- Trending Now:
മനുഷ്യർക്ക് എല്ലാവർക്കും ഉണ്ടാകുന്ന ഒരു കോമൺ സ്വഭാവമാണ് നാണം. നാണം കാരണം ഗുണങ്ങളും ദോഷങ്ങളും ഉണ്ടാകാറുണ്ട്. കൂടുതലും ദോഷങ്ങളാണ് ഉണ്ടാകാറുള്ളത്. പല കാര്യങ്ങളും ചെയ്യാൻ പറ്റാതെ നിങ്ങൾ ആഗ്രഹിക്കുന്ന കാര്യങ്ങൾ ചെയ്യാൻ പറ്റാതെ മറ്റുള്ളവർ എന്ത് വിചാരിക്കും എന്ന് ചിന്തിച്ച് ജീവിക്കുന്നവരാണ് നമ്മളിൽ പലരും. നാണം ഒരു പരിധിക്ക് അപ്പുറം പോയി കഴിഞ്ഞാൽ അത് വളരെ ബുദ്ധിമുട്ടാണ്. എന്നാൽ ആവശ്യത്തിന് നാണം ഉണ്ടാവുകയും വേണം. നിങ്ങൾ സാമൂഹ്യജീവിയാണ് സമൂഹത്തിൽ ജീവിക്കുമ്പോൾ പല കാര്യങ്ങൾ ചെയ്യുമ്പോൾ തീരെ നാണമില്ലാതെ ചെയ്യുന്ന പ്രവർത്തി ഒരു പക്ഷേ സാമൂഹികപരമായി അസമത്വം ഉണ്ടാകാൻ ഇടയാക്കും. ഇന്നിവിടെ പറയാൻ ഉദ്ദേശിക്കുന്ന കാര്യം നാണം കാരണം ഒരു കാര്യവും ചെയ്യാൻ സാധിക്കാത്ത ആളുകൾക്ക് അതിൽ നിന്നും എങ്ങനെ മുന്നോട്ടു പോകാം എന്നതിനെ കുറിച്ചാണ്.
നാണത്തിന്റെ പ്രധാനപ്പെട്ട കാരണം മറ്റുള്ളവർ എന്ത് വിചാരിക്കും, തനിക്ക് നാളെ എന്ത് സംഭവിക്കും എന്ന പേടിയാണ് നാണത്തിന്റെ പ്രധാനപ്പെട്ട കാരണം. ഉൽകണ്ഠയാണ് നാണത്തിന്റെ പ്രധാനപ്പെട്ട ഒരു കാരണം
തനിക്ക് കഴിവില്ല എന്നുള്ള സദാ നേരമുള്ള ചിന്ത നാണത്തിന്റെ കാരണമാണ്. എല്ലാവർക്കും എല്ലാ കാര്യവും സാധിച്ചില്ലെങ്കിലും ഏതൊരു വ്യക്തിക്കും തന്റേതായ പ്രത്യേകതകൾ ഉണ്ടാകും. അയോഗ്യനായ ഒരാൾ പോലും ഈ ലോകത്തില്ല എന്നതാണ് സത്യം. അത് മനസ്സിൽ വച്ചുകൊണ്ട് അഹംഭാവം ഇല്ലാതെ തനിക്ക് കഴിവുകൾ ഉണ്ട് എന്ന് മനസ്സിലാക്കി മുന്നോട്ടു പോവുക.
നാണക്കേടുള്ള ആളുകളുടെ ഒരു ലക്ഷണമാണ് മറ്റുള്ളവരുടെ കണ്ണിൽ നോക്കി സംസാരിക്കാൻ കഴിയാതിരിക്കുക എന്നത്. അങ്ങനെയുള്ള ആളുകളെ മറ്റുള്ളവർ ഒരിക്കലും മുഖ വിലക്ക് എടുക്കാറില്ല. മറ്റുള്ളവരുടെ മുഖത്ത് നോക്കി കണ്ണിൽ നോക്കി സംസാരിക്കാൻ ശ്രമിക്കുക.
ദേഷ്യവും സങ്കോചവും നാണത്തിന്റെ പല ഭാവങ്ങളാണ്. നാണംകൊണ്ട് ദേഷ്യം വരുത്തുകയോ മുഖത്ത് സങ്കോചഭാവത്തോടുകൂടി സംസാരിക്കുകയോ ചെയ്യരുത്. ഒരു കാര്യം പറയുമ്പോൾ വളരെ വ്യക്തമായി സംസാരിക്കാൻ ശ്രമിക്കണം.
ഒരാൾ നല്ല കാര്യം ചെയ്യുകയാണെങ്കിൽ അവരെ പ്രശംസിക്കുവാൻ ഒരു മടിയും വിചാരിക്കരുത്.
ഒരു കൂട്ടത്തിൽ സംസാരിക്കുമ്പോൾ നിഷേധാത്മകമായ കാര്യങ്ങൾ പറയാതിരിക്കുക.
നല്ല സുഹൃത്തുക്കൾ ഉണ്ടെങ്കിൽ തന്നെ നിങ്ങളുടെ നാണം താനേ മാറിക്കോളും. നിങ്ങളുടെ പ്രശ്നങ്ങൾ അവരോട് പറയുകയും അതിന് നിങ്ങളെ സഹായിക്കുന്നവരുമായിരിക്കണം സുഹൃത്തുക്കൾ.
എപ്പോഴും നല്ല കാര്യങ്ങൾ നടക്കണമെന്ന് ചിന്ത മനസ്സിൽ ഉണ്ടാവുക. നാളെ എന്ത് നടക്കും എന്ന കാര്യത്തിൽ ഒരു ഉറപ്പുമില്ല ഇപ്പോൾ എന്ത് സംഭവിക്കുന്നു ആ രീതിയിൽ ജീവിക്കുക
ഇത്രയും കാര്യങ്ങൾ പാലിച്ചുകൊണ്ട് ജീവിക്കുന്ന ഒരാൾക്ക് നാണം തീർച്ചയായും മാറ്റാൻ സാധിക്കും.
ലോക്കൽ എക്കോണമി എന്ന ഈ ന്യൂസ് പോർട്ടൽ ജനങ്ങളെ ലോക്കൽ ടു ഗ്ലോബൽ എന്ന നിലയിൽ ഉയർത്തുക എന്നതാണ് ലക്ഷ്യമാക്കുന്നത്. ഈ പോർട്ടലിൽ രാവിലെ പോസിറ്റീവ് വാർത്തകൾ മാത്രമാണ് പോസ്റ്റ് ചെയ്യുന്നത്. രാവിലെ നെഗറ്റീവ് വാർത്ത കേൾക്കാതെ പോസിറ്റീവ് വാർത്തകൾ മാത്രം വായിക്കാൻ ആഗ്രഹിക്കുന്ന ആൾക്കാർ ഈ പോർട്ടൽ സബ്സ്ക്രൈബ് ചെയ്യുക, ഫോളോ ചെയ്യുക.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.