- Trending Now:
2023-24 സീസണിലേക്ക് സപ്ലൈക്കോക്ക് വേണ്ടി കർഷകരിൽ നിന്ന് നെല്ല് സംഭരിച്ച് , സംസ്‌കരിച്ച് അരിയാക്കുവാൻ താൽപ്പര്യമുള്ള സംസ്ഥാനത്തെ മില്ലുടമകളിൽ നിന്നും അപേക്ഷ ക്ഷണിച്ചു. .അപേക്ഷകർക്ക് ഈ രംഗത്ത് ചുരുങ്ങിയത് 3 വർഷത്തെ പ്രവർത്തന പരിചയം ഉണ്ടായിരിക്കണം. സപ്ലൈക്കോ നിഷ്‌ക്കർഷിക്കുന്ന മാനദണ്ഡങ്ങൾ പൂർണ്ണമായും അനുസരിച്ച് പ്രവർത്തിക്കേണ്ടതാണ്. ഒരു ക്വിന്റൽ നെല്ല് സംഭരിച്ച് അരിയാക്കി, കേന്ദ്രസർക്കാർ നിഷ്‌കർഷിക്കുന്ന ചണ ചാക്കിൽ നിറച്ചു തിരികെ തരുന്നതിന് 202 രൂപയാണ് മില്ലുകൾക്ക് നൽകുന്നത് . താൽപ്പര്യമുള്ള മില്ലുടമകൾ തങ്ങളുടെ അപേക്ഷകൾ 2023 ആഗസ്റ്റ് 10 മുതൽ ആഗസ്റ്റ് 30 വരെ സപ്ലൈക്കോ ഹെഡ് ഓഫീസിൽ നൽകേണ്ടതാണ് . വിശദവിവരങ്ങൾ സപ്ലൈക്കോയുടെ www.supplycopaddy.in എന്ന വെബ്‌സൈറ്റിൽ ലഭ്യമാണ്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.