Sections

ക്ഷീരകർഷകരുടെ പ്രശ്‌നങ്ങൾ കേൾക്കാനും പരിഹാരിക്കാനും വേദിയൊരുക്കി പടവ് 2023 സംസ്ഥാന ക്ഷീര സംഗമം ക്ഷീരകർഷക മുഖാമുഖം

Wednesday, Feb 15, 2023
Reported By Admin
Padav 2023

ക്ഷീരകർഷകരുടെ ആവശ്യങ്ങൾ പറയാൻ ക്ഷീരകർഷക മുഖാമുഖം


പടവ് 2023 സംസ്ഥാന ക്ഷീര സംഗമ വേദിയിൽ ക്ഷീരവികസന മേഖലയെ പുത്തൻ ഉണർവിന്റെ പാതയിലേക്ക് ഉയർത്തുന്നതിനായി നിരവധി നൂനത ആശയങ്ങളാണ് കർഷകർ ക്ഷീരകർഷക മുഖാമുഖത്തിൽ അവതരിപ്പിച്ചത്. സംസ്ഥാനത്തെ 14 ജില്ലകളിൽ നിന്നായി ക്ഷീരസംഘ പ്രതിനിധികൾ അവരുടെ പ്രശ്‌നങ്ങളും  ക്ഷീരമേഖലയിലെ വികസനത്തിനായി ക്ഷീര വികസന വകുപ്പ് ഊർജ്ജിതമായി പ്രവർത്തിക്കേണ്ട  ആവശ്യങ്ങൾ വകുപ്പ് ഉദ്യോഗസ്ഥരുടെ ശ്രദ്ധയിപ്പെടുത്തി. കർഷകരുടെ പ്രശ്‌നങ്ങൾക്ക് പരിഹാരം കാണുക, പത്തനംതിട്ട പാക്കേജ് തയ്യാറാക്കുക, മൃഗാശുപത്രികളിലെ ജീവനക്കാരുടെ കുറവ് തുടങ്ങിയ ആവശ്യങ്ങൾ ക്ഷീരകർഷക പ്രതിനിധികൾ ഉന്നയിച്ചു. ക്ഷീരമേഖലയിലെ മൂല്യവർദ്ധിത ഉൽപന്നങ്ങൾക്ക് വിപണിയൊരുക്കുമെന്നും അടുത്ത വർഷം പ്ലാൻ ഫണ്ടിൽ ഉൾപ്പെടുത്തി കുട്ടനാടൻ ക്ഷീരകാർഷക പ്രശ്‌നങ്ങൾ പരിഹരിക്കാൻ ശ്രമിക്കുമെന്നും ക്ഷീര കർഷ മുഖാമുഖത്തിൽ വകുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞു.

ക്ഷീരകർഷക മുഖാമുഖം പരിപാടി മൃഗസംരക്ഷണ ക്ഷീരവികസന വകുപ്പ് മന്ത്രി ജെ ചിഞ്ചുറാണിയുടെ അദ്ധ്യക്ഷതയിൽ ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ ഉദ്ഘാടനം ചെയ്തു. കേരള വെറ്ററിനറി കോളേജിലെ ഡയറക്ടർ ഓഫ് എന്റർപ്രണർഷിപ്പ് ഡോ. ടി എസ് രാജീവ് മോഡറേറ്റായി. മൃഗസംരക്ഷണ ക്ഷീരവികസന വകുപ്പ് ഡയറക്ടർ ഡോ. എ കൌശികൻ, മിൽമ മാനേജിംഗ് ഡയറക്ടർ ആസിഫ് കെ യൂസഫ്, കേരള ക്ഷീരകർഷക ക്ഷേമ നിധി ബോർഡ് ചെയർമാൻ വി പി ഉണ്ണികൃഷ്ണൻ, സി ഇ ഒ സുജയ് കുമാർ സി, കെ എൽ ഡി ബോർഡ് എംഡി ഡോ. ആർ രാജീവ്, കേരള ഫീഡ്‌സ് എംഡി ഡോ. ബി ശ്രീകുമാർ, മണ്ണുത്തി വെറ്ററിനറി കോളേജിന്റെ ഡീൻ ഡോ. കെ വിജയകുമാർ, തൃശ്ശൂർ ജില്ലാ മൃഗസംരക്ഷണ ഓഫീസർ ഡോ. ഒ ജി സുരജ, ക്ഷീരവികസന വകുപ്പിലെ പ്ലാനിംഗ് വിഭാഗത്തിലെ ഡെപ്യൂട്ടി ഡയറക്ടർ കോശി കെ അലക്‌സ്, മൃഗസംരക്ഷണ വകുപ്പിലെ സൈൻ ഹസ് ബന്ററി വിഭാഗം ഡെപ്യൂട്ടി ഡയറക്ടർ ഡോ. ആർ വേണുഗോപാൽ, തിരുവനന്തപുരം കോളേജ് ഓഫ് ഡയറി സയൻസ് ആന്റ് ടെക്‌നോളജിയിലെ അസിസ്റ്റന്റ് പ്രൊഫസർ ഡോ. ശ്യാംസൂരജ് എസ് ആർ എന്നിവർ ചർച്ചയിൽ പങ്കെടുത്തു. ചടങ്ങിന് മാടക്കത്തറ പഞ്ചായത്ത് പ്രസിഡണ്ട് ഇന്ദിരാ മോഹനൻ സ്വാഗതവും ക്ഷീരവികസന വകുപ്പ് ജോയിന്റ് ഡയറക്ടർ സിൽവി മാത്യു നന്ദിയും പറഞ്ഞു


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.