Sections

സ്ഥലം ഒരു പ്രശ്‌നമേയല്ല; പടുതകുളങ്ങളില്‍ കൃഷി ചെയ്ത് ലാഭം കൊയ്യാം

Wednesday, Mar 02, 2022
Reported By admin
padutha kulam

കേരളത്തില്‍ പൊതുവെ പ്രിയമേറിയവയാണ് പടുത കുളങ്ങള്‍.മണ്ണ് നീക്കം ചെയ്ത് ബണ്ട് നിര്‍മ്മിച്ച് ഉണ്ടാക്കുന്ന ഇത്തരം കുളങ്ങളിലൂടെ നടപ്പിലാക്കുന്ന ജനകീയ മത്സ്യകൃഷി സുഭിഷം കേരളം പദ്ധതിയുടെ ഭാഗമായി സര്‍ക്കാര്‍ പ്രോത്സാഹിപ്പിക്കുന്നുമുണ്ട്.രണ്ട് സെന്റിലെ പടുതാകുളം(ആസാം വാള)പദ്ധതി തന്നെ മികച്ച ഉദാഹരണം

 

ഇരുപതാം നൂറ്റാണ്ട് മുതല്‍ ഇന്ത്യയില്‍ കണ്ടുവരുന്ന ഒരു നൂതന മത്സ്യ കൃഷി രീതിയാണ് പടുത കുളങ്ങള്‍.കര്‍ഷകരുടെ സ്ഥലപരിമിതി അനുസരിച്ച് ഏത് ആകൃതിയിലും വ്യാപ്തിയിലും നിര്‍മ്മിക്കാന്‍ കഴിയുന്ന ജലസംഭരണികളാണ് ഈ കൃഷിയുടെ പ്രത്യേകത.പ്രകൃതിദത്ത കുളങ്ങള്‍ പോലെ തന്നെ മണ്ണ് വെട്ടിയും ബണ്ട് നിര്‍മ്മിച്ചും കുളങ്ങള്‍ ഒരുക്കാം.ആധുനിക രീതിയില്‍ ലോഹചട്ടക്കൂട്ടിനുള്ളില്‍ പടുത വിരിച്ചും കുളങ്ങള്‍ നിര്‍മ്മിക്കേണ്ടതുണ്ട്.

കേരളത്തില്‍ പൊതുവെ പ്രിയമേറിയവയാണ് പടുത കുളങ്ങള്‍.മണ്ണ് നീക്കം ചെയ്ത് ബണ്ട് നിര്‍മ്മിച്ച് ഉണ്ടാക്കുന്ന ഇത്തരം കുളങ്ങളിലൂടെ നടപ്പിലാക്കുന്ന ജനകീയ മത്സ്യകൃഷി സുഭിഷം കേരളം പദ്ധതിയുടെ ഭാഗമായി സര്‍ക്കാര്‍ പ്രോത്സാഹിപ്പിക്കുന്നുമുണ്ട്.രണ്ട് സെന്റിലെ പടുതാകുളം(ആസാം വാള)പദ്ധതി തന്നെ മികച്ച ഉദാഹരണം.ഇതിനായി 2 സെന്റ് അഥവ 50 ചതുരശ്രമീറ്റര്‍ കര്‍ഷകന്റെ സൗകര്യത്തിന് അനുസരിച്ച് 10 മീറ്റര്‍ നീളം,8 മീറ്റര്‍ വീതി 8.9*8.9 മീ സമചതുരാകൃതിയിലോ 50 സെന്റീ മീറ്റര്‍ താ്ചയില്‍ 21 ഡിഗ്രി ചെരുവില്‍ മണ്ണ് നീക്കം ചെയ്യണം.ഇങ്ങനെ ലഭിക്കുന്ന മണ്ണ് പ്ലാസ്റ്റിക്ക് ചാക്കുകളില്‍ നിറച്ച് അട്ടിയിട്ട് 50 സെന്റീമീറ്റര്‍ ഉയരത്തില്‍ ഭൂനിരപ്പിന് മീതെ ബണ്ട് നിര്‍മ്മിക്കുന്നു.കുളത്തിലുണ്ടാകുന്ന മാലിന്യങ്ങള്‍ നീക്കം ചെയ്യുന്നതിനായി കുളത്തിന്റെ കൃത്യം രണ്ട് ഭാഗത്ത് നിന്ന് പുറത്തേക്ക് രണ്ട് ഇഞ്ച് പിവിസി പൈപ്പ് ഉപയോഗിച്ച് ഒരു സൈന്‍ട്രല്‍ ഡ്രെയ്‌നേജ് നിര്‍മ്മിക്കാം.പോളിഫോം,നൈലോണ്‍ ചാക്ക് ഉപയോഗിച്ച് കുളത്തിന്റെ മിനുക്ക് പണികള്‍ നടത്താം.

ടാര്‍പോളിന്‍ വാങ്ങുമ്പോള്‍ കുളത്തിന്റെ നീളം വീതി എന്നിവയ്ക്കുപരി രണ്ടടിയോളം പുറത്തേക്ക് വിരിച്ചിടാവുന്ന അളവില്‍ പടുത വാങ്ങുക.പടുത വിരിച്ചതിനു ശേഷം കൃത്യമായ സൂക്ഷ്മതയോട് കൂടി നടുഭാഗത്ത് ഡ്രെയിനേജ് നിര്‍മ്മിക്കുക.ശേഷം പൊട്ടാസ്യം പെര്‍മാംഗനേറ്റ് ഉപയോഗിച്ച് തുടച്ചെടുക്കുക.കണ്ണി വലിപ്പം കുറഞ്ഞ അരിപ്പയിലൂടെ 125 സെമി ഉയരത്തില്‍ ശുദ്ധജലം കയറ്റേണ്ടതാണ്.ശേഷം ബ്ലീച്ചിംഗ് പൗഡര്‍ ഉപയോഗിച്ച് അണുനശീകരണം ചെയ്യേണ്ടിവരും.തുടര്‍ന്ന് എയറേഷന്‍ വഴി ഡീക്ലോറിനേഷന്‍ നടത്തേണ്ടതാണ്.ജലത്തിന്റെ പിഎച്ച് കുറവാണെങ്കില്‍ കുമ്മായം ചേര്‍ക്കണം.

മത്സ്യവിത്ത് നിക്ഷേപിക്കുന്നതിന് രണ്ട് ആഴ്ചകള്‍ക്ക് മുന്‍പ് പ്ലവങ്ങളുടെ ഉത്പാദനത്തിനായി 2.5 ഗ്രാം ഫോസേഫോറ്റും കുളത്തില്‍ ചേര്‍ക്കേണ്ടതാണ്.തുടര്‍ന്ന് 10,14 ദിവസങ്ങള്‍ക്കുള്ളില്‍ കുളത്തില്‍ മത്സ്യ വിത്ത് നിക്ഷേപിക്കാം.ഒരെ വലുപ്പമുള്ള വ്യത്യസ്തയിനം മത്സ്യകുഞ്ഞുങ്ങളെ വ്യത്യസ്ത സാന്ദ്രതയില്‍ നിക്ഷേപിക്കാവുന്നതാണ്.പങ്കേഷ്യസ് വാള,വരാല്‍,ഗിഫ്റ്റ്,അനബാസ്,കരിമീന്‍ തുടങ്ങിയ ഇനങ്ങള്‍ പരീക്ഷിക്കാം.

കൃത്യമായ ജല ഗുണനിലവാര പരിപാലനവും മാലിന്യനിര്‍മ്മാര്‍ജനവും നല്ല വളര്‍ച്ചയ്ക്കും വിളവിനും സഹായിക്കും.പൊതുവെ മത്സ്യകൃഷിയില്‍ മത്സ്യത്തിന്റെ ശരീര ഭാരത്തിന്റെ 5 മുതല്‍ 10 ശതമാനം വരെയാണ് തീറ്റ നല്‍കുന്നത്.അസംവാള,തീലാപിയ,അനബാസ് മുതലായ മത്സ്യങ്ങള്‍ക്ക് 20 മുതല്‍ 30 ശതമാനം വരെ പ്രോട്ടീനും മൂന്ന് മുതല്‍ ആറ് ശതമാനം വരെ ഫൈബറും അടങ്ങിയ തീറ്റയാണ് നല്‍കുന്നത്.തുടക്കത്തില്‍ നാലു നേരവും വളര്‍ച്ചയ്ക്ക് അനുസരിച്ച് രണ്ട് നേരവും തീറ്റ നല്‍കാവുന്നതാണ്.കരിമീന്‍ മറ്റു മത്സ്യങ്ങളില്‍ നിന്നും വ്യത്യസ്തമാണ്.ഇവയ്ക്ക് 40 ശതമാനത്തില്‍ അധികം പ്രോട്ടീനും 10 ശതമാനം കൊഴുപ്പും അടങ്ങിയ തീറ്റയാണ് നല്‍കേണ്ടത്.കൈ തീറ്റ,പായലുകള്‍ മുതലായവ കുറഞ്ഞ ചെലവില്‍ പരീക്ഷിക്കാവുന്ന തീറ്റകളാണ്.കൃത്യമായ പരിചരണവും അനുഭവസമ്പത്തുള്ള കര്‍ഷകരുടെ നിര്‍ദ്ദേശ പ്രകാരവും വകുപ്പ് ഉദ്യോഗസ്ഥരുടെ മേല്‍നോട്ടത്തിലും മത്സ്യകൃഷി മുന്നോട്ട് കൊണ്ടുപോകാന്‍ ശ്രമിക്കുക.

വിളവെടുപ്പ്,വിപണനം എന്നിവ മത്സ്യ കൃഷിയില്‍ ഒഴിവാക്കാനാവാത്ത ഭാഗമാണ്.കഠിനാധ്വാനം കൊണ്ട് മാത്രമല്ല വില്‍പ്പന തന്ത്രങ്ങളിലൂടെയുമാണ് മത്സ്യകൃഷി വിജയകരമാകുന്നത്.തിലാപിയ,അനബാസ്,വരാല്‍,ആസാംവാള മുതലയാവ ആറ് തൊട്ട് 8 മാസത്തിനുള്ളില്‍ തന്നെ 300 ഗ്രാമിന് മുകളില്‍ വലുപ്പം വെയ്ക്കുന്നവയാണ്.തദ്ദേശീയ മാര്‍ക്കറ്റുകളിലെ വ്യാപാര സാധ്യത അനുസരിച്ച് ഇവയ്ക്ക് വിലവ്യത്യാസം വരുന്നതാണ്.മത്സ്യകൃഷിയില്‍ താല്‍പര്യമുള്ള ഏതൊരാള്‍ക്കും തുടക്കത്തില്‍ പരീക്ഷിച്ചു നോക്കാവുന്ന അവരവരുടെ പോരായ്മകള്‍ തിരിച്ചറിയാന്‍ സഹായകരമാകുന്ന മത്സ്യകൃഷി രീതിയാണ് പടുതാകുളങ്ങള്‍.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.