Sections

അപ്രതീക്ഷിത സാഹചര്യങ്ങളിൽ തളർന്നുപോകാതെ മുന്നേറാനുള്ള വഴികൾ

Monday, Oct 07, 2024
Reported By Soumya
A person walking on a peaceful path surrounded by nature, symbolizing the journey of overcoming chal

ജീവിതത്തിൽ കഠിനമാണെങ്കിലും ചില യാഥാർത്ഥ്യങ്ങളെ അംഗീകരിച്ചേ മതിയാകു. ഒരിക്കലും നമ്മൾ പ്രതീക്ഷിക്കാത്ത പല കാര്യങ്ങളും ജീവിതത്തിൽ സംഭവിച്ചുകൊണ്ടിരിക്കും. ഇങ്ങനെ സംഭവങ്ങൾ ഉണ്ടാകുമ്പോൾ അതിൽ വിഷമിച്ച് മാറി നിൽക്കുന്നത് ഒരു നല്ല മനുഷ്യന്റെ ഗുണമല്ല. സുഹൃത്തുക്കൾ ബന്ധുക്കൾ എന്നിവർ നിങ്ങൾ വിചാരിച്ചതിൽ നിന്നും വ്യത്യസ്തമായി നിങ്ങളോട് പെരുമാറുമ്പോൾ പലരും തകർന്നുപോകുന്നുണ്ട്. എന്നാൽ ജീവിതത്തിൽ ഇങ്ങനെയൊക്കെ സംഭവിക്കുക സ്വാഭാവികമായ കാര്യമാണ്. ഒരു വ്യക്തി പ്രതീക്ഷിക്കാത്ത കാര്യങ്ങൾ സംഭവിക്കുമ്പോൾ തകർന്നു പോകാതിരിക്കാൻ എന്തൊക്കെ ചെയ്യണം അതിനെക്കുറിച്ചാണ് ഇന്ന് പറയുന്നത്.

  • നിങ്ങൾ ചെയ്യപ്പെടുന്ന നന്മകൾ പലപ്പോഴും മറക്കപ്പെടുമെന്ന കാര്യം എപ്പോഴും ഓർക്കുക. എല്ലാവരും നമ്മൾ ചെയ്യുന്ന നന്മകൾ ഓർമിച്ചിരിക്കണം എന്ന് വിചാരിക്കരുത്. മറ്റുള്ളവർ ഓർത്തിരിക്കണം എന്ന രീതി നന്മകൾ ചെയ്ത് കഴിഞ്ഞാൽ നിങ്ങൾ വിജയിക്കില്ല. നന്മ ചെയ്യണമെന്ന അതിയായ ആഗ്രഹത്തോടെ ചെയ്യുന്നത് മാത്രമേ വിജയിക്കുകയുള്ളൂ.
  • നിങ്ങൾ നൂറു ഉപകാരങ്ങൾ ചെയ്തിട്ട് ഒന്ന് ചെയ്തില്ലെങ്കിൽ നിങ്ങളെ ശത്രുക്കളായി കണക്കാക്കും. ഉപകാരങ്ങൾ ചെയ്തു കൊണ്ടിരിക്കുന്നവൻ എന്നും അത് ചെയ്യണമെന്ന് മറ്റുള്ളവർ ആഗ്രഹിക്കുന്നു. തിരിച്ച് അവരെ സഹായിക്കണമെന്ന മനോഭാവം മറ്റുള്ളവർക്ക് ഉണ്ടാകില്ല ഇത് സമൂഹത്തിന്റെ വലിയ ഒരു പ്രശ്നമാണ്. അതുകൊണ്ട് മറ്റുള്ളവർ എന്ത് തന്നെ വിചാരിച്ചോട്ടെ എങ്കില് നിങ്ങൾക്ക് ചെയ്യാൻ കഴിയുന്ന നന്മകൾ ചെയ്തുകൊണ്ടിരിക്കുക മറ്റുള്ളവരിൽ നിന്ന് ഒന്നും പ്രതീക്ഷിക്കുകയും ചെയ്യരുത്.
  • ജനങ്ങൾ പലരും സ്വാർത്ഥരായിരിക്കും. ചിലപ്പോൾ യുക്തിഹീനമായിട്ടായിരിക്കും അവർ പെരുമാറുക. പക്ഷേ തിരിച്ച് നിങ്ങൾക്ക് അവരെ സ്നേഹിക്കാനുള്ള മനസ്സ് ഉണ്ടാകണം. സ്നേഹത്തെക്കുറിച്ച് യുക്തിയെ കുറിച്ചോ അറിയാത്തതുകൊണ്ടാണ്, മനപ്പൂർവം പെരുമാറുന്നതല്ല ആ തരത്തിലുള്ള തിരിച്ചറിവ് അവർക്ക് ഇല്ലാത്തതുകൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നത് എന്ന് മനസ്സിലാക്കുക.
  • പലപ്പോഴും സത്യസന്ധരയും നല്ല മനസ്സുള്ളവരെയും മറ്റുള്ളവർ ദുരുപയോഗം ചെയ്യാറുണ്ട്. ദുരുപയോഗം ചെയ്യപ്പെട്ടാലും നിങ്ങൾ സത്യസന്ധരായി നിൽക്കുക.
  • പലപ്പോഴും ആളുകൾക്ക് നിങ്ങളുടെ സഹായം ആവശ്യമായി വന്നാലും പിന്നീട് അവർ അത് മറന്ന് നിങ്ങളെ തള്ളിപ്പറഞ്ഞേക്കാം. നിങ്ങളെ തള്ളിപ്പറഞ്ഞാലും നിങ്ങളുടെ നന്മയിൽ ഉറച്ചു നിന്നുകൊണ്ട് മറ്റുള്ളവരെ സഹായിക്കുക.
  • എപ്പോഴും നിങ്ങൾക്കുള്ളതിൽ മികച്ചത് മറ്റുള്ളവർക്ക് നൽകിക്കൊണ്ടിരിക്കുക. ഏറ്റവും മികച്ചത് കൊടുത്താലും മറ്റുള്ളവർ നിങ്ങളെ അവിശ്വസിക്കാം. എന്നാലും നിങ്ങളുടെ മികച്ചത് നൽകിക്കൊണ്ടിരിക്കുക.
  • നിങ്ങളുടെ പുരോഗമനപരമായ ചിന്തകൾ മറ്റുള്ളവരുടെ മുൻപിൽ പരിഹാസപരമായി അവതരിപ്പിക്കപ്പെട്ടേക്കാം. അങ്ങനെ പരിഹസിക്കപ്പെട്ടാലും നിങ്ങൾ നിങ്ങളുടെ ലക്ഷ്യത്തിൽ തന്നെ മുന്നോട്ട് പൊയ്ക്കൊണ്ടിരിക്കുക.
  • നിങ്ങൾ നന്മ ചെയ്താൽ അംഗീകരിക്കാത്ത ഒരു സമൂഹത്തിന് മുന്നിലായിരിക്കാം നിങ്ങൾ ജീവിക്കുന്നത്. അത് നിങ്ങളുടെ കുഴപ്പമല്ല മറ്റുള്ളവരുടെ കുഴപ്പമാണെന്ന് മനസ്സിലാക്കിക്കൊണ്ട് നിങ്ങളുടെ നന്മയുമായി മുന്നോട്ടുപോവുക.
  • എപ്പോഴും ഓർക്കേണ്ട കാര്യം ജീവിതത്തിൽ ഏറ്റവും കൂടുതൽ പരീക്ഷണം നേരിടുന്നവരാണ് ജീവിതത്തിലെ ഏറ്റവും വലിയ വിജയികൾ. ആ പരീക്ഷണങ്ങളിൽ തട്ടി നിൽക്കാതെ അതുമായി മുന്നോട്ടുപോയി നിങ്ങളുടെ ജീവിതത്തെ ഏറ്റവും മികച്ച ഒരു ജീവിതമാക്കി മാറ്റുക.

ഈ തരത്തിൽ നിങ്ങൾ നിരന്തരം പരിശ്രമിച്ചു കൊണ്ടിരിക്കുമ്പോൾ ഒരു മികച്ച ദിനം നിങ്ങൾക്ക് മുന്നിൽ വരുമെന്നും നിങ്ങൾ വിജയിക്കുമെന്ന് അടിയുറച്ചു വിശ്വസിക്കുക.



ലോക്കൽ എക്കോണമി എന്ന ഈ ന്യൂസ് പോർട്ടൽ ജനങ്ങളെ ലോക്കൽ ടു ഗ്ലോബൽ എന്ന നിലയിൽ ഉയർത്തുക എന്നതാണ് ലക്ഷ്യമാക്കുന്നത്. ഈ പോർട്ടലിൽ രാവിലെ പോസിറ്റീവ് വാർത്തകൾ മാത്രമാണ് പോസ്റ്റ് ചെയ്യുന്നത്. രാവിലെ നെഗറ്റീവ് വാർത്ത കേൾക്കാതെ പോസിറ്റീവ് വാർത്തകൾ മാത്രം വായിക്കാൻ ആഗ്രഹിക്കുന്ന ആൾക്കാർ ഈ പോർട്ടൽ സബ്സ്ക്രൈബ് ചെയ്യുക, ഫോളോ ചെയ്യുക.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.