Sections

സംഭരിക്കാതെ വീണ്ടും നെല്ല് കിട്ടില്ലെന്ന് കര്‍ഷകര്‍

Wednesday, Oct 19, 2022
Reported By admin
agri news

ഒന്നാം വിള നെല്ല് സംഭരിച്ച് അതിന്റെ വില കിട്ടിയാല്‍ മാത്രമേ കര്‍ഷകര്‍ക്ക് രണ്ടാം വിള കൃഷി ആരംഭിക്കാന്‍ സാധിക്കു

 

അടിക്കടിയുണ്ടാകുന്ന മഴയും കാലാവസ്ഥ വ്യതിയാനങ്ങളും ഒക്കെ കണ്‍മുന്നില്‍ കിടന്ന് നാശമായി പോകുന്ന ലക്ഷക്കണക്കിന് മ്രെിക് ടണ്‍ നെല്ല് സംഭരിക്കാനാകാതെ പാടത്ത് കിടന്നു നശിക്കുന്നു. മില്ലുകള്‍ വഴി സപ്ലൈകോ നെല്ല് സംഭരിച്ച് അരിയാക്കി പൊതുവിതരണ സംവിധാനത്തിലൂടെ വിതരണം ചെയ്യുന്നതാണ് കേരളം പിന്തുടരുന്ന രീതി.1.75 ലക്ഷം മെട്രിക് ടണ്‍ ഉത്പാദനം ഒന്നാം വിളയില്‍ ഉണ്ടാകുമെന്നാണ് സപ്ലൈകോയുടെ കണക്ക്.കഴിഞ്ഞ വര്‍ഷം ഒന്നാം വിളയില്‍ ഇത്രയും നെല്ല് സംഭരിച്ചിരുന്നു. എന്നാല്‍ സെപ്റ്റംബര്‍ ഒന്നിന് തുടങ്ങുന്ന സംഭരണ സീസണില്‍ ഒക്ടോബര്‍ പകുതി കഴിഞ്ഞിട്ടും സംഭരിക്കാനായത് 5000 ടണ്‍ മാത്രം. കുട്ടനാട്ടിലും പാലക്കാടും കൊയ്ത്തു കഴിയാറായി. കുട്ടനാട്ടില്‍  കൊയ്ത്തു കഴിഞ്ഞ പല പാടശേഖരങ്ങളിലും നെല്ല് പാടത്ത് തന്നെ കൂട്ടിയിട്ടിരിക്കുന്ന സ്ഥിതിയിലാണ്. പാലക്കാട് വീടുകളിലും മുറ്റത്തുമായാണ് നെല്ല് സംഭരിച്ചിരിക്കുന്നത്. കൊയ്‌തെടുത്ത നെല്ല് മഴയില്‍ എങ്ങനെയാണ് സൂക്ഷിക്കുമെന്ന ആശങ്കയിലാണ് കര്‍ഷകര്‍.

നെല്ല് സംഭരണം വൈകുന്നതിനെതിരെ കര്‍ഷകര്‍ പല സ്ഥലത്തും സമരം ആരംഭിച്ചു കഴിഞ്ഞു. സംഭരണത്തിന് മില്‍ ഉടമകളുമായി സര്‍ക്കാര്‍ നടത്തിയ ചര്‍ച്ചകളെല്ലാം പരാജയപ്പെട്ടു.54 മില്ലുകളാണ് എല്ലാ കൊല്ലവും നെല്ല് സംഭരണത്തിന് ഇറങ്ങുന്നത്.ഇക്കുറി മൂന്നോ നാലോ മില്ലുകള്‍ മാത്രമേ സംഭരണത്തിനുള്ളു.പാലക്കാട് ജില്ലയില്‍ 1.25 ലക്ഷം മെട്രിക് ടണ്‍ ഉത്പാദനമാണ് പ്രതീക്ഷിക്കുന്നത്. ജിലല്യില്‍ 35000 ഹെക്ടര്‍ സ്ഥലത്ത് കൃഷി നടത്തുന്നു. കുട്ടനാട്ടില്‍ 9700 ഹെക്ടറില്‍ ഒന്നാം കൃഷിയുണ്ട്.13000 ഹെക്ടര്‍ വരെ കൃഷി ചെയ്തിരുന്നിടത്താണ് ഇത്. കൊയ്ത്തു കഴിഞ്ഞാല്‍ പ്രതിദിനം 750 ടണ്‍ വരെ സംഭരണമുണ്ടായിരുന്ന ഇവിടെ 125 ടണ്ണില്‍ താഴെയാണ് ഇപ്പോള്‍ സംഭരണം.

ഒന്നാം വിള നെല്ല് സംഭരിച്ച് അതിന്റെ വില കിട്ടിയാല്‍ മാത്രമേ കര്‍ഷകര്‍ക്ക് രണ്ടാം വിള കൃഷി ആരംഭിക്കാന്‍ സാധിക്കു.പാലക്കാടും കുട്ടനാട്ടിലും നവംബര്‍ രണ്ടാം വാരം അടുത്ത കൃഷി തുടങ്ങണം, അതിനായി ഇപ്പോഴേ നിലം ഒരുക്കണം. എന്നാല്‍ ഒന്നാം വിളയുടെ നെല്ല് കൃഷിയിടത്തില്‍ തന്നെ കിടക്കുമ്പോള്‍ കര്‍ഷകര്‍ ആശയക്കുഴപ്പത്തിലാണ് വിള വൈകിയാല്‍ വീണ്ടും പ്രതിസന്ധിയിലാകും.
 


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.