- Trending Now:
സെയിൽസ് രംഗത്ത് ഏറ്റവും കൂടുതൽ എതിർപ്പ് നേരിടുന്ന 5 കാര്യങ്ങളെ കുറിച്ചാണ് ഇവിടെ പറയുന്നത്.
നിങ്ങളുടെ പ്രോഡക്റ്റിന് വളരെ വില കൂടുതലാണ് എന്ന് പറയാറുള്ള കസ്റ്റമർ ഒരുപാടുണ്ട്. ഈ പ്രൈസിന്റെ കാര്യത്തിൽ പല സെയിൽസും നടക്കാതെ പോകാറുണ്ട്.
ചില ആളുകൾക്ക് ചില ബ്രാൻഡുകൾ മാത്രമായിരിക്കും സംതൃപ്തിയുണ്ടാവുക. ചിലർ പറയാറുണ്ട് എനിക്ക് ആ ബ്രാൻഡ് ഉപയോഗിക്കുമ്പോളാണ് സംതൃപ്തി ഉണ്ടാകുക നിങ്ങളുടെ ബ്രാൻഡ് അത്ര പോരാന്നൊക്കെ പറയാറുണ്ട്.
ചിലർക്ക് പ്രോഡക്ടുകൾ മാറ്റി ഉപയോഗിക്കാൻ വളരെ ബുദ്ധിമുട്ടാണ്. ഉദാഹരണമായി ചില ആൾക്കാർ പറയാറുണ്ട് ഞാൻ കുറെ വർഷമായി ഈ പ്രോഡക്റ്റാണ് ഉപയോഗിക്കുന്നത്. ഇത് മാറ്റി ഉപയോഗിക്കാൻ എനിക്ക് താല്പര്യമില്ല എന്ന് പറയുന്ന ആൾക്കാർ.
ഉദാഹരണമായി ചിലർ പറയാറുണ്ട് നിങ്ങളുടെ പ്രോഡക്റ്റ് പുതിയതാണ് നിങ്ങളുടെ ഉൽപ്പന്നം നല്ലതാണോയെന്ന് എനിക്ക് അറിയില്ല എന്നൊക്കെ. നിങ്ങളുടേത് നല്ല ബ്രാൻഡ് അല്ല എന്ന് ചിന്തിക്കുന്ന ആളുകൾ.
എനിക്കിപ്പോൾ തിരക്കാണ് പിന്നെ ഞാൻ സംസാരിക്കാം എന്ന് പറഞ്ഞ് ഒഴിഞ്ഞുമാറി പോകുന്ന ചില ആളുകളുണ്ട്.
ഇതൊക്കെയാണ് സെയിൽസ് രംഗത്തെ പ്രധാനപ്പെട്ട ഒബ്ജക്ഷനുകൾ.
സെയിൽസിൽ ഒബ്ജക്ഷൻ അഥവാ എതിർപ്പ് ഉണ്ടാവുക എന്നത് സ്വാഭാവികമായ കാര്യമാണ്. അതിനെ നേരിടേണ്ടത് എങ്ങനെയെന്ന് നോക്കാം.
ഒരു കസ്റ്റമർ സാധനം വാങ്ങുന്നതിന് മുൻപ് 80 ശതമാനം ആളുകളും എതിർപ്പുകൾ പറയുമെന്ന് മനസ്സിലാക്കാം. അതുകൊണ്ട് നിങ്ങളുടെ പ്രോഡക്റ്റിനെ കുറിച്ച് വ്യക്തമായി മനസ്സിലാക്കി കസ്റ്റമർ ചോദിക്കാൻ സാധ്യതയുള്ള ചോദ്യങ്ങൾക്ക് ഉത്തരം എഴുതി തയ്യാറാക്കി പ്രിപ്പയർ ചെയ്ത് പോവുകയാണെങ്കിൽ നിങ്ങൾക്ക് വളരെ എളുപ്പത്തിൽ സെയിൽസ് നടത്താൻ സാധിക്കും.
സെയിൽസിനെക്കുറിച്ചുള്ള ടിപ്പുകൾ ദിവസവും ലഭിക്കുവാൻ ഈ പോർട്ടൽ ഫോളോ ചെയ്യുക.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.