മാറ്റിവക്കൽ എന്ന ശീലം എല്ലാവരുടെയും ഒരു ശത്രുവാണ്. നമ്മുടെ സമയത്തെ ഇല്ലാതാക്കുന്ന ഏറ്റവും പ്രധാനപ്പെട്ട കാര്യം. ഒരു ചൊല്ലുണ്ട് നിങ്ങൾ വൈകിയേക്കാം പക്ഷേ സമയം വൈകില്ല എന്നുള്ളത്. മാറ്റിവയ്ക്കൽ കൊണ്ട് നിങ്ങളുടെ സമയത്തെ ഇല്ലാതാക്കി ലക്ഷ്യങ്ങൾ നേടുവാൻ സാധിക്കാതെ പോകും. മാറ്റിവയ്ക്കലിൽ നിന്നും മാറിയില്ലെങ്കിൽ ഒരാൾക്കും ഒരു കാര്യവും ചെയ്യാൻ സാധ്യമല്ല. അതുകൊണ്ട് തന്നെ മാറ്റി വയ്ക്കൽ എങ്ങനെ ഫലപ്രദമായി നേരിടാം എന്നതിനെക്കുറിച്ചാണ് ഇന്ന് നാം പരിശോധിക്കുന്നത്. മാറ്റിവയ്ക്കലിന് നിരവധി കാരണങ്ങൾ ഉണ്ട്.
- നിങ്ങൾക്ക് ഇഷ്ടമില്ലാത്ത കാര്യങ്ങൾ ആണെങ്കിൽ മാറ്റിവയ്ക്കൽ പതിവാണ്. രാവിലെ എക്സർസൈസ് ചെയ്യണം എന്നുള്ളത് വളരെ പ്രധാനപ്പെട്ട കാര്യമാണ്. അത് മാറ്റിവയ്ക്കാനുള്ള പ്രധാനപ്പെട്ട കാരണം രാവിലെ എണീക്കുവാനുള്ള മടിയാണ്. അതുപോലെതന്നെ അമിതമായി വണ്ണമുള്ള ആളുകൾ ഭക്ഷണം നിയന്ത്രിക്കുക എന്നുള്ള കാര്യം നാളത്തേക്ക് മാറ്റി വയ്ക്കാറുണ്ട്. ഇത് നാളെ നാളെ നീളെ നീളെ എന്ന രീതിയിലേക്ക് പോകാറുണ്ട്. ഏറ്റവും പ്രധാനപ്പെട്ട കാര്യം ഇഷ്ടമുള്ള കാര്യങ്ങൾ കൂടുതൽ ചെയ്യുക എന്നതാണ്. ഇഷ്ടമുള്ള കാര്യങ്ങൾ എന്ന് പറയുമ്പോൾ നിങ്ങൾക്ക് ഗുണകരമായിട്ടുള്ള കാര്യങ്ങൾ ആയിരിക്കണം. ഉദാഹരണമായി നിങ്ങൾക്ക് ഉറങ്ങുന്നതാണ് ഇഷ്ടമെങ്കിൽ എപ്പോഴും ഉറങ്ങുക എന്ന് പറയുന്നത് നല്ലതല്ലല്ലോ.
- സ്വയം മോട്ടിവേഷൻ ചെയ്യുക. ഇത് പുറത്തുനിന്നുള്ള ഒരാൾ പറഞ്ഞു തരേണ്ട കാര്യമല്ല സ്വയം തോന്നി ചെയ്യേണ്ടതാണ്. തന്റെ ലക്ഷ്യങ്ങൾ നേടണം എന്നതിനെക്കുറിച്ച് ഉറച്ച ഒരു വിശ്വാസവും താല്പര്യവും നിങ്ങൾക്കുണ്ടാകണം. അത് വേറെ ഒരാൾക്ക് പറഞ്ഞു തരുവാൻ ഒരിക്കലും സാധ്യമല്ല. ഒന്നോ രണ്ടോ ദിവസത്തേക്ക് മറ്റുള്ളവർക്ക് നിങ്ങളെ പ്രചോദിപ്പിക്കാൻ കഴിയുമെങ്കിലും ദീർഘകാലത്തേക്ക് അത് നീണ്ടുനിൽക്കുവാനുള്ള സാധ്യത വളരെ കുറവാണ്. തനിക്ക് ഒരു ലക്ഷ്യമുണ്ട് അത് നേടുവാൻ എപ്പോഴും ശ്രമിച്ചുകൊണ്ടിരിക്കും എന്നും അത് മാറ്റിവയ്ക്കാൻ തയ്യാറല്ല എന്നും സ്വയം തീരുമാനം എടുക്കുക.
- ഏറ്റവും പ്രയാസമുള്ള കാര്യങ്ങൾ ആദ്യം ചെയ്യുക.ബ്രയാൻ ട്രേസി എന്ന എഴുത്തുകാരൻ എഴുതിയ ഒരു പുസ്തകമാണ് ഈറ്റ് ദാറ്റ് ഫ്രോഗ് . ആ പുസ്തകത്തിൽ പറയുന്നത് ഏറ്റവും പ്രയാസമുള്ള കാര്യങ്ങൾ ആദ്യം ചെയ്യുക എന്നതാണ്. ഇങ്ങനെയുള്ള ഒരു സ്റ്റെപ്പ് ചെയ്യുന്നത് കൊണ്ടുതന്നെ ബുദ്ധിമുട്ടുള്ള കാര്യങ്ങൾ ആദ്യം ചെയ്യുമ്പോൾ നിങ്ങൾക്ക് ഒരുപാട് സമയം പിന്നീട് ലഭിക്കും. ആ സമയത്ത് നിങ്ങൾക്ക് ഇഷ്ടപ്പെടുന്ന കാര്യങ്ങൾ ചെയ്യുവാൻ സാധിക്കും.
- ചുറ്റുമുള്ള പരിതസ്ഥിതി നിങ്ങൾ എവിടെ ഇരിക്കുന്നു എന്നുള്ള കാര്യം വളരെ പ്രധാനപ്പെട്ടതാണ്. വൃത്തിഹീനമായ സ്ഥലങ്ങൾ അല്ലെങ്കിൽ നിങ്ങളെ പ്രചോദിപ്പിക്കാത്ത സ്ഥലങ്ങൾ നിങ്ങൾ ചെയ്യുന്ന ജോലിയോട് യോജിക്കാത്ത സ്ഥലങ്ങൾ ഇവയൊക്കെ നിങ്ങളെ വളരെ പിന്നോട്ട് അടിക്കും. പഠിക്കാൻ തീരുമാനിക്കുന്ന ഒരാൾ കട്ടിലിൽ ഇരുന്നു പഠിക്കുകയാണെങ്കിൽ ഉറങ്ങുവാനുള്ള സാധ്യത വളരെ കൂടുതലാണ്. ഭക്ഷണ നിയന്ത്രണം ചെയ്യാൻ ആഗ്രഹിക്കുന്ന ആളുകൾ, നിങ്ങളുടെ വീട്ടിൽ അല്ലെങ്കിൽ നിങ്ങൾക്ക് കൈയെത്തും തരത്തിൽ രുചിയുള്ള ഭക്ഷണങ്ങൾ ഉണ്ടെങ്കിൽ അത് കഴിക്കുവാനുള്ള ത്വര വളരെ കൂടുതലായിരിക്കും. അതുകൊണ്ട് തന്നെ നിങ്ങളുടെ ലക്ഷ്യങ്ങൾക്ക് അനുയോജ്യമായ സ്ഥലങ്ങൾ ആയിരിക്കണം നിങ്ങൾ എപ്പോഴും തിരഞ്ഞെടുക്കേണ്ടത്.
- നിങ്ങൾക്ക് അനുയോജ്യമായ സുഹൃത്തുക്കളെ കണ്ടെത്തുക. നിങ്ങൾ പല കാര്യങ്ങളും നീട്ടിവയ്ക്കുന്നതിൽ സുഹൃത്തുക്കൾക്ക് വളരെ പ്രധാനപ്പെട്ട പങ്കുണ്ട്. മടിയാന്മാരായ സുഹൃത്തുക്കളാണ് നിങ്ങളോടൊപ്പം ഉള്ളതെങ്കിൽ അത് നിങ്ങളെയും വളരെ ദോഷം ചെയ്യാം. ഉദാഹരണമായി വ്യായാമം ചെയ്യുവാൻ വേണ്ടി നിങ്ങൾ രണ്ട് സുഹൃത്തുക്കൾ തീരുമാനിച്ചു. എന്നാൽ ഒപ്പമുള്ള സുഹൃത്ത് രാവിലെ വരാം എന്ന് പറഞ്ഞ് ദിവസവും പറ്റിക്കാറുണ്ട് അതുകൊണ്ടുതന്നെ നിങ്ങളും അതുപോലെ മടിയന്മാരായി മാറാം. എന്നാൽ നിങ്ങളെ പ്രചോദിപ്പിക്കുന്ന വ്യായാമം ചെയ്യുവാൻ നിർബന്ധിക്കുന്ന ഒരു സുഹൃത്ത് നിങ്ങളോട് ഒപ്പം ഉണ്ടെങ്കിൽ അത് വളരെ ഗുണം ചെയ്യും. അതുകൊണ്ടുതന്നെ സുഹൃത്ത് നിങ്ങളുടെ ലക്ഷ്യവുമായി ചേരുന്നവരായിരിക്കണം.
പലപ്പോഴും നിങ്ങൾക്ക് ലഭിക്കുന്ന സമയം വളരെ കുറവാണ് എന്ന് നിങ്ങൾ പരാതി പറയാറുണ്ട്. സമയത്തെ എങ്ങനെ നിങ്ങൾ നിയന്ത്രിക്കുന്നു എന്നതാണ് വളരെ പ്രധാനം. സമയത്തിന്റെ കുറവല്ല ആ സമയത്ത് നിങ്ങൾ വെറുതെ നശിപ്പിക്കുന്നത് കൊണ്ടാണ് സമയം ലഭിക്കാതെ അല്ലെങ്കിൽ നിങ്ങൾക്ക് തികയാതെ പോകുന്നത് എന്ന കാര്യമാണ് വാസ്തവം. അതുകൊണ്ട് വിലപ്പെട്ട ഓരോ സമയവും വളരെ ഫലപ്രദമായി ഉപയോഗിക്കുക. മാറ്റിവയ്ക്കുക എന്ന ദുശീലത്തെ ഒഴിവാക്കുക.
അഭിമാനവും അഹങ്കാരവും: ജീവിത വിജയത്തിലേക്കുള്ള വഴിയിൽ എളിമയുടെയും സ്നേഹത്തിന്റെയും പ്രാധാന്യം... Read More
ലോക്കൽ എക്കോണമി എന്ന ഈ ന്യൂസ് പോർട്ടൽ ജനങ്ങളെ ലോക്കൽ ടു ഗ്ലോബൽ എന്ന നിലയിൽ ഉയർത്തുക എന്നതാണ് ലക്ഷ്യമാക്കുന്നത്. ഈ പോർട്ടലിൽ രാവിലെ പോസിറ്റീവ് വാർത്തകൾ മാത്രമാണ് പോസ്റ്റ് ചെയ്യുന്നത്. രാവിലെ നെഗറ്റീവ് വാർത്ത കേൾക്കാതെ പോസിറ്റീവ് വാർത്തകൾ മാത്രം വായിക്കാൻ ആഗ്രഹിക്കുന്ന ആൾക്കാർ ഈ പോർട്ടൽ സബ്സ്ക്രൈബ് ചെയ്യുക, ഫോളോ ചെയ്യുക.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.