ബിസിനസ്സിൽ ലാഭവും നഷ്ടവും സ്വാഭാവികമാണ്. ചിലപ്പോൾ ലാഭത്തിലേക്കും ഇല്ലെങ്കിൽ വൻ നഷ്ടത്തിലേക്ക് സിസിനസ്സ് പോയേക്കാം. എങ്ങനെ കാൽക്കുലേഷൻസ് നടത്തിയാലും വൻ ദുരന്തങ്ങളിലേക്ക് ബിസിനസ് അകപ്പെടാൻ സാധ്യതയുണ്ട്. നിങ്ങളുടെ മാത്രം കയ്യിലിരിക്കുന്ന കാര്യമല്ല ബിസിനസിന്റെ വിജയം എന്നു പറയുന്നത്. ബിസിനസ് പരാജയപ്പെടുന്ന സമയത്ത് അതിന്റെ ഷോക്ക് താങ്ങാൻ കഴിയാതെ ആത്മഹത്യ ചെയ്ത നിരവധി ആളുകളുണ്ട്. എന്നാൽ പരാജയങ്ങളെ വിജയങ്ങളാക്കി മാറ്റിയ നിരവധി ഉദാഹരണങ്ങളുമുണ്ട്. തോമസ് ആൽവ എഡിസൺ തന്റെ 68മത്തെ വയസ്സിൽ അദ്ദേഹത്തിന്റെ ബിസിനസ് സാമ്രാജ്യം തകരുകയുണ്ടായി അദ്ദേഹത്തിന്റെ കുടുംബം മുഴുവൻ സങ്കടത്തോടെ ഇരിക്കുന്ന സമയത്ത് അദ്ദേഹം ദൈവത്തോട് നന്ദി പറഞ്ഞുകൊണ്ട്, തനിക്ക് ഒന്നിൽ നിന്ന് തുടങ്ങാൻ സമയമായി എന്ന് ചിന്തിച്ചുകൊണ്ട് അദ്ദേഹം വീണ്ടും ബിസിനസ്സ് ആരംഭിക്കുകയും ചെയ്തു. പിറ്റേ വർഷം കഴിഞ്ഞ വർഷത്തേക്കാൾ വളരെയധികം ഉയർന്ന തരത്തിലുള്ള സാമ്പത്തിക നേട്ടം കൈവരിക്കുന്ന തരത്തിലുള്ള ഒരാളായി മാറുകയും ചെയ്തു. നിങ്ങളുടെ ബിസിനസ്സിൽ ഒരു പരാജയം സംഭവിക്കുമ്പോൾ അതിൽ നിന്ന് ഉയർത്തെഴുന്നേൽക്കുവാനുള്ള എന്തൊക്കെ കാര്യങ്ങളാണ് വേണ്ടത് എന്നതിനെക്കുറിച്ചാണ് ഇന്ന് നോക്കുന്നത്.
- ഒരു പരാജയം സംഭവിച്ചു കഴിഞ്ഞാൽ ആദ്യം ചെയ്യേണ്ടത് ഒരു പേപ്പർ എടുത്ത് എന്തായിരുന്നു നിങ്ങളുടെ പ്രശ്നം എന്ന് എഴുതുക. എങ്ങനെയാണ് നിങ്ങൾക്ക് പരാജയം സംഭവിച്ചത് എന്ന് എഴുതുക.
- രണ്ടാമതായി എഴുതേണ്ടത് എന്തുകൊണ്ടാണ് നിങ്ങൾക്ക് പരാജയം സംഭവിച്ചത് എന്ന് വിശദമായി എഴുതുക. പല പല കാരണങ്ങൾ ഉണ്ടാക്കാം ചിലപ്പോൾ കൊറോണ വന്നതിനു ശേഷം വന്ന പ്രശ്നമാകാം, ചിലപ്പോൾ ലീഗൽ വശങ്ങളാകാം, ചിലപ്പോൾ സ്റ്റാഫിന്റെ പ്രശ്നമാകാം, നിങ്ങളുടെ പ്രോഡക്റ്റ് വളരെ മോശമായതുകൊണ്ടാകാം,സപ്ലൈ കറക്റ്റ് അല്ലാത്തതുകൊണ്ടാകാം ഇങ്ങനെ നിരവധി പ്രശ്നങ്ങൾ കൊണ്ട് പരാജയങ്ങൾ സംഭവിക്കാം.നിങ്ങളുടെ ബിസിനസ് പരാജയപ്പെട്ടതിന് വ്യക്തമായ ഒരു കാരണമുണ്ടാകും അതിനെക്കുറിച്ച് വ്യക്തമായി എഴുതുക.
- ഈ പരാജയത്തിൽ നിന്നും എങ്ങനെ രക്ഷപ്പെടാം എന്നതിനെ കുറിച്ച് എഴുതുക. പ്രോഡക്റ്റിന് ക്വാളിറ്റി കുറവായിരുന്നു എങ്കിൽ അതിന്റെ ക്വാളിറ്റി എങ്ങനെ വർധിപ്പിക്കാം എന്നതിനെ കുറിച്ച് എഴുതുക. മാർക്കറ്റിങ്ങിന്റെ പ്രശ്നമാണെങ്കിൽ അത് എങ്ങനെ മനോഹരമായി ചെയ്യാമെന്നതിനെ കുറിച്ച് എഴുതുക. സാമ്പത്തികപരമായി വൻ പ്രശ്നങ്ങൾ ഉണ്ടായി അത് എങ്ങനെ പരിഹരിക്കാം ഇവയെ കുറിച്ച് നിരവധി മാർഗ്ഗങ്ങൾ എഴുതി തയ്യാറാക്കുക. ഇങ്ങനെ എഴുതിയതിൽ നിന്നും ഏറ്റവും മികച്ച ഒരു സൊലൂഷൻ തെരഞ്ഞെടുക്കുക. മികച്ച സൊല്യൂഷൻ തിരഞ്ഞെടുത്തതിനു ശേഷം സെക്കൻഡ് ഒപ്പീനിയൻ എന്ന തരത്തിൽ എക്സ്പെർട്ടുകളുടെ അടുത്ത് നിന്നും മാത്രം ഉപദേശം തേടുക. ഇങ്ങനെ ചെയ്യണമെന്നില്ല പക്ഷേ ചെറിയ ഒരു തയ്യാറെടുപ്പ് എന്ന രീതിയിൽ എക്സ്പേർട്ടുകൾ നിന്നും അഡൈ്വസുകൾ സ്വീകരിക്കുന്നത് നല്ലതായിരിക്കും. അവർ ഈ മേഖലയിലെ എക്സ്പെർട്ടുകളാന്നെ കാര്യം ഉറപ്പിക്കണം.
- ഇങ്ങനെ വ്യക്തമായ ഒരു പ്ലാൻ തയ്യാറാക്കിയതിനുശേഷം അതിനു വേണ്ടി പ്രവർത്തിക്കുക.അതിനുവേണ്ടി പ്ലാൻ എ,ബി,സി,ഡി ഇങ്ങനെ പല ഘട്ടങ്ങൾ ഉണ്ടായിരിക്കണം.
- ഒരിക്കലും നടത്താൻ കഴിയാത്ത കാര്യങ്ങളെക്കുറിച്ച് ചിന്തിച്ചായിരിക്കും പലരും ദുഃഖിക്കുന്നത്. ഇങ്ങനെ ദുഃഖിച്ചിരിക്കുന്നതിനു പകരം ശക്തമായി പ്രവർത്തിക്കുവാൻ വേണ്ടി പ്രശ്നങ്ങളെ ധൈര്യപൂർവ്വം നേരിടുവാൻ വേണ്ടി തയ്യാറാകുക. പ്രശ്നങ്ങളില്ലാത്ത ആരും തന്നെ ഉണ്ടാകില്ല പ്രശ്നങ്ങളിൽ കൂടി തന്നെയാണ് പലരും മഹാന്മാരായിട്ടുള്ളത്. പ്രശ്നങ്ങളും തടസ്സങ്ങളും കൂടുന്നതിനനുസരിച്ച് നിങ്ങളുടെ കഴിവുകളും വർദ്ധിക്കും. എന്നുള്ളതാണ് വാസ്തവം. മഹാത്മാ ഗാന്ധി ഇന്നും ആളുകൾ ഓർമിക്കുന്ന ഒരു മഹത് വ്യക്തിത്വമായി മാറിയത് പ്രശ്നങ്ങളൊന്നും ഇല്ലാത്ത സുഖമമായ ഒരു ജീവിതത്തിൽ കൂടിയല്ല. അതുപോലെ തന്നെ യേശുദേവനും ശ്രീകൃഷ്ണനും ഒക്കെ മഹാന്മാരായി മാറിയത് അവരുടെ പ്രശ്നങ്ങളിൽ കൂടി പോയി തന്നെയാണ്. പ്രശ്നങ്ങൾ ഇല്ലാത്ത ഒരാൾ പോലും ഉണ്ടാകില്ല. ഏതൊരു മഹാനോ ദൈവങ്ങളോ ആരുമായിക്കൊള്ളട്ടെ എല്ലാവരും പ്രശ്നങ്ങൾ നേരിട്ടവർ തന്നെയാണ്. പ്രശ്നങ്ങളെ ധൈര്യപൂർവ്വം നേരിടുക.
ചെറുകിട സംരംഭകർക്കും സംരംഭം ആരംഭിക്കാൻ ഉദ്ദേശിക്കുന്നവർക്കുമുള്ള ടിപ്പുകൾ നിരന്തരം ലഭിക്കുവാൻ വേണ്ടി ഞങ്ങളെ ഫോളോ ചെയ്യുക.
മറ്റ് ബിസിനസ് മോഡലുകൾ അനുകരിക്കുന്നത് സംരംഭകർക്കും കമ്പനി വളർച്ചക്കും ഗുണകരമോ?... Read More
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.