- Trending Now:
പൂന്താനത്തിന്റെ വളരെ പ്രശസ്തമായ ജ്ഞാനപ്പാനയിലെ ഒരു വരിയാണ് 'മാളിക മുകൾ ഏറിയ മന്നന്റെ തോളിൽ മാറാപ്പ് കേറ്റുന്നതും ഭവാൻ'.ജീവിതത്തിൽ വളരെ ശക്തമായി മുന്നോട്ടു പോയിക്കൊണ്ടിരിക്കുന്നവർ വളരെ പെട്ടെന്ന് തന്നെ താഴോട്ട് പോകാറുണ്ട്. പാമ്പും കോണിയിലെ കളി പോലെ വിജയിച്ചു മുന്നോട്ടു പോയിക്കൊണ്ടിരിക്കുന്നയാൾ പാമ്പ് വിഴുങ്ങി കളിയിൽ താഴെ എത്താറുണ്ട് അതുപോലെ. ജീവിതത്തിൽ വിജയിച്ചു നിൽക്കുന്നു എന്ന് സമൂഹം കരുതുന്ന ആളുകൾ നിമിഷനേരം കൊണ്ട് തന്നെ പരാജയത്തിലേക്ക് പോകാറുണ്ട്. ബൈജൂസ് ആപ്പ് ഇതിന് വളരെ നല്ല ഒരു ഉദാഹരണമാണ്. ഇതുപോലെ പല ഉന്നത നിലയിൽ ഉള്ളവരും അല്ലെങ്കിൽ സ്ഥാപനങ്ങളും തകർന്നടിയുന്നത് നിങ്ങൾ കണ്ടിട്ടുണ്ടാകും. ഇങ്ങനെ ജീവിതത്തിൽ സംഭവിക്കാതിരിക്കുന്നതിന് വേണ്ടിയുള്ള ചില കാര്യങ്ങളെ കുറിച്ചാണ് ഇന്ന് നാം നോക്കുന്നത്.
പലരും പറയാറുണ്ട് ജീവിതത്തിൽ ചില കള്ളങ്ങൾ കാണിച്ചാൽ മാത്രമേ മുന്നോട്ടു പോകാൻ സാധിക്കുകയുള്ളൂ എന്ന്. കള്ളങ്ങൾ കാണിക്കുന്നതിൽ തെറ്റില്ല എന്ന് പറയാറുണ്ട്. കള്ളങ്ങൾ എപ്പോഴും കള്ളങ്ങൾ തന്നെയാണ്. ചെറിയ കള്ളങ്ങൾ ചെയ്തുകൊണ്ട് ജീവിതത്തിൽ വലിയ വിജയങ്ങളിൽ എത്തുമ്പോൾ ചില സമയങ്ങളിൽ ഇത് നിങ്ങളെ തിരിച്ചടിക്കാറുണ്ട്. പല ആളുകളുടെ ജീവിതത്തിലും ഇത് കാണാൻ സാധിക്കും. സാമൂഹ്യപരമായും സാമ്പത്തികപരമായും വളരെ ഉന്നതികളിൽ നിൽക്കുമ്പോൾ അവർ പണ്ട് ചെയ്തിരുന്ന തെറ്റുകൾ പിന്നീട് അവർക്ക് വൻ നാശനഷ്ടങ്ങൾ ഉണ്ടാക്കാറുണ്ട്. സിനിമാനടന്മാർ, സാമൂഹ്യരംഗത്ത് പ്രവർത്തിക്കുന്നവർ രാഷ്ട്രീയക്കാർ ആരുമാകട്ടെ ഏതൊരു വ്യക്തിക്കും ഇത് ബാധകമായിട്ടുള്ള ഒരു കാര്യമാണ്.
ചില ആളുകൾ പഠിച്ച് ഉയർന്ന പൊസിഷനിൽ എത്തുമ്പോൾ ആഡംബര ഭ്രമം കൊണ്ട് ചെറിയ ചെറിയ തെറ്റുകൾ ചെയ്തുകൊണ്ട് പിന്നീട് വലിയ തെറ്റുകളിലേക്ക് എത്തുകയും ഇത് പിടിക്കപ്പെടുകയും ചെയ്യുന്ന സമയത്ത് അവർ അതുവരെ സമ്പാദിച്ച് ഗുഡ് വിൽ പരിപൂർണ്ണമായും നശിച്ചു പോകും. ഇതിനുള്ള പ്രധാനപ്പെട്ട കാരണം ആഡംബര ഭ്രമമാണ് എന്ന കാര്യത്തിൽ സംശയമില്ല. പെട്ടെന്ന് മറ്റുള്ളവരിൽ നിന്ന് വ്യത്യസ്തനായി ജീവിക്കാൻ വേണ്ടിയുള്ള ശ്രമം കൊണ്ട് എളുപ്പവഴിയിലൂടെ ചെറിയ പ്രലോഭനങ്ങളിൽ വീണുകൊണ്ട് അവരുടെ ജീവിതം നശിക്കുന്നു.
മറ്റൊരു കാര്യമാണ് നിങ്ങളോട് ഒപ്പം മോശം ആൾക്കാർ ഉണ്ടാവുക. നിങ്ങൾക്കൊപ്പം മോശമായ ഒരു ജീവനക്കാരനാണ് ഉള്ളതെങ്കിൽ നിങ്ങൾ അറിയാതെ തന്നെ അവന്റെ വിലയിൽ അകപ്പെടുകയും ചെറിയ കാര്യങ്ങൾ അയാൾ നിങ്ങൾക്ക് വേണ്ടി ചെയ്തു തരികയും പിന്നീട് അയാൾ നിങ്ങളിൽ നിന്ന് ഈടാക്കുന്നത് വളരെ മോശപ്പെട്ട കാര്യങ്ങൾ ആയിരിക്കാം. ഇങ്ങനെ അബദ്ധങ്ങളിൽ വീണുപോകുന്ന ആളുകൾ നിരവധിയാണ്.
ജീവിതത്തെ ഇത്തരത്തിലുള്ള മോശപ്പെട്ട അവസ്ഥകളിലേക്ക് വീണു പോകാതിരിക്കാൻ വേണ്ടി എല്ലാവരും പരിശ്രമിക്കണം. ഏതൊരു വ്യക്തിക്കും നന്മയും തിന്മയും സ്വാഭാവികമാണ്. നന്മയിലേക്കുള്ള യാത്ര ദുഷ്കരവും തിന്മയിലേക്കുള്ള യാത്ര വളരെ എളുപ്പവുമാണ്. നന്മയിലേക്കുള്ള യാത്ര ജീവിതവസാനം വരെ മുന്നോട്ടു കൊണ്ടുപോകുവാൻ സാധിക്കും. പ്രലോഭനങ്ങളിൽ അകപ്പെടാതെ ജീവിതം വളരെ ശക്തമായി മുന്നോട്ടു കൊണ്ടു പോവുക വളരെ വലിയ ഒരു കഴിവാണ്. ഈ കഴിവ് നേടുന്നതാണ് ഏറ്റവും വലിയ അന്തസ്സ്. നിങ്ങൾക്ക് എല്ലാവർക്കും ഇതിന് സാധിക്കട്ടെ.
ലോക്കൽ എക്കോണമി എന്ന ഈ ന്യൂസ് പോർട്ടൽ ജനങ്ങളെ ലോക്കൽ ടു ഗ്ലോബൽ എന്ന നിലയിൽ ഉയർത്തുക എന്നതാണ് ലക്ഷ്യമാക്കുന്നത്. ഈ പോർട്ടലിൽ രാവിലെ പോസിറ്റീവ് വാർത്തകൾ മാത്രമാണ് പോസ്റ്റ് ചെയ്യുന്നത്. രാവിലെ നെഗറ്റീവ് വാർത്ത കേൾക്കാതെ പോസിറ്റീവ് വാർത്തകൾ മാത്രം വായിക്കാൻ ആഗ്രഹിക്കുന്ന ആൾക്കാർ ഈ പോർട്ടൽ സബ്സ്ക്രൈബ് ചെയ്യുക, ഫോളോ ചെയ്യുക.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.