Sections

നിരാശയോട് വിടപറയാം; പോസിറ്റീവ് ചിന്തകളിലൂടെ ജീവിതവിജയം കൈവരിക്കാം

Monday, Nov 11, 2024
Reported By Soumya
Person letting go of negative thoughts, finding happiness and peace

ആളുകൾ പല കാരണങ്ങൾകൊണ്ട് നിരാശയുടെ കെണിയിൽ വീഴാറുണ്ട്. പ്രണയബന്ധങ്ങളിലെ തകർച്ച, ജീവിതപങ്കാളിയിൽനിന്ന് നേരിടേണ്ടിവരുന്ന ദുരനുഭവങ്ങൾ, ബിസിനസ്സിലെ തകർച്ച, ഗുരുതര രോഗബാധ, അപ്രതീക്ഷിത പരാജയങ്ങൾ തുടങ്ങിയവയൊക്കെ നിരാശയുടെ സ്ഥിരം കാരണങ്ങൾ. അപ്രതീക്ഷിത തിരിച്ചടികളിൽ നിരാശ തോന്നുക സ്വാഭാവികം. എന്നാൽ അത് നീണ്ടുനിൽക്കുമ്പോൾ മാനസികാരോഗ്യത്തെയും പെരുമാറ്റത്തെയും ചിന്തകളെത്തന്നെയും നിഷേധാത്മകമായി സ്വാധീനിക്കുന്നു. നിരാശ ഒരു വ്യക്തിയുടെ പ്രവർത്തനോർജത്തെ സാരമായി ബാധിക്കും. വികാരങ്ങൾക്ക് ഒരു വ്യക്തിയെ പോസിറ്റീവായോ നെഗറ്റീവായോ ചലിപ്പിക്കാൻ സാധിക്കും. പോസിറ്റീവ് വികാരങ്ങൾ പോസിറ്റീവ് റിസൾട്ടിലേക്ക് നയിക്കുമ്പോൾ നെഗറ്റീവ് വികാരങ്ങൾ പ്രവർത്തനമേഖലയിൽ പരാജയത്തിലേക്ക് നയിക്കും. ജീവിതത്തിൽ ഇനി ശുഭകരമായത് സംഭവിക്കുകയില്ലെന്ന ചിന്തയാണ് നിരാശയുടെ അടിസ്ഥാന കാരണം.

  • മറ്റൊരാൾ പറഞ്ഞ വാക്കോ ചെയ്ത പ്രവൃത്തിയോ അനാവശ്യമായി വ്യാഖ്യാനിച്ച് പലരും നിരാശയ്ക്ക് പിടികൊടുക്കാറുണ്ട്. ഒരുപക്ഷേ, ഈ വ്യാഖ്യാനത്തിന് യഥാർഥത്തിൽ സംഭവിച്ചതുമായി ബന്ധമുണ്ടാകണമെന്നുപോലുമില്ല.
  • ഏത് കാര്യമായാലും അതിന്റെ മോശം വശങ്ങളെപ്പറ്റി മാത്രം ചിന്തിച്ചുകൊണ്ടിരുന്നാൽ നിരാശയാകും ഫലം.
  • ദാമ്പത്യത്തിലോ ജോലിയിലോ ബിസിനസ്സിലോ പഠനത്തിലോ ചില കാര്യങ്ങൾക്കുവേണ്ടി ശ്രമിക്കുമ്പോൾ അവയിലുണ്ടാകുന്ന തുടർച്ചയായ പരാജയം നിരാശ സൃഷ്ടിക്കും.
  • നിരാശയിൽ നിന്ന് പുറത്ത് കടക്കാനുള്ള ആദ്യപടി മനസ്സിന്റെ ശുദ്ധീകരണമാണ്. തെറ്റായ ധാരണകൾ, വ്യാഖ്യാനങ്ങൾ, വിലയിരുത്തലുകൾ, മനോഭാവങ്ങൾ എന്നിവ മനസ്സിൽനിന്ന് നീക്കുക.
  • കഴിഞ്ഞകാലജീവിതത്തിൽ സംഭവിച്ച മോശം അനുഭവങ്ങൾ ഇടയ്ക്കിടെ അയവിറക്കാതിരിക്കുക.
  • ബന്ധങ്ങളിലെ തകർച്ചയുടെയും പരാജയങ്ങളുടെയും കാരണങ്ങൾ സത്യസന്ധമായി വിലയിരുത്തുക. നമ്മുടെ ഭാഗത്തെ പോരായ്മകൾ തിരുത്താൻ ശ്രമിക്കുക.
  • മനസ്സിൽനിന്ന് ഈഗോ, വാശി എന്നിവ നീക്കുക.
  • ബന്ധങ്ങളിലെയും ബിസിനസ്സിലെയും ജോലിയിലെയുമെല്ലാം തകർച്ച പതുക്കെ പതുക്കെ പരിഹരിക്കാൻ ശ്രമിക്കുക. ഉടൻ ഫലം കിട്ടണമെന്ന നിർബന്ധം ഒഴിവാക്കുക.
  • ഇഷ്ടപ്പെട്ട കാര്യങ്ങൾ ചെയ്യുക. ഉദാഹരണത്തിന് നൃത്തം, പാട്ടുപാടൽ, പാട്ടുകേൾക്കൽ, പൂന്തോട്ടം ഒരുക്കൽ, വായന, എഴുത്ത് മുതലായവ.
  • അസംതൃപ്തിയിൽനിന്നാണ് പുതിയ സാധ്യതകൾ കണ്ടെത്തുന്നതെന്ന് മനസ്സിലാക്കി മികച്ച വഴികൾ തേടുക.

ലോക്കൽ എക്കോണമി എന്ന ഈ ന്യൂസ് പോർട്ടൽ ജനങ്ങളെ ലോക്കൽ ടു ഗ്ലോബൽ എന്ന നിലയിൽ ഉയർത്തുക എന്നതാണ് ലക്ഷ്യമാക്കുന്നത്. ഈ പോർട്ടലിൽ രാവിലെ പോസിറ്റീവ് വാർത്തകൾ മാത്രമാണ് പോസ്റ്റ് ചെയ്യുന്നത്. രാവിലെ നെഗറ്റീവ് വാർത്ത കേൾക്കാതെ പോസിറ്റീവ് വാർത്തകൾ മാത്രം വായിക്കാൻ ആഗ്രഹിക്കുന്ന ആൾക്കാർ ഈ പോർട്ടൽ സബ്സ്ക്രൈബ് ചെയ്യുക, ഫോളോ ചെയ്യുക.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.