- Trending Now:
വേനല്‍മഴ കുട്ടനാട്ടിലെ കര്‍ഷകരുടെ നെഞ്ചിടിപ്പ് കുട്ടുന്നു
ഭക്ഷ്യ മന്ത്രി ജി.ആര്‍. അനിലും ധനമന്ത്രി കെ.എന്‍. ബാലഗോപാലും മില്ലുടമകളുമായി നടത്തിയ ചര്‍ച്ച പരാജയപ്പെട്ടതോടെ ആലപ്പുഴയിലെ നെല്ല് സംഭരണം ത്രിശങ്കുവിയിലായി. യോഗത്തില്‍ മില്ലുടമകള്‍ ഉന്നയിച്ച വിഷയങ്ങളില്‍ സര്‍ക്കാര്‍ വ്യക്തമായ മറുപടി നല്‍കാത്തതാണ് മില്ലുകാര്‍ പിന്നോട്ടടിക്കാനും സംഭരണം ബഹിഷ്‌കരിക്കാനും തീരുമാനം എടുത്തത്.മില്ലുകാര്‍ നെല്ല് സംഭരണം ബഹിഷ്‌കരിച്ചതോടെ രണ്ടാംകൃഷിയിറക്കി വിളവെടുപ്പ് ആരംഭിച്ച പാടശേഖരങ്ങളിലെ കര്‍ഷകര്‍ ആശങ്കയില്‍. കൊയ്ത്തു തുടങ്ങി ഒരാഴ്ച പിന്നിട്ടിട്ടും സംഭരണം വൈകുന്നതും അപ്രതീക്ഷിതമായി പെയ്തിറങ്ങിയ വേനല്‍മഴ കുട്ടനാട്ടിലെ കര്‍ഷകരുടെ നെഞ്ചിടിപ്പ് കുട്ടുന്നു.
സംഭരണം ആരംഭിക്കാത്തതിനാല്‍ പാടശേഖരങ്ങളില്‍ നെല്ല് കെട്ടിക്കിടക്കുന്നുണ്ട്. മഴയില്‍ നനഞ്ഞ് നെല്ല് കിളിര്‍ക്കുമോയെന്ന ആശങ്കയിലാണ് കര്‍ഷകര്‍. അടുത്ത രണ്ട് ദിവസം ഇടിയും മിന്നലോടും കൂടിയ മഴയ്ക്ക് സാദ്ധ്യതയുണ്ടെന്നാണ് കാലാവസ്ഥാ പാടശേഖരങ്ങളിലെ നെല്ല് സംഭരണ തീരുമാനം ഇഴഞ്ഞു നീങ്ങിയതാണ് ഇപ്പോഴത്തെ പ്രതിസന്ധിക്ക് കാരണം. സംഭരണത്തില്‍ അനിശ്ചിത്വം തുടരുമ്പോഴും കര്‍ഷകര്‍ വിളവെടുപ്പുമായി മുന്നോട്ട് പോകുകയാണ്. കുട്ടനാട്ടിലെ മൂന്ന് പാടശേഖരങ്ങളിലാണ് വിളവെടുപ്പ് ആരംഭിച്ചത്. സംഭരണത്തിന് ഒരു മില്ലുകാര്‍ പോലും രജിസ്റ്റര്‍ ചെയ്തിട്ടില്ല. കഴിഞ്ഞ പുഞ്ചകൃഷിയില്‍ 54, രണ്ടാംകൃഷികാലത്ത് 30 എന്നിങ്ങനെ മില്ലുകാര്‍ നെല്ല് സംഭരിക്കാന്‍ തയ്യാറായി രംഗത്ത് മുന്നോട്ടു വന്നിരുന്നു.
കരുവാറ്റ ഈഴാങ്കേരി കിഴക്ക്, എടത്വ വടകര, ചമ്പക്കുളം പാട്ടത്തില്‍ വരമ്പിനകം പാടശേഖരങ്ങളിലാണ് കൊയ്ത്തു ആരംഭിച്ചത്. പാടശേഖരങ്ങളില്‍ നെല്ല് കൂനകളായി കൂട്ടിയിട്ടിരിക്കുകയാണ്. 350 ഏക്കര്‍ വിസ്തൃതിയുള്ള പാടശേഖരത്ത് കഴിഞ്ഞ 25നാണ് വിളവെടുപ്പ് തുടങ്ങിയത്. 190കര്‍ഷകരാണ് വിളവെടുപ്പ് പൂര്‍ത്തികരിച്ചത്.പാടശേഖരത്തിന്റെ മൂന്ന് ഭാഗത്തും വെള്ളത്താല്‍ ചുറ്റപ്പെട്ടു കിടക്കുന്നു. തെക്കുഭാഗം തോട്ടപ്പള്ളി സ്പില്‍വേ ചാനല്‍,കിഴക്ക് ദേശീയ ജലപാത, വടക്ക് റോരംങ്കുഴ തോടും പടിഞ്ഞാറ് തീരദേശ റെയില്‍പാതയുമാണ്. നെല്ല് സംസരിക്കണമെങ്കില്‍ വള്ളത്തില്‍ മാത്രമേ കഴിയു. സീസണില്‍ ആദ്യം കൊയ്ത്തു കഴിഞ്ഞ പാടശേഖരത്തിന്റെ അവസ്ഥ ഇതാണ്.സംഭരണം ആരംഭിച്ചിട്ടില്ലാത്തതിനാല്‍ നെല്ല് പാടത്ത് കൂട്ടിയിട്ടിരിക്കുകയാണ്.
മഴപെയ്യുമ്പോള്‍ നെല്ല് നനയാതെ മൂടിയിടാനായി പാടശേഖരത്തില്‍ കര്‍ഷകര്‍ കാവലിരിക്കുകയാണ്. സംഭരണം വേഗത്തില്‍ ആരംഭിക്കാന്‍ ജില്ലാ ഭരണകൂടമോ കൃഷി വകുപ്പോ ഇടപെടണമെന്ന് കര്‍ഷകരുടെ ആവശ്യം.അതേസമയം പ്രളയത്തിനുമുമ്പ് മില്ലുകളില്‍ നിന്ന് വിതരണം ചെയ്ത അരിയുടെ കൈകാര്യച്ചെലവായ 4.96 കോട രൂപ ഉള്‍പ്പെടെ 15കോടി രൂപ നല്‍കണമെന്നാണ് മില്ലുകാരുടെ ആവശ്യം.കൂടാതെ സര്‍ക്കാര്‍ നിയമിച്ച കമ്മിറ്റി തീരുമാനം അനുസരിച്ച് ക്വിന്റലിന് 272രൂപ കൈകാര്യചെലവ് നല്‍കണം, 2017 മുതലുള്ള കൈകാര്യച്ചെലവിന്റെ ജി.എസ്.ടി അടക്കണമെന്ന നിര്‍ദ്ദേശത്തിന് അനുകൂല തീരുമാനം എടുക്കണം, ഔട്ട് ടേണ്‍ റേഷ്യോ സംബന്ധിച്ച് ഹൈക്കോടതി വിധിയുടെപശ്ചത്തലത്തില്‍ സംസ്‌കരണത്തോതു സംബന്ധിച്ച് തീരുമാനം വേണം എന്നിങ്ങനെയാണ് മില്ലുകാരുടെ നിലപാട്. മില്ലുകളും സര്‍ക്കാരും ബലപരീക്ഷണം തുടര്‍ന്നാല്‍ കുട്ടനാട്ടിലെ പാവം കര്‍ഷകര്‍ അവതാളത്തിലാകും.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.