- Trending Now:
കോട്ടയം: സപ്ളൈകോ വഴി നെല്ലു സംഭരിച്ച വകയിൽ ജില്ലയിലെ കർഷകർക്കു ജൂൺ 22 വരെ 127.04 കോടി രൂപ വിതരണം ചെയ്തതായി പാഡി മാർക്കറ്റിംഗ് ഓഫീസർ ജില്ലാവികസനസമിതി യോഗത്തെ അറിയിച്ചു. 5.37 കോടി രൂപയാണ് ഇനി കർഷകർക്കു നൽകാനുള്ളത്. ഇതിൽ 2.62 കോടി രൂപ ബാങ്കുകൾ നൽകാനുള്ളതാണ്. ബാക്കി 2.75 കോടി രൂപ മേയ് 15ന് ശേഷമുള്ള പേ ഓർഡറുകളിലേത് ആണ്. മേയ് 15 വരെയുള്ള പേ ഓർഡർ പ്രകാരമുള്ള തുകയാണ് വിവിധബാങ്കുകൾ വഴി വിതരണം ചെയ്യുന്നത്. മേയ് 15നു ശേഷമുള്ള പേ ഓർഡറുകളിലെ വിതരണം ആരംഭിച്ചിട്ടില്ല.
2022-2023 വർഷം രണ്ടാം കൃഷി സീസണിൽ 46,734 മെട്രിക് ടൺ നെല്ല് സംഭരിച്ച വകയിൽ 132.35 കോടി രൂപയാണ് ജില്ലയിലെ കർഷകർക്കു നൽകാനുണ്ടായിരുന്നത്. 2023 മാർച്ച് 28 വരെ 31.78 കോടി രൂപ വിതരണം ചെയ്തിരുന്നു. പിന്നീട് ജൂൺ 22 വരെ കനറാ ബാങ്കിലൂടെ 42.74 കോടി രൂപയും ഫെഡറൽ ബാങ്കിലൂടെ 21.52 കോടി രൂപയും എസ്.ബി.ഐയിലൂടെ 31 കോടി രൂപയും വിതരണം ചെയ്തിട്ടുണ്ട്.
ജില്ലാ ആസൂത്രണസമിതി കോൺഫറൻസ് ഹാളിൽ ചേർന്ന യോഗത്തിൽ തോമസ് ചാഴികാടൻ എം.പിയുടെ പ്രതിനിധി അഡ്വ. സിബി വെട്ടൂർ, ജോസ് കെ. മാണി എം.പിയുടെ പ്രിതിനിധി ജയ്സൺ മാന്തോട്ടം, ജില്ലാ പ്ലാനിംഗ് ഓഫീസർ ലിറ്റി മാത്യൂ,തദ്ദേശസ്വയംഭരണസ്ഥാപന അധ്യക്ഷർ, ജില്ലാതല ഉദ്യോസ്ഥർ എന്നിവർ യോഗത്തിൽ പങ്കെടുത്തു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.