ വില വര്‍ധന പെയിന്റ് വിപണിയില്‍ ഉണ്ടായിട്ടുണ്ടെന്ന് വ്യാപാരികള്‍ പറഞ്ഞു.ഏഷ്യന്‍ പെയിന്റ്‌സ്, നെറോലാക് കമ്പനികളാണ് വില കൂട്ടുമെന്ന് വ്യാപാരികളെ അറിയിച്ചത്.
ഗ്ലോസ്, സിന്തറ്റിക് ഇനാമലുകള്‍ക്ക് അഞ്ച് രൂപയും ഇപോക്‌സി പ്രൈമര്‍, തിന്നര്‍, ഫിനിഷുകള്‍ക്ക് പലതിനും എട്ട് രൂപയും എ.പി. സ്മാര്‍ട്ട് കെയര്‍ എക്‌സ്ട്രീം മോസിയല്‍ ജി.പി, ക്രാക്ക്ഫില്ലര്‍ എന്നിവക്ക് 10 രൂപയും കൂട്ടി. ഒന്ന്, നാല്, 10, 20 ലിറ്റര്‍ പാക്കുകളിലും ബക്കറ്റുകളിലുമായാണ് വില്‍പന. ഇതിനാല്‍ 10 ലിറ്റര്‍ പെയിന്റിന് 50 രൂപ വരെ കൂടും.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.