- Trending Now:
ലോകത്തിൽ ആൾക്കാരെ ഏറ്റവും ബുദ്ധിമുട്ടിപ്പിക്കുന്ന ഒരു കാര്യമാണ് ഭയം. ഭയമില്ലാത്ത ആരും തന്നെ ഇല്ല. കുട്ടികൾ ജനിക്കുമ്പോൾ ഭയമില്ലാത്തവരായാണ് ജനിക്കുന്നത്. പക്ഷേ പിന്നീട് രക്ഷിതാക്കൾ ഓരോ കാര്യങ്ങളിലും ഭയം പറഞ്ഞാണ് അവർ ഇങ്ങനെ ആകുന്നത്. തനിക്ക് എന്ത് സംഭവിക്കും എന്ന്, മറ്റുള്ളവർക്ക് എന്ത് സംഭവിക്കും എന്നും, തന്റെ ഭാവി എന്താകുമെന്നും, തനിക്ക് രോഗമുണ്ടാകുമോ എന്നും ഇങ്ങനെ നിരവധി സംശയങ്ങൾ ഭയരൂപത്തിൽ ഉണ്ടായി ജീവിതം മുഴുവൻ ബുദ്ധിമുട്ടി ജീവിക്കുന്നവരാണ്. ഇങ്ങനെ ഭയം ശരിക്കും നിങ്ങളുടെ ശത്രുവായി മാറും. അത് നിങ്ങളുടെ ആരോഗ്യത്തെ ഇല്ലാതാക്കുകയും, മനസ്സമാധാനം, സ്വഭാവം എന്നിവയെല്ലാം നശിപ്പിക്കുകയും ചെയ്യുന്ന ദുഷ്ട ശക്തിയായി നിങ്ങളുടെ ഭയം മാറും. നിരവധി ആരോഗ്യ പ്രശ്നങ്ങളിൽ 80 ശതമാനത്തിനും കാരണം ഭയമാണ്. നിരന്തരമായ ഒരു കാര്യത്തെക്കുറിച്ചുള്ള ഭയം ഭാവിയിൽ ആ വിഷയം അതുപോലെ സംഭവിക്കുവാൻ ഇടയാക്കുന്നു. അതുപോലെ പല ഭയങ്ങൾ കാരണം നിങ്ങളെ ജീവിതത്തിൽ തന്നെ ഹാനികരമായി മാറുന്നു.
പണ്ട് ഒരു വീട്ടിൽ ഓല മേഞ്ഞു കൊണ്ടിരിക്കുകയായിരുന്നു. ആ സമയത്ത് തന്റെ സുഹൃത്തുക്കളെ പറ്റിക്കുന്നതിന് വേണ്ടി അയാളുടെ കയ്യിൽ പാമ്പ് കടിച്ചു എന്ന് ഒരു കള്ളം പറഞ്ഞു. ഈ സമയം ഓലയിൽ നിന്നുള്ള ഒരു ഈർക്കിൽ അയാളുടെ കയ്യിൽ കുത്തുകയും ചെയ്തു. അതിൽ ചെറിയ മുറിവ് ഉണ്ടായി അത് കാണിച്ചാണ് അയാൾ പറഞ്ഞത്. പെട്ടെന്ന് ആളുകൾ എല്ലാം ചേർന്ന് അയാളെ ആശുപത്രിയിൽ കൊണ്ടുപോയി. ഇയാളുടെ കൈ പരിശോധിച്ചതിനുശേഷം ഡോക്ടർ പറഞ്ഞു ഇത് വളരെ വിഷം കൂടിയ പാമ്പ് ആണ് കടിച്ചിട്ടുള്ളത് എന്ന്. ഇത് കേട്ട് അയാളുടെ മനസ്സിൽ പെട്ടെന്ന് ഭയം ഉണ്ടാവുകയും കുറച്ചു കഴിഞ്ഞ് ഇയാൾ മരിച്ചുപോവുകയും ചെയ്തു. സ്വയം അറിഞ്ഞുകൊണ്ട് മറ്റൊരാളെ കബളിപ്പിക്കാൻ ശ്രമിച്ചപ്പോഴും മറ്റുള്ളവർ പറഞ്ഞത് ഭീകരമാണ് എന്ന് പറഞ്ഞ് അയാൾക്ക് ഉളളിൽ ഭയം കൂടുകയും അതുപോലെ സംഭവിക്കുകയും ചെയ്യുന്ന ഒരു അവസ്ഥ ഉണ്ടായി.
ഇന്ത്യയിലുള്ളവർ ജാതകത്തിൽ വിശ്വസിക്കുന്നവരാണ്. 75 അല്ലെങ്കിൽ 65 വയസ്സിൽ മരിക്കും എന്നൊക്കെ ജാതകത്തിൽ എഴുതിയിട്ടുണ്ടെങ്കിൽ ഇത് ആവർത്തിച്ചു പറഞ്ഞുകൊണ്ടിരിക്കുകയും ചെയ്യുന്നവർ പലപ്പോഴും ഈ വയസ്സ് എത്തുമ്പോൾ മരിച്ചു പോകാറുണ്ട്. ഇത് അറിയാതിരുന്ന് കഴിഞ്ഞാൽ 65 വയസ്സിൽ മരിക്കുക എന്ന് പറയുന്ന കാര്യം സംഭവിക്കില്ല. ഇങ്ങനെ അനാവശ്യമായ ആവർത്തിച്ചുള്ള ഭയങ്ങൾ ജീവിതത്തെ നശിപ്പിക്കുന്നതായി കാണാം. അനാവശ്യമായ ഭയം ആരോഗ്യത്തിന് ഹാനികരമാണെന്ന് എല്ലാവർക്കും അറിയാം. എന്നാലും അനാവശ്യമായ ഭയങ്ങൾ ഉണ്ടാക്കി കൊണ്ടിരിക്കുക എന്നത് മനുഷ്യന്റെ സ്വഭാവമാണ്. മനുഷ്യന് അപകടം പറ്റുമ്പോൾ രണ്ട് കാര്യങ്ങളാണ് ചെയ്യുക ഫൈറ്റ് ഓർ ഫ്ലൈറ്റ്. ഒന്നുകിൽ അതിനെ നേരിടുക ഇല്ലെങ്കിൽ ഓടുക. ഭയപ്പെടുന്ന ആളുകൾ ഫൈറ്റ് ചെയ്യാൻ ആഗ്രഹിക്കുന്നവർ ആയിരിക്കില്ല. അവർ ഓടാൻ താല്പര്യപ്പെടുന്നവർ ആയിരിക്കും. അതുപോലെ ജീവിതത്തിൽ പ്രശ്നങ്ങൾ ഉണ്ടാകുമ്പോൾ അതിൽ നിന്നും ഒളിച്ചോടാൻ ശ്രമിക്കുന്നതിനു പകരം അതിനെ പരിഹരിക്കാൻ ശ്രമിക്കുക.
ഇന്ന് സോഷ്യൽ മീഡിയ കാലഘട്ടത്തിൽ ഭയപ്പെടുത്തുന്ന പല വാർത്തകളും കാണുന്നുണ്ടാവും. നിരവധി അപകടങ്ങൾ രോഗങ്ങൾ അതുപോലെ തന്നെ നിരവധി സംഭവങ്ങൾ ഒരിക്കലും സംഭവിക്കാൻ ഇടയില്ലാത്ത കാര്യങ്ങൾ ഇങ്ങനെ ആവർത്തിച്ച് നിരന്തരം കണ്ടുകൊണ്ട് ഭയത്തിന്റെ തോത് ഓരോ ദിവസവും കൂടിക്കൊണ്ടിരിക്കുകയാണ്. രാഷ്ട്രീയപരമായ ഭയപ്പെടുത്തലുകൾ സാമ്പത്തികപരമായ ഭയപ്പെടുത്തലുകൾ പല കള്ളപ്രവചനങ്ങൾ ഇവയൊക്കെ കണ്ടുകണ്ട് മനുഷ്യന് ഭയം വളരെ കൂടിക്കൊണ്ടിരിക്കുകയാണ്. എന്നാൽ ഇതിനൊക്കെ ഒഴിവാക്കാൻ ആയിട്ട് കാര്യമായി ശ്രമം ഓരോരുത്തരുടെ ഭാഗത്ത് നിന്നും ഉണ്ടാകണം. ജീവിതത്തിൽ ഇന്നലെ എന്നുള്ള കാര്യം കഴിഞ്ഞു.ഇനി നിങ്ങൾക്ക് അത് തിരുത്താൻ കഴിയില്ല. നാളെ എന്ത് സംഭവിക്കും എന്ന കാര്യത്തിൽ ഒരു ഉറപ്പുമില്ല. നിങ്ങളുടെ കയ്യിലുള്ളത് ഇപ്പോഴാണ്. ഈ സമയത്തെ വളരെ മനോഹരമായി ഉപയോഗിച്ച് പ്രോഡക്ടിവിറ്റി ഉള്ള ഒരാളായി ജീവിക്കുവാൻ ശ്രമിക്കുക. തീർച്ചയായും അങ്ങനെ ശ്രമിക്കുന്നവരാണ് മഹാന്മാരായിട്ടുള്ള ആളുകൾ നാളെയും ഇന്നലകളെയും കുറിച്ച് ആശങ്കകൾ ഇല്ലാതെ ജീവിക്കുന്ന ഒരാളിനെ ഭയ ഒരിക്കലും പേടിപ്പെടുത്തുകയില്ല. നാളെ എന്തോ സംഭവിക്കട്ടെ ഇന്ന് ഈ നിമിഷം നന്നായിരിക്കുവാൻ വേണ്ടി ശ്രമിക്കുക. നാളത്തെ നിങ്ങളുടെ വിജയത്തിന് കാരണം ഇന്ന് നിങ്ങൾ നല്ലതായി ജീവിച്ചത് കൊണ്ടാണ്, നല്ല കാര്യങ്ങൾ പഠിക്കുന്നത് കൊണ്ടാണ്. അതുകൊണ്ട് ഈ നിമിഷം നല്ലതാക്കു, നാളെ അല്ലെങ്കിൽ ഭാവി ശോഭനമാക്കു. ഭയം ഒഴിവാക്കി ജീവിതം മുന്നോട്ടു കൊണ്ടുപോകുക.
ലോക്കൽ എക്കോണമി എന്ന ഈ ന്യൂസ് പോർട്ടൽ ജനങ്ങളെ ലോക്കൽ ടു ഗ്ലോബൽ എന്ന നിലയിൽ ഉയർത്തുക എന്നതാണ് ലക്ഷ്യമാക്കുന്നത്. ഈ പോർട്ടലിൽ രാവിലെ പോസിറ്റീവ് വാർത്തകൾ മാത്രമാണ് പോസ്റ്റ് ചെയ്യുന്നത്. രാവിലെ നെഗറ്റീവ് വാർത്ത കേൾക്കാതെ പോസിറ്റീവ് വാർത്തകൾ മാത്രം വായിക്കാൻ ആഗ്രഹിക്കുന്ന ആൾക്കാർ ഈ പോർട്ടൽ സബ്സ്ക്രൈബ് ചെയ്യുക, ഫോളോ ചെയ്യുക.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.