Sections

ജീവിതത്തിലെ തടസ്സങ്ങളെ ധൈര്യത്തോടെ നേരിടാനും മുന്നോട്ട് പോകാനും ഉള്ള പ്രായോഗിക മാർഗങ്ങൾ

Monday, Sep 02, 2024
Reported By Soumya
Person overcoming obstacles on a challenging path

ജീവിതത്തിൽ തടസ്സങ്ങൾ ഉണ്ടാവുക സ്വാഭാവികമാണ്. തടസ്സങ്ങൾ ഉണ്ടാകുമ്പോൾ ഭയത്തോടെ മാറിയിരിക്കുന്നത് സ്വീകാര്യമായ കാര്യമല്ല. തടസ്സങ്ങളും, പ്രതിസന്ധികളും, നിരാശയും ഒക്കെ ചേർന്നതാണ് ജീവിതം. ഇതൊന്നും ഇല്ലാതെ ജീവിക്കാൻ കഴിയുമെന്ന് ചിന്തിക്കുന്നത് വ്യാമോഹമാണ്. അനിശ്ചിതത്വം എല്ലാവർക്കും നിരാശ പകരുന്നതാണെങ്കിലും അതിന് മഹത്തായ സൗന്ദര്യവും, സന്ദേശവുമുണ്ട്. അങ്ങനെ ജീവിതത്തിൽ തടസ്സങ്ങൾ നേരിടുന്ന സമയത്ത് അതിനെ എങ്ങനെനേരിടാം എന്നതിനെക്കുറിച്ച് ഉള്ള ചില ടിപ്പുകൾ ആണ് താഴെ കൊടുത്തിരിക്കുന്നത്.

  • തടസ്സമെന്ന് പറയുന്നത് ഒരു പ്രതിസന്ധിയായി കാണാതെ, വെല്ലുവിളിയായി ഏറ്റെടുക്കാനുള്ള ധൈര്യം ഉണ്ടാവുക. ഇങ്ങനെയുള്ള പ്രതിസന്ധിയെ ഇല്ലെങ്കിൽ വെല്ലുവിളികളെ നേരിടുവാൻവേണ്ടിയുള്ള ഊർജ്ജം നിങ്ങൾ സമാഹരിക്കുക. കാരണം നിങ്ങൾക്ക് ഊർജ്ജനഷ്ടം സംഭവിച്ചു കഴിഞ്ഞാൽ മുന്നോട്ട് പോവുക പ്രയാസമായിരിക്കും.
  • അതിനുവേണ്ടി ഉത്സാഹത്തോടെ കാര്യങ്ങൾ ചെയ്യുക. ഊർജ്ജത്തോടൊപ്പം തന്നെ ഉണ്ടാക്കേണ്ട ഒന്നാണ് സ്ഥിരോത്സഹം.
  • തടസ്സങ്ങളെ എങ്ങനെ പരിഹരിക്കാം എന്നതിനെക്കുറിച്ച് വ്യക്തമായ ഒരു ആസൂത്രണം തയ്യാറാക്കുക. ആസൂത്രണം ഇല്ലാതെ ഒരു കാര്യവും ചെയ്യാൻ സാധിക്കില്ല. ഏതൊരു കാര്യവും പ്ലാനിങ്ങിലൂടെയാണ് ചെയ്യാൻ സാധിക്കുന്നത്. വീട് വയ്ക്കുന്നത് പോലും പ്ലാൻ വരച്ചിട്ടാണ്. അതുപോലെ നിങ്ങൾക്ക് തടസ്സങ്ങൾ ഉണ്ടാവുകയാണെങ്കിൽ അത് എങ്ങനെ പരിഹരിക്കാം എന്നതിനെ കുറിച്ച് പ്ലാൻ തയ്യാറാക്കുക.
  • ആസൂത്രണം ചെയ്ത കാര്യങ്ങൾ ഊർജ്ജത്തോടെയും സ്ഥിരോൽസാഹത്തോടു കൂടിയും പ്രവർത്തിക്കുക. നാളെ ചെയ്യാം മറ്റന്നാൾ ചെയ്യാം എന്ന് പറഞ്ഞു മാറ്റിവയ്ക്കാതെ ഉടൻതന്നെ അതിനുവേണ്ടി പ്രവർത്തിക്കുക.
  • ഇങ്ങനെ ചെയ്യുമ്പോൾ ചിലപ്പോൾ പരാജയങ്ങൾ സംഭവിക്കാം. പരാജയങ്ങൾ സംഭവിച്ചാൽ അടുത്ത പദ്ധതി തയ്യാറാക്കി അതിനു വേണ്ടി പ്രവർത്തിക്കുക.വളരെ പ്രായോഗികതയോട് കൂടിയാണ് ഇങ്ങനെയുള്ള കാര്യങ്ങൾ ആസൂത്രണം ചെയ്യേണ്ടത് എന്ന് പ്രത്യേകം ശ്രദ്ധിക്കുക.
  • നിങ്ങൾക്ക് വേണ്ട മറ്റു ചില കാര്യങ്ങളാണ് കൗശലവും, വിവേകവും. ഏതൊരു തടസ്സങ്ങളും നേരിടുന്നതിന് വേണ്ടിയും കൗശലവും വിവേകവും ഉപയോഗിക്കുക.
  • അതുപോലെതന്നെ വളരെ പ്രധാനപ്പെട്ടതാണ് ശ്രദ്ധ. ഉദാഹരണമായി നിങ്ങളുടെ ജീവിതത്തിൽ ഏറ്റവും വലിയ ഒരു വെല്ലുവിളി ഉണ്ടാകുന്ന സമയത്ത് സോഷ്യൽ മീഡിയയുടെ പുറകിൽ പോയോ അല്ലെങ്കിൽ മറ്റ് നാട്ടിൽ നടക്കുന്ന സംഭവങ്ങൾക്ക് പുറകിൽ പോവുകയോ ചെയ്താൽ നിങ്ങളുടെ തടസ്സങ്ങളെ നേരിടുവാൻ നിങ്ങൾക്ക് സാധിക്കില്ല. ഒരു ജോലിയാണ് നിങ്ങൾക്ക് ആവശ്യമെങ്കിൽ ജോലി നേടുന്നതിന് വേണ്ടി എങ്ങനെ അവസരങ്ങൾ കണ്ടെത്താം എന്നും അനുയോജ്യമായ ജോലി ഏതാണെന്നും കണ്ടെത്തുന്നതിന് വേണ്ടി മാത്രം ശ്രദ്ധ കേന്ദ്രീകരിച്ച് പ്രവർത്തിക്കുക.അല്ലാതെ മറ്റു പല കാര്യങ്ങളിലുമാണ് നിങ്ങളുടെ ശ്രദ്ധ എങ്കിൽ നിങ്ങളുടെ ലക്ഷ്യത്തിലേക്ക് എത്തിച്ചേരാൻ സാധിക്കില്ല.
  • അവസരങ്ങൾ വരുന്ന ഒരു സമയം തീർച്ചയായും ഉണ്ടാകും. അത് നേരത്തെ പറഞ്ഞ സ്റ്റെപ്പുകൾ അനുസരിച്ച് അതിനുവേണ്ടി ഒരുക്കങ്ങൾ ചെയ്തു കഴിഞ്ഞാൽ അവസരങ്ങൾ ഉറപ്പായും നിങ്ങളുടെ മുന്നിലെത്തും. ഇതാണ് നിങ്ങൾക്ക് യോജിച്ചത് എന്ന് കണ്ടാൽ ഉടൻ തന്നെ അതിലേക്ക് മാറുക. അങ്ങനെ അവസരങ്ങൾ ചാടി പിടിക്കുന്ന സമയത്ത് ഏതൊരു തടസ്സങ്ങളെയും നീക്കി മുന്നോട്ട് പോകാൻ കഴിവുള്ള ഒരാളായി മാറിയിരിക്കും നിങ്ങൾ. 99% കാര്യങ്ങളിലും ഇങ്ങനെയാവും ഉണ്ടാവുക. പക്ഷേ പ്രകൃതിദത്തമായി എന്തെങ്കിലും തടസ്സം ഉണ്ടാവുകയാണെങ്കിൽ അത് മാറ്റാൻ സാധിക്കില്ല എന്നത് പ്രത്യേകം ശ്രദ്ധിക്കണം. ഉദാഹരണമായി വെള്ളപ്പൊക്കമോ ഇല്ലെങ്കിൽ ഭൂകമ്പമോ സംഭവിച്ചാൽ ആ സമയത്ത് ആ തടസ്സങ്ങൾ നീക്കാൻ സാധിച്ചുവെന്ന് വരില്ല. ഏതൊരു തടസ്സങ്ങൾക്കും അതിന്റെ പ്രതിവിധിയും ഒപ്പമുണ്ടാകും എന്ന് ഓർക്കുക.

ലോക്കൽ എക്കോണമി എന്ന ഈ ന്യൂസ് പോർട്ടൽ ജനങ്ങളെ ലോക്കൽ ടു ഗ്ലോബൽ എന്ന നിലയിൽ ഉയർത്തുക എന്നതാണ് ലക്ഷ്യമാക്കുന്നത്. ഈ പോർട്ടലിൽ രാവിലെ പോസിറ്റീവ് വാർത്തകൾ മാത്രമാണ് പോസ്റ്റ് ചെയ്യുന്നത്. രാവിലെ നെഗറ്റീവ് വാർത്ത കേൾക്കാതെ പോസിറ്റീവ് വാർത്തകൾ മാത്രം വായിക്കാൻ ആഗ്രഹിക്കുന്ന ആൾക്കാർ ഈ പോർട്ടൽ സബ്സ്ക്രൈബ് ചെയ്യുക, ഫോളോ ചെയ്യുക.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.